ആക്ഷനില്‍ കസറി ബാബു ആന്റണിയും മകനും, 'ദ ഗ്രേറ്റ് എസ്‍കേപ്' ട്രെയിലര്‍ വിസ്‍മയിപ്പിക്കുന്നു

ബാബു ആന്റണി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്.

Babu Antony starrer new film The Great Escape trailer out hrk

ബാബു ആന്റണി നായകനാകുന്ന പുതിയ ചിത്രമാണ് 'ദ ഗ്രേറ്റ് എസ്‍കേപ്'. സന്ദീപ് ജെ എല്‍ ആണ് സംവിധാനം ചെയ്യുന്നത്. 'ദ ഗ്രേറ്റ് എസ്‍കേപ്പി'ന്റെ അപ്‍ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ ബാബു ആന്റണി നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ബാബു ആന്ണിയുടെ മകൻ ആര്‍തറും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. 'ദ ഗ്രേറ്റ് എസ്‍കേപ്പെ'ന്ന ചിത്രം പൂര്‍ണമായും യുഎസില്‍ ആണ് ഷൂട്ട് ചെയ്യുന്നതെന്നു ഹോളിവുഡ് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍ കൂടിയായ സന്ദീപ് ജെ എല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് നേരത്തെ പറഞ്ഞിരുന്നു. ബാബു ആന്റണി ചിത്രത്തില്‍ ഹോളിവുഡ് താരങ്ങളും വേഷമിടുന്നുണ്ടെന്നും സന്ദീപ് ജെ എല്‍ പറഞ്ഞിരുന്നു. തകര്‍പ്പൻ ഒരു ആക്ഷൻ ചിത്രമായിരിക്കും ഇത് എന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്താമാകുന്നത്.

അമേരിക്കയിലെ മാഫിയ ലഹരിക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് 'ദ ഗ്രേറ്റ് എസ്‍കേപി'ന്റെ ഇതിവൃത്തം. അധോലോക നായകനായ ബോബായാണ് ചിത്രത്തില്‍ ബാബു ആന്റണി അഭിനയിക്കുക. രഞ്‍ജിത് ഉണ്ണിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ടദ ഗ്രേറ്റ് എസ്‍കേപെടന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം കൈസാദ് പട്ടേല്‍ ആണ്. ചാസ് ടെയ്‍ലറും ജോണി ഓവനുമാണ് പ്രൊഡക്ഷൻ ഡിസൈനര്‍. ആഗോള തലത്തില്‍ മൊഴിമാറ്റി ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനമെന്നും സംവിധായകൻ സന്ദീപ് ജെ എല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 'ദ ഗ്രേറ്റ് എസ്‍കേപ്' എന്ന ചിത്രം നിര്‍മിക്കുന്നത് സൗത്ത് ഇന്ത്യൻ യുഎസ് ഫിലിംസ് ആണ്.

സണ്ണി കരികല്‍ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍. ആനന്ദ് രാമചന്ദ്രനാണ് സൗണ്ട് മിക്സിംഗ്. 2020ലെ ഹോളിവുഡ് ചിത്രമായ ഔട്ട്‍റേജിന്റെ സംവിധായകനാണ് സന്ദീപ് ജെ എല്‍. നടനെന്ന നിലയിലും ചില ചിത്രങ്ങളില്‍ സന്ദീപ് ജെ എല്‍ ഭാഗമായിട്ടുണ്ട്.

Read More: 'അങ്ങനെ ഒരിക്കലും പറയരുത്', റോബിൻ വിഷയത്തില്‍ രജിത് കുമാര്‍- വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios