Mahaveeryar : 'ഒരിടവേളക്ക് ശേഷം തിയറ്ററുകളിൽ ചിരിപടർന്നു'; 'മഹാവീര്യർ' പ്രേക്ഷക പ്രതികരണം
രണ്ടര വർഷത്തിന് ശേഷം ഒരു നിവിൻ പോളി ചിത്രം തിയറ്ററുകളിൽ എത്തി എന്നതും ഏറെ ശ്രദ്ധേയമാണ്.
പ്രഖ്യാപന സമയം മുതൽ കൗതുകമുണർത്തിയ 'മഹാവീര്യർ'(Mahaveeryar) തിയറ്ററുകളിൽ എത്തി കഴിഞ്ഞു. മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ ചിത്രമായ മഹാവീര്യറിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നിവിന്‍ പോളിയും (Nivin Pauly) ആസിഫ് അലിയുമാണ് (Asif Ali). രണ്ടര വർഷത്തിന് ശേഷം ഒരു നിവിൻ പോളി ചിത്രം തിയറ്ററുകളിൽ എത്തി എന്നതും ഏറെ ശ്രദ്ധേയമാണ്. ഒരിടവേളക്ക് ശേഷം ചിരിപടർത്താൻ എബ്രിഡ് ഷൈൻ ചിത്രത്തിന് സാധിച്ചുവെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. പ്രതികരണങ്ങൾ ഇങ്ങനെ,
"ഫസ്റ്റ് ഹാഷ് വളരെ മികച്ചതായിരുന്നു. ഈയിടെയൊന്നും ഒരു മലയാളം സിനിമ കണ്ട് ഇത്രയും ചിരിച്ചിട്ടില്ല, നിവിൻ പോളി കഥാപാത്രം പൊളിച്ചു, തിയറ്ററുകളിൽ വിസ്മയങ്ങളുടെ വിരുന്ന്. ഓരോ തവണയും നോവലും അത്യധികം ഭാവനാത്മകവുമായ ആശയങ്ങൾ കൊണ്ട് നമ്മെ എബ്രിഡ് ഷൈൻ അത്ഭുതപ്പെടുത്തുന്നു, വളരെ തൃപ്തികരമായ കഥപറച്ചിൽ, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
പ്രശസ്‌ത സാഹിത്യകാരൻ എം മുകുന്ദന്റെ കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിന് എബ്രിഡ് ഷൈനാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. പോളി ജൂനിയർ പിക്ചർസ്, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി എസ് ഷംനാസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു അലക്സ്, സിദ്ദിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജ് രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്നു.
Liger Movie : ബോക്സിംഗ് റിങ്ങിൽ ഗർജ്ജിക്കുന്ന 'ലൈഗര്‍'; മാസായി രമ്യ കൃഷ്ണനും, ട്രെയിലർ
ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം നർമ്മ, വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിട്ടുള്ള ഒന്നാണെന്ന് അണിയറക്കാര്‍ അറിയിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. എഡിറ്റിംഗ് മനോജ്, ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാ സംവിധാനം അനീസ് നാടോടി, ചമയം ലിബിൻ മോഹനൻ, മുഖ്യ സഹ സംവിധാനം ബേബി പണിക്കർ.