നിങ്ങള്‍ ഞെട്ടും, തന്‍റെ അടുത്ത ചിത്രം ഇന്ത്യയുടെ അഭിമാന ചിത്രമെന്ന് സംവിധായകൻ അറ്റ്ലി

ബേബി ജോണിന്‍റെ പ്രമോഷനിടെ അറ്റ്‌ലി തന്‍റെ അടുത്ത ചിത്രത്തെക്കുറിച്ച് സൂചന നൽകി. 

Atlee confirms his next film with Salman Khan, shares major update

മുംബൈ: വരുൺ ധവാൻ നായകനാകുന്ന ബേബി ജോണ്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവാണ് സംവിധായകന്‍ അറ്റ്‌ലി. കഴിഞ്ഞ വർഷം ജവാൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെയാണ് തമിഴ് സംവിധായകൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ബേബി ജോണിനെ പ്രൊമോട്ട് ചെയ്യുന്നതിനിടയിൽ, തന്‍റെ അടുത്ത ചിത്രം "ഇന്ത്യയുടെ അഭിമാന ചിത്രമാകും" എന്നാണ് അറ്റ്ലി പറ‍ഞ്ഞത്. 

ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ നായകനാകുമോ എന്ന കാര്യം തുറന്നു പറ‍ഞ്ഞില്ലെങ്കിലും അത് സ്ഥിരീകരിക്കുന്ന രീതിയിലാണ് അറ്റ്ലി സംസാരിച്ചത്. അടുത്ത ചിത്രത്തെ കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവെച്ച് അറ്റ്‌ലി പിങ്ക്വില്ലയോട് പറഞ്ഞത് ഇതാണ് "എ 6 ഒരുപാട് സമയവും ഊർജവും ചെലവഴിക്കുന്ന ഒരു ചിത്രമാണ്. ഞങ്ങൾ സ്‌ക്രിപ്റ്റ് ഏകദേശം പൂർത്തിയാക്കി, ഇപ്പോള്‍ തയ്യാറെടുപ്പ് ഘട്ടത്തിലാണ്. ഉടൻ തന്നെ, ദൈവത്തിന്‍റെ അനുഗ്രഹത്തോടെ കിടിലന്‍ പ്രഖ്യാപനം ഉണ്ടാകും" അറ്റ്‌ലിയുടെ ആറാമത്തെ ചിത്രം എന്ന നിലയിലാണ് ചിത്രത്തെ താല്‍കാലികമായി എ6 എന്ന് വിളിക്കുന്നത്. 

എ6ലെ നായകന്‍ സല്‍മാന്‍  എന്ന് ചോദിച്ചപ്പോൾ, നേരിട്ട് പറയാതെ അറ്റ്ലി അത് സ്ഥിരീകരിച്ചു. "തീർച്ചയായും,  കാസ്റ്റിംഗിലൂടെ എല്ലാവരേയും ഞെട്ടിക്കാന്‍ പോവുകയാണ്. നിങ്ങൾ എന്താണ് ചിന്തിക്കുന്നത്, അത് ശരിയായിരിക്കും. എന്നാൽ നിങ്ങൾ ശരിക്കും ആശ്ചര്യപ്പെടും. ഞാൻ വെറുതെ പറയുന്നതല്ല, ഈ ചിത്രം നമ്മുടെ രാജ്യത്തിന്‍റെ അഭിമാനമായ സിനിമയായിരിക്കും, ഞങ്ങൾക്ക് ഒരുപാട് അനുഗ്രഹം വേണം, കാസ്റ്റിംഗ് തീരാറായി ഏതാനും ആഴ്‌ചകൾക്കുള്ളിൽ ഗംഭീര പ്രഖ്യാപനം ഉണ്ടാകും" അറ്റ്ലി പറഞ്ഞു.

നേരത്തെ തന്നെ ജവാന് ശേഷം അറ്റ്ലി ഒരുക്കുന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ പ്രധാന വേഷത്തില്‍ എത്തും എന്ന് വാര്‍ത്ത വന്നിരുന്നു. ചിത്രത്തില്‍ കമല്‍ഹാസന്‍ പ്രധാന വേഷത്തില്‍ എത്തും എന്നും വാര്‍ത്തകളുണ്ടായിരുന്നു. 

'എന്നെ പ്രേക്ഷകര്‍ സീരിയസായി കാണാന്‍ തുടങ്ങി': അനന്യ പാണ്ഡെയ്ക്ക് സോഷ്യല്‍ മീഡിയയുടെ ട്രോള്‍

നിറം വച്ച് വീണ്ടും കപില്‍ ശര്‍മ്മയുടെ 'ചൊറി ചോദ്യം': മുഖമടച്ച് മറുപടി നല്‍കി അറ്റ്ലി, കൈയ്യടി !

Latest Videos
Follow Us:
Download App:
  • android
  • ios