രേഖാചിത്രം എങ്ങനെയുണ്ട്?, ചിത്രം കണ്ടവരുടെ ആദ്യ പ്രതികരണങ്ങള്‍

ആസിഫ് അലിയുടെ രേഖാചിത്രത്തെ കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍.

Asif Ali starrer Rekhachithram theatre responses review hrk

ആസിഫ് അലി നായകനായതാണ് രേഖാചിത്രം. അനശ്വര രാജനാണ് നായികയായി എത്തുന്നത്. ജോഫിൻ ടി ചാക്കോയാണ് സംവിധാനം. രേഖാചിത്രം മികച്ച ഒരു ചിത്രമാണ് എന്നാണ് തിയറ്റര്‍ പ്രതികരണങ്ങള്‍.

മികച്ച മെയ്‍ക്കിംഗാണെന്നാണ് രേഖാചിത്രം എന്ന സിനിമ കണ്ടവര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെടുന്നത്. എൻഗേജിംഗായ ആഖ്യാനമാണ് ചിത്രത്തിന്റെ ആകര്‍ഷണം ആസിഫ് അലിയുടെ പ്രകടനമാണ് നട്ടെല്ല്, മികച്ച രീതിയില്‍ കഥ പറയുന്ന ചിത്രവും ആണെന്നുമാണ് അഭിപ്രായങ്ങള്‍.

ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. ആസിഫ് അലി, അനശ്വര രാജൻ എന്നിവർക്കൊപ്പം മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് (‘ആട്ടം’ ഫെയിം) തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. പ്രേക്ഷകർ ഇതുവരെ കാണാത്ത വിധത്തിൽ വ്യത്യസ്തമായ ലുക്കിലാണ് താരങ്ങൾ അണിനിരക്കുന്നത്. ‘മാളികപ്പുറം’, ‘2018’ ‘ആനന്ദ് ശ്രീബാല’ എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്. വമ്പൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെതായ് ഇതുവരെ പുറത്തുവിട്ട പോസ്റ്ററുകൾക്കും ചിത്രത്തിന്റെ ടീസർ, ട്രെയിലർ എന്നിവക്കും ഗംഭീര വരവേൽപ്പാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിച്ചിരുന്നത്. നിഗൂഢതകൾ ഒളിപ്പിച്ചെത്തിയ സെക്കൻഡ് ലുക്കും പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു.

ഛായാഗ്രഹണം അപ്പു പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ ഗോപകുമാർ ജി കെ, കലാസംവിധാനം ഷാജി നടുവിൽ, സംഗീത സംവിധാനം മുജീബ് മജീദ്, ഓഡിയോഗ്രഫി ജയദേവൻ ചാക്കടത്ത്, പ്രൊഡക്ഷൻ കൺട്രോളർഷിബു ജി സുശീലൻ, മേക്കപ്പ് റോണക്‌സ് സേവ്യർ, വിഫ്എക്സ് മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസർസ് ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്‍സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, പ്രേംനാഥ്‌, പ്രൊഡക്ഷൻ കോർഡിനേറ്റർ അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ് ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ ആസിഫ് കുറ്റിപ്പുറം, സംഘട്ടനം ഫാന്റം പ്രദീപ്‌, സ്റ്റിൽസ് ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്, പി ആർ ഒ & മാർക്കറ്റിംഗ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരുമാണ്.

Read More: 'എക്കാലത്തെയും ഉയര്‍ന്ന തുക', മമ്മൂട്ടി ചിത്രത്തില്‍ മോഹൻലാലുമെത്തുമ്പോള്‍ വൻ ഡിമാൻഡ്- അപ്‍ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios