A Ranjith Cinema : 'എ രഞ്‍ജിത്ത് സിനിമ ഒരു റൊമാന്റിക് ത്രില്ലര്‍', ക്രിസ്‍മസ് ആശംസയുമായി ആസിഫ് അലിയും നമിതയും

ആസിഫ് അലി അഭിനയിക്കുന്ന ചിത്രമാണ് 'എ രഞ്‍ജിത്ത്  സിനിമ'.

Asif Ali new film A Ranjith Cinema poster out

ആസിഫ് അലി (Asif Ali) അഭിനയിക്കുന്ന ചിത്രമാണ് 'എ രഞ്‍ജിത്ത് സിനിമ' (A Ranjith Cinema). നവാഗതനായ നിഷാന്ത് സാറ്റുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിഷാന്ത് സാറ്റുവാണ് ആസിഫ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നതും. ഇപോഴിതാ  'എ രഞ്‍ജിത്ത് സിനിമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നു.

കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന റൊമാന്‍റിക് ത്രില്ലര്‍ ആണ് ചിത്രം. രഞ്‍ജിത്ത് എന്ന വ്യക്തിയുടെ ജീവിതത്തിൽ അവിചാരിതമായുണ്ടാകുന്ന മാനസികാഘാതത്തെ തുടർന്ന് അയാളുടെ  ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്നു.  ആസിഫ് അലി രഞ്‍ജിത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നമിതയാണ്  'എ രഞ്‍ജിത്ത് സിനിമ'യില്‍ നായികയായി അഭിനയിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by NAMITHA PRAMOD (@nami_tha_)

നിഷാദ് പീച്ചിയാണ് 'എ രഞ്‍ജിത്ത് സിനിമ'യുടെ നിര്‍മ്മാണം. ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ആണ് നിര്‍മാണം. വിതരണം റോയല്‍ സിനിമാസ്.  നവാഗതനായ മിഥുൻ അശോകന്‍ ചിത്രത്തിന് സംഗീതം പകരുന്നു.

ഷാഫി, സന്തോഷ് ശിവന്‍, അമല്‍ നീരദ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവ പരിചയവുമായാണ് സംവിധായകൻ നിഷാന്ത് ആദ്യ സിനിമയുമായി എത്തുന്നത്.
റഫീഖ് അഹമ്മദ് ആണ് ചിത്രത്തിന്റെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം സുനോജ് വേലായുധൻ.  പിആർഒ എ എസ് ദിനേശ്.

Latest Videos
Follow Us:
Download App:
  • android
  • ios