Asianet News MalayalamAsianet News Malayalam

'രേഖാചിത്രം' ഒളിപ്പിച്ചുവയ്ക്കുന്നതെന്ത് ? ആസിഫ് അലി- അനശ്വര ചിത്രത്തിന്റെ സെക്കന്റ് ലുക്ക്

പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് രേഖാചിത്രം.

asif ali movie Rekhachithram second look, anaswara rajan
Author
First Published Sep 29, 2024, 11:59 AM IST | Last Updated Sep 29, 2024, 11:59 AM IST

സിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'രേഖാചിത്ര'ത്തിന്റെ സെക്കന്റ് ലുക്ക് റിലീസ് ചെയ്തു. ഫിലിമുകൾക്കും ക്യാമറ, ലൈറ്റുകൾ, പൊലീസ് സ്റ്റേഷനിൽ ഇരിക്കുന്ന ആസിഫ് അലി, പുസ്തക താളുകൾ, ഷാ‍ഡോയായി അനശ്വര രാജൻ എന്നിങ്ങനെയാണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. കൗതുകത്തോടൊപ്പം തന്നെ നിരൂഢതയും സമ്മാനിക്കുന്നതാണ് പോസ്റ്റർ. 

പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് രേഖാചിത്രം. പ്രഖ്യാപന സമയത്ത് പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. കന്യസ്ത്രീ ആയാണ് അനശ്വര ചിത്രത്തിൽ വേഷമിടുന്നതെന്നാണ് പോസ്റ്ററുകളിൽ നിന്നും വ്യക്തമാകുന്നത്. കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം വേണു കുന്നപ്പിള്ളിയാണ്. വൻ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. 

മാളികപ്പുറം, 2018 എന്നീ വിജയ ചിത്രങ്ങള്‍ക്കും റീലീസിന് തയ്യാറെടുക്കുന്ന ‘ആനന്ദ് ശ്രീബാല’യ്ക്കും ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്. രാമു സുനില്‍, ജോഫിന്‍ ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കല്‍ തിരക്കഥ രചിച്ച ചിത്രത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി മനോജ് കെ ജയന്‍, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായ് കുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയടി നേടിയ സെറിൻ ശിഹാബ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം അപ്പു പ്രഭാകർ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, കലാസംവിധാനം ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, പ്രേംനാഥ്‌, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ ആസിഫ് കുറ്റിപ്പുറം, സംഘട്ടനം ഫാന്റം പ്രദീപ്‌ , സ്റ്റിൽസ് ബിജിത് ധർമ്മടം, ഡിസൈൻ യെല്ലോടൂത്ത്, പിആർഒ, മാർക്കറ്റിംഗ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

'ചിങ്ങമാസം' ഡാൻസ് കളിച്ച ജ്യോതിർമയിയാണോ ഇത്, ചാക്കോച്ചൻ ഒരേപൊളി; 'സ്തുതി' ഗാനത്തെ കുറിച്ച് ആരാധകർ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios