'സിദ്ധാര്‍ത്ഥ്' ഇനി പുറംലോകം കാണുമോ?, 'കുടുംബവിളക്ക്' റിവ്യു
മുന്‍ ഭാര്യയെ കൊല്ലാന്‍ നോക്കി എന്ന കേസാണ് നിങ്ങള്‍ക്കുള്ളത് എന്ന് പൊലീസ് പറയുമ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ട 'സിദ്ധാര്‍ത്ഥ്' കുറ്റസമ്മതം നടത്തുന്നേയില്ല.
മനഃശക്തികൊണ്ട് വിജയം കൈവരിച്ച വീട്ടമ്മയുടെ ജീവിതകഥ പറയുന്ന പരമ്പരയാണ് 'കുടുംബവിളക്ക്'. ഭര്‍ത്താവ് ഉപേക്ഷിച്ചതിനു ശേഷം സ്വപ്രയത്നത്താല്‍ ജീവിതത്തില്‍ മുന്നേറിയ ആളാണ് 'സുമിത്ര'. ശേഷം ഉറ്റ സുഹൃത്തായ 'രോഹിത്തി'നെ വിവാഹം കഴിക്കുന്നതോടെ സുമിത്രയുടെ ജീവിതത്തിലേക്ക് ചെറുതായെങ്കിലും സന്തോഷം കടന്നുവരുന്നുണ്ട്. എന്നാല്‍ 'സുമിത്ര'യുടെ ജീവിത വിജയത്തില്‍ മുന്‍ ഭര്‍ത്താവിന് ഉണ്ടാകുന്ന അസൂയ, അയാളുടെ രണ്ടാം വിവാഹത്തിന്റെ തകര്‍ച്ചയുടെ ഭാഗം കൂടിയാണ്. മുന്‍ഭര്‍ത്താവിന്റേയും, അയാളുടെ പുതിയ ഭാര്യയുടേയും അസൂയയും മറ്റും പരമ്പരയെ ഉദ്യേഗജനകമാക്കിത്തീര്‍ക്കുന്നു. പാട്ട് പാടി സോഷ്യല്‍മീഡിയയില്‍ തരംഗമായ 'സുമിത്ര'യ്ക്ക് സിനിമയില്‍ പാടാനുള്ള അവസരവും ഒരുങ്ങുന്നുണ്ട്. സന്തോഷത്തോടെ മുന്നോട്ട് പോയിരുന്ന പരമ്പര കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചില ഉദ്യോഗജനകമായ ഘട്ടത്തിലേക്കാണ് കടക്കുന്നത്.
'സുമിത്ര'യും 'രോഹിത്തും' സഞ്ചരിച്ച കാര്‍ അപകടത്തിലായതും, 'രോഹിത്ത്' ആശുപത്രിയിലായതുമെല്ലാം കഴിഞ്ഞ എപ്പിസോഡുകളിലെ പ്രധാന നിമിഷങ്ങള്‍ ആയിരുന്നു. ആരാണ് അപകടത്തിന് പിന്നിലെന്ന് പ്രേക്ഷകര്‍ക്ക് അറിയാമായിരുന്നെങ്കിലും, 'സുമിത്ര'യ്‌ക്കോ മറ്റോ അറിയില്ലായിരുന്നു. എത്രയും വേഗം കേസ് തെളിയണമേ എന്നതായിരുന്നു പ്രേക്ഷകരുടെ പ്രാര്‍ത്ഥനയും. പ്രേക്ഷകര്‍ക്കറിയാവുന്നതുപോലെ അപകടം വരുത്തിയത്, 'സുമിത്ര'യുടെ മുന്‍ ഭര്‍ത്താവായ 'സിദ്ധാര്‍ത്ഥ്' ആയിരുന്നു. രോഹിത്തിനെ ഇല്ലാതാക്കുക എന്നതായിരുന്നു സിദ്ധാര്‍ത്ഥിന്റെ ലക്ഷ്യം. എന്നാല്‍ സംഗതി വേണ്ടതുപോലെ വിജയിച്ചില്ല, എന്ന് മാത്രമല്ല ഇപ്പോളിതാ 'സിദ്ധാര്‍ത്ഥ്' അഴിക്കുള്ളിലായിരിക്കുകയുമാണ്.
എന്തിനാണ് അറസ്റ്റ് എന്നുപോലും പറയാതെയായിരുന്നു 'സിദ്ധാര്‍ത്ഥി'നെ തല്ലി പോലീസ് ജീപ്പില്‍ കയറ്റി കൊണ്ടുപോയത്. 'സിദ്ധാര്‍ത്ഥി'ന്റെ അമ്മ ഇപ്പുറത്തെ വീട്ടില്‍നിന്നും കണ്ടെങ്കിലും 'സരസ്വതി'ക്ക് കാര്യം മനസ്സിലായില്ല. 'വേദിക' കള്ളക്കേസ് കൊടുത്താണോ 'സിദ്ധാര്‍ത്ഥി'നെ കുടുക്കിയതെന്നായിരുന്നു 'സരസ്വതി'യുടെ സംശയം. എന്നാല്‍ പൊലീസ് 'സുമിത്ര'യെ വിളിച്ച് വേഗം സ്‌റ്റേഷനിലേക്ക് എത്താന്‍ പറഞ്ഞപ്പോള്‍, ഇനിയിപ്പേള്‍ 'സുമിത്ര'യാണോ 'സിദ്ധാര്‍ത്ഥി'നെ കുടുക്കിയത് എന്നായി സരസ്വതിയുടെ സംശയം. എന്നിട്ടും സിദ്ധാര്‍ത്ഥ് ഇത്ര വലിയ പ്രശ്‌നം വരുത്തിവയ്ക്കും എന്ന് ആരും ആലോചിക്കുന്നേയില്ല.
മുന്‍ ഭാര്യയെ കൊല്ലാന്‍ നോക്കി എന്ന കേസാണ് നിങ്ങള്‍ക്കുള്ളത് എന്ന് പൊലീസ് പറയുമ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ട 'സിദ്ധാര്‍ത്ഥ്' കുറ്റസമ്മതം നടത്തുന്നേയില്ല. പക്ഷെ കൂട്ടുപ്രതിയായ 'ജെയിംസി'നെ സ്റ്റേഷനില്‍ കണ്ടതോടെ സംഗതിയെല്ലാം 'സിദ്ധാര്‍ത്ഥി'ന് മനസ്സിലാകുന്നുണ്ട്. താന്‍ പണവും വാങ്ങി എന്നെ ഒറ്റിയല്ലോ എന്നാണ് സെല്ലില്‍ കിടക്കുമ്പോള്‍ 'സിദ്ധാര്‍ത്ഥ്' 'ജെയിംസി'നോട് പറയുന്നത്. സ്റ്റേഷനിലെത്തിയ 'സുമിത്ര'യോടും മകന്‍ 'പ്രതീഷി'നോടും പോലീസ് സത്യങ്ങളെല്ലാം വിവരിക്കുകയാണ്. 'സിദ്ധാര്‍ത്ഥാ'ണ് തങ്ങളെ കൊല്ലാന്‍ നോക്കിയത് എന്നറിഞ്ഞ 'സുമിത്ര' ഞെട്ടിത്തരിച്ച് ഇരിക്കുകയാണ്. ഇപ്പോള്‍വരേയും കേസ് സ്വാഭാവിക അപകടമാണെന്നും, 'സുമിത്ര' ഒന്ന് എഴുതിതന്നാല്‍ കേസ് കൊലപാതക ശ്രമം ആക്കാമെന്നും പോലീസ് പറയുന്നുമുണ്ട്. നന്മമരമായ 'സുമിത്ര' 'സിദ്ധാര്‍ത്ഥി'നെതിരെ മൊഴി കൊടുക്കില്ല, കേസ് നല്‍കില്ല എന്നുതന്നെയാണ് പ്രേക്ഷകരുടെ വിശ്വാസം. എന്നാല്‍ 'സിദ്ധാര്‍ത്ഥ്' ഇനി അഴിക്കുള്ളില്‍ കിടക്കണം എന്നാണ് പ്രേക്ഷകരുടെ ആഗ്രഹം.
Read More: 'പരിനീതി യെസ് പറഞ്ഞു', താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു