അഖിലിന്റെ പരാതി തീര്‍ക്കാൻ ശോഭ, വീഡിയോ പുറത്ത്

അഖിലും ശോഭയും ഒന്നിച്ചെത്തുന്ന ഷോയുടെ വീഡിയോ പുറത്തുവിട്ടു.

 

Asianet star singers promo Akhil with Shobha hrk

ബിഗ് ബോസിലെ മികച്ച മത്സരാര്‍ഥികളായിരുന്നു അഖിലും ശോഭയും. ബിഗ് ബോസില്‍ പരസ്‍പരം എതിരായിരുന്നു അഖിലും ശോഭയും. ഹൗസില്‍ ഇരുവരും ഒന്നിച്ചുള്ള രസകരമായ രംഗങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ഏഷ്യാനെറ്റിന്റെ സ്റ്റാര്‍ സിംഗര്‍ വേദിയിലും ഇവരുടെ കോമ്പോ പ്രിയം നേടുന്നു.

ഏഷ്യാനെറ്റിന്റെ ജനകീയമായ സ്റ്റാര്‍ സിംഗര്‍ ഷോയുടെ ഒമ്പതാം സീസണിന്റെ എപ്പിസോഡിലാണ് ശോഭയും അഖിലും എത്തുന്നത് എന്ന് പ്രൊമൊ വ്യക്തമാക്കുന്നു. 'അനുരാഗത്തിൻ വേള'`യില്‍ എന്ന ഗാനത്തോടെയാണ് വേദിയിലേക്ക് ശോഭ എത്തുന്നത്. തൈര് ഞാൻ കൊടുത്തില്ല എന്ന് പറഞ്ഞ് പരാതിയുണ്ടെന്ന് ശോഭ വ്യക്തമാക്കുന്നു. ആ പരാതിയങ്ങ് തീര്‍ക്കാം എന്ന് വിചാരിച്ചു ഞാൻ എന്നും ശോഭ വ്യക്തമാക്കുന്നു. അഖിലിന് ശോഭ തൈര് കൊടുക്കുന്നു. വളരെ രസകരമായ രംഗമായിരിക്കും ഇതെന്നാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. ബിഗ് ബോസ് ഹൗസില്‍ ഉണ്ടായിരുന്നപ്പോള്‍ അഖിലിന് ശോഭ തൈര് നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി ചില വിവാദങ്ങള്‍ ഉണ്ടായിരുന്നു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരങ്ങൾ പങ്കെടുത്ത ഓഡിഷനുകളിൽ നിന്നും തെരഞ്ഞെടുത്ത 16 പേരാണ് സ്റ്റാർ സിംഗര്‍ സീസൺ ഒമ്പതില്‍ മാറ്റുരയ്ക്കാന്‍ എത്തുന്നത്. ആലാപന മികവ് വിലയിരുത്താനെത്തുന്നത് പ്രശസ്‍ത സിനിമാ ഗായകരായ കെ എസ് ചിത്ര, സിത്താര കൃഷ്‍ണ, വിധു പ്രതാപ് എന്നിവരാണ്. ആർ ജെ വർഷയാണ് പുതിയ ഷോയുടെ അവതാരക. സീസണിന്റെ ഉദ്ഘാടനം പ്രശസ്‍ത സംഗീത സംവിധായകനും ഓസ്‍കർ പുരസ്‍കാര ജേതാവുമായ കീരവാണിയും മംമ്ത മോഹൻദാസുമാണ് നിര്‍വ്വഹിച്ചത്.

ബിഗ് ബോസില്‍ അഖിലായിരുന്നു വിജയിയായത്. രണ്ടാം സ്ഥാനത്ത് റെനീഷ റഹ്‍മാനായിരുന്നു. മൂന്നാം സ്ഥാനം ജുനൈസും സ്വന്തമാക്കി. നാലാം സ്ഥാനമായിരുന്നു ഇത്തവണ ശോഭയ്‍ക്ക്.

Read More: അമ്പമ്പോ എന്തൊരു മാറ്റം, പുത്തൻ ചിത്രത്തിലെ ധനുഷിന്റെ ലുക്ക് പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios