സിനിമയില്‍ നിന്ന് മറ്റൊരാളും, ഗീതാഗോവിന്ദം സീരിയലില്‍ വൻ സര്‍പ്രൈസ്

സിനിമയില്‍ നിന്ന് മറ്റൊരു പ്രധാന താരവും ഗീതാഗോവിന്ദത്തിലേക്ക് എത്തുകയാണ്.

 

Asianet popular Malayalam television serial Geetha Govindam announcement Shanthi Krishna also as guest hrk

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ഹിറ്റ് സീരിയലാണ് ഗീതാഗോവിന്ദം. ഒട്ടേറെ കൗതുകങ്ങള്‍ നിറച്ച ഒരു സീരിയലായിരുന്നു ഗീതാഗോവിന്ദം. സന്തോഷ് കീഴാറ്റൂരും ആസിഫ് അലിയുമൊക്കെ സിനിമാ ലോകത്ത് നിന്ന് ഗീതാഗോവിന്ദത്തിലൂടെ മലയാളികളുടെ സ്വീകരണ മുറിയിലേക്ക് എത്തി. ഗീതാഗോവിന്ദത്തിലേക്ക് മറ്റൊരു മലയാളി സിനിമ താരവും എത്തുന്നു എന്ന സൂചനകളാണ് പുതുതായി പുറത്തുവിട്ട പ്രൊമൊ കാര്‍ഡില്‍ നിന്ന് വ്യക്തമാകുന്നത്.

നടി ശാന്തി കൃഷ്‍ണയാണ് പുതുതായി സീരിയലിലേക്ക് എത്തുന്നത്. നടി ശാന്തി കൃഷ്‍ണ തന്നെയായിട്ടാണ് സീരിയലില്‍ എത്തുക എന്ന് ഗീതാഗോവിന്ദം പ്രവര്‍ത്തകര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് അറിയിച്ചു. ശാന്തി കൃഷ്‍ണ ഗീതാഗോവിന്ദത്തിലെ നിര്‍ണായകമായ രംഗത്താകും എത്തുക. ശാന്തി കൃഷ്‍ണയും ഗീതാഗോവിന്ദത്തിലെത്തുന്നതും കാത്തിരിക്കുകയാണ് സീരിയലിന്റെ പ്രേക്ഷകര്‍.

പരമ്പരയിലെ നായകന്റെ അനുജത്തിയുടെ പിറന്നാളിനായിരുന്നു സിനിമാ നടൻ ആസിഫ് അലി നേരത്തെ എത്തിയതും പ്രേക്ഷകരുടെ പ്രിയം നേടിയതും. അവിവാഹിതനും ബിസിനസ് പ്രമുഖനായ നായക കഥാപാത്രം ഗോവിന്ദ് മാധവിന്റെയും ഇരുപത്തിയൊന്നുകാരിയായ നായിക ഗീതാഞ്ജലിയുടെയും കഥ പറയുന്ന സീരിയിലാണ് 'ഗീതാഗോവിന്ദം'. ഫെബ്രുവരി 13 മുതൽ ആരംഭിച്ച സീരിയൽ തിങ്കൾ മുതൽ ശനി വരെ രാത്രി 7.30നാണ് സംപ്രേക്ഷണം ചെയ്യുന്നത്. സാജൻ സൂര്യക്കും ബിന്നി സെബാസ്റ്റ്യനുമൊപ്പം സീരിയലില്‍ അമൃത, ഉമാ നായർ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

മൂന്ന് കേരള സംസ്ഥാന ടെലിവിഷൻ അവാര്‍ഡുകള്‍ നേടിയ നടിയായ ശാന്തി കൃഷ്‍ണ. ചകോരത്തിലൂടെ ശാന്തികൃഷ്‍ണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടി. മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡും ശാന്തി കൃഷ്‍ണയെ തേടി എത്തിയിട്ടുണ്ട്. ശാന്തി കൃഷ്‍ണയുടെ നിരവധി മലയാള സിനിമകളുടെ ചിത്രീകരണം നടക്കുന്നുണ്ട്.

Read More: ആ ചരിത്ര പുരുഷനായി ഹിറ്റ് സംവിധായകൻ എത്തിയപ്പോള്‍ ശബ്‍ദം ബിജു മേനോന്റേത്, അപൂര്‍വ കഥ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios