അശോകൻ ഇനി 'ശിവദാസൻ'; 'കിഷ്‍കിന്ധാ കാണ്ഡം' ക്യാരക്ടർ പോസ്റ്റർ എത്തി

കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം ബാഹുൽ രമേഷ്

ashokan character poster from kishkindhakaandam movie

ആസിഫ് അലിയെ നായകനാക്കി 'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന സിനിമയാണ് 'കിഷ്കിന്ധാ കാണ്ഡം'. സെപ്റ്റംബർ 12 മുതൽ തിയറ്ററുകളിലെത്തുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അശോകന്റെ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 'ശിവദാസൻ' എന്ന കഥാപാത്രമായാണ് അശോകൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഗുഡ്‌വിൽ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. 

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ ബാഹുൽ രമേഷാണ് നിർവഹിക്കുന്നത്. അപർണ്ണ ബാലമുരളിയാണ് നായിക. വിജയരാഘവൻ, ജഗദീഷ്, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേശ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ്‌ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. കഴിഞ്ഞ ദിവസം ജഗദീഷിന്റെ ക്യാരക്ടർ പോസ്റ്ററും പുറത്തെത്തിയിരുന്നു. വേറിട്ട വേഷപ്പകർച്ചയിൽ 'സുമദത്തൻ' എന്ന കഥാപാത്രത്തെയാണ് ജഗദീഷ് അവതരിപ്പിക്കുന്നത്. 

 

ചിത്രസംയോജനം സൂരജ് ഇ എസ്, സംഗീതം മുജീബ് മജീദ്‌, വിതരണം ഗുഡ്‌വിൽ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബോബി സത്യശീലൻ, കലാസംവിധാനം സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റഷീദ് അഹമ്മദ്, പ്രോജക്റ്റ് ഡിസൈൻ കാക്ക സ്റ്റോറീസ്, പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് മേനോൻ, സൗണ്ട് മിക്സ് വിഷ്ണു സുജാതൻ, ഓഡിയോഗ്രഫി രെൻജു രാജ് മാത്യു, ഡിജിറ്റൽ മാർക്കറ്റിംഗ് പ്രവീൺ പൂക്കാടൻ, അരുൺ പൂക്കാടൻ (1000 ആരോസ്), പിആർഒ ആതിര ദിൽജിത്ത്.

ALSO READ : 'പട്ടാപ്പകല്‍' ഒടിടിയില്‍; സ്ട്രീമിംഗ് ആരംഭിച്ചു

 ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios