അച്ഛന്‍റെ പരസ്യം സംവിധാനം ചെയ്ത്; ആര്യന്‍ ഖാന്‍റെ സംവിധാന അരങ്ങേറ്റം
നീല ഷര്‍ട്ടില്‍ മോണിറ്ററില്‍ നോക്കിയിരിക്കുന്ന ആര്യന്‍ ഖാന്‍റെ ചിത്രമാണ് സുഹാന പങ്കുവച്ചിരിക്കുന്നത്. തിങ്കളാഴ്ച ഈ പരസ്യത്തിന്‍റെ ടീസര്‍ ആര്യന്‍ ഖാന്‍ തന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പുറത്തുവിട്ടിരുന്നു.
മുംബൈ: അച്ഛന്‍ ഷാരൂഖ് ഖാന്‍റെ പരസ്യചിത്രം സംവിധാനം ചെയ്ത് മകന്‍ ആര്യന്‍ ഖാന്‍. ഡെവിള്‍ എക്സ് ( D'yavol X) എന്ന് ആര്യന്‍ ഖാന് ബിസിനസ് പങ്കാളിത്തമുള്ള പ്രിമീയം മദ്യ ബ്രാന്‍റിന്‍റെ പരസ്യത്തിലാണ് ഷാരൂഖ് അഭിനയിച്ചത്. ആര്യന്‍ ഖാന്‍ അച്ഛനെ സംവിധാനം ചെയ്യുന്ന ചിത്രം പങ്കുവച്ചത് ഷാരൂഖിന്‍റെ മകള്‍ സുഹാന ഖാന്‍ ആണ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് സുഹാന ഈ ചിത്രം പങ്കുവച്ചത്.
നീല ഷര്‍ട്ടില്‍ മോണിറ്ററില്‍ നോക്കിയിരിക്കുന്ന ആര്യന്‍ ഖാന്‍റെ ചിത്രമാണ് സുഹാന പങ്കുവച്ചിരിക്കുന്നത്. തിങ്കളാഴ്ച ഈ പരസ്യത്തിന്‍റെ ടീസര്‍ ആര്യന്‍ ഖാന്‍ തന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പുറത്തുവിട്ടിരുന്നു. ചൊവ്വാഴ്ചയാണ് ടീസര്‍ പുറത്തുവിടുക എന്നാണ് വീഡിയോയില്‍ പറഞ്ഞത്.
ഒരു ബ്ലാക്ക് ബോര്‍ഡില്‍ പുറം തിരിഞ്ഞ് എന്തോ ഷാരൂഖ് എഴുതുന്നതും. ഒരു പെയിന്‍റ് ബ്രഷ് നിലത്ത് വീഴുന്നതും അത് ഒരു കൈ എടുക്കുന്നതും. സെക്കന്‍റുകളില്‍ ഷാരൂഖിന്‍റെ ഒരു എക്സ്ട്രീം ക്ലോസപ്പും ആണ് ടീസര്‍ വീഡിയോയില്‍ ഉള്ളത്. ഇത് ആര്യന്‍ തന്നെയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഡെവിള്‍ എക്സ് സൈറ്റില്‍ പരസ്യം റിലീസ് ചെയ്തിട്ടുണ്ട്.
അതേ സമയം റെഡ് ചില്ലീസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന സീരീസിലൂടെ എഴുത്തുകാരനായും സംവിധായകനായും താൻ അരങ്ങേറ്റം കുറിക്കുന്നുവെന്ന് കഴിഞ്ഞ ഡിസംബറില്‍ ആര്യൻ ഖാൻ തന്നെ സ്ഥിരീകരിച്ചിരുന്നു. ഒരു മുൻനിര പ്ലാറ്റ്‌ഫോമിനായി 2023-ന്റെ തുടക്കത്തോടെ പദ്ധതി ആരംഭിക്കും എന്നാണ് ഇദ്ദേഹം അറിയിച്ചത്. പിതാവ് ഷാരൂഖ് ഖാനും പുതിയ രംഗത്തെക്കുള്ള മകന്‍റെ പ്രവേശനത്തിന് തന്റെ ആശംസകൾ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ബിസിനസ് രംഗത്തേക്കും കടക്കുകയാണെന്നും ജൂനിയര്‍ ഖാന്‍ വ്യക്തമാക്കിയത്. പങ്കാളികളാ ബണ്ടി സിംഗ്, ലെറ്റി ബ്ലാഗോവ എന്നിവരുമായി ചേര്‍ന്ന് ഡെവൊള്‍ ( D'YAVOL) എന്ന ഫാഷന്‍ ബ്രാന്‍റാണ് ഇദ്ദേഹം ആരംഭിച്ചിരിക്കുന്നത്. ആഡംബര ജീവിതശൈലി പിന്തുടര്‍ന്നവര്‍ക്കായുള്ള പ്രോഡക്ടുകളാണ് ഈ ബ്രാന്‍റില്‍ നിന്നും വരുക എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരുടെ സ്ട്രീറ്റ് വെയര്‍ പരസ്യമാണ് ഇപ്പോള്‍ ഷാരൂഖിനെ വച്ച് ഇറങ്ങിയിരിക്കുന്നത്.
സംയുക്തയുടെ തെലുങ്ക് ചിത്രം 'വിരൂപാക്ഷ' 50 കോടി ക്ലബിലെത്തി
ഡ്യൂപ്പിനൊപ്പം ഡാന്‍സിംഗ് സ്റ്റാര്‍സ് വേദിയില്‍ ചാക്കോച്ചന്‍, ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ