സഹോദരിയുടെ വിവാഹം, ആഘോഷ നിമിഷങ്ങള്‍ പങ്കുവച്ച് ആര്യ
2020 ഡിസംബറിലായിരുന്നു നിശ്‍ചയം. കൊവിഡ് മഹാമാരി കാരണമാണ് വിവാഹം നീണ്ടുപോയത്
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്‍ട താരമായി ആര്യ (Arya Babu) മാറിയിട്ട് വര്‍ഷങ്ങളായി. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്‍ത ബഡായി ബംഗ്ലാവ് (Badai Bunglow) എന്ന പരിപാടിയിലൂടെയായിരുന്നു മലയാളികള്‍ ആര്യയെ ഒരു കലാകാരി എന്ന തരത്തില്‍ കൂടുതല്‍ അറിഞ്ഞു തുടങ്ങിയത്. എന്നാല്‍ ബിഗ് ബോസ് മത്സരാര്‍ഥിയായി എത്തിയതിനു ശേഷമാണ് ആര്യയെ കൂടുതല്‍ പേര്‍ അറിഞ്ഞുതുടങ്ങിയത്. ആര്യ എന്നുപറയുമ്പോള്‍ മലയാളിക്ക് ഓര്‍മ്മ വരിക, തമാശയുമായി സ്‌ക്രീനിലെത്താറുള്ള താരത്തെയാണ്. എന്നാൽ അത്ര തമാശയായിരുന്നില്ല തന്‍റെ ജീവിതമെന്ന് ആര്യ ബിഗ് ബോസ് ഷോയിലൂടെ വ്യക്തമാക്കിയിട്ടുമുണ്ട്.
ഇപ്പോഴിതാ ആര്യ തന്‍റെ സഹോദരിയുടെ വിവാഹം ആഘോഷമാക്കിയതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നടിയും അവതാരകയുമായ അഞ്‍ജനയുടെയും അഖിലിന്റെയും വിവാഹ ദിവസമാണ് സഹോദരിയെന്ന നിലയിൽ ആര്യ ആഘോഷമാക്കിയത്. ആര്യ ആറാടുകയാണല്ലോ എന്നാണ് ആരാധകരില്‍ ചിലര്‍ ചിത്രങ്ങൾക്കും വീഡിയോകൾക്കും കമന്‍റ് ചെയ്‍തിരിക്കുന്നത്. അഞ്ജനയ്ക്ക് സർപ്രൈസ് ആയി ഒരുക്കിയ ഹൽദിയുടെ ചിത്രങ്ങളെല്ലാം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. എന്റെ കുട്ടികളുടെ ഹൽദി, ഈ ദിവസം പല കാരണങ്ങൾ കൊണ്ട് ഒരുപാട് പ്രത്യേകതകൾ ഉള്ളതാണ്, എന്നാണ് ആര്യ ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. വർണ്ണാഭമായിരുന്നു വിവാഹത്തിന് മുമ്പും പിമ്പുമുള്ള ആഘോഷങ്ങൾ. തന്റെ യൂട്യൂബ് ചാനലിൽ ആര്യ പങ്കുവച്ച വീഡിയോകൾക്ക് നിമിഷ നേരം കൊണ്ട് ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ലഭിച്ചത്.
2020 ഡിസംബറിലായിരുന്നു ഇരുവരുടെയും നിശ്‍ചയം. കൊവിഡ് മഹാമാരി കാരണമാണ് വിവാഹം നീണ്ടുപോയത്. അച്ഛന്റെ ജന്മവാര്‍ഷികത്തില്‍ ആര്യ പങ്കുവെച്ച കുറിപ്പില്‍ സഹോദരിയുടെ വിവാഹത്തെ കുറിച്ച് പറഞ്ഞിരുന്നു. ഇവിടെ ഉണ്ടായിരുന്നെങ്കില്‍ അച്ഛൻ ഇപ്പോള്‍ സന്തോഷത്തിന്റെ കൊടുമുടിയില്‍ ആയിരുന്നേനെയേനെ എന്നാണ് അനിയത്തിയുടെ വിവാഹത്തെ കുറിച്ച് ആര്യ പറഞ്ഞിരുന്നത്.
ALSO READ : ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു, 'കാപ്പ'യ്‍ക്ക് ഇന്ന് തുടക്കം