മാലിക്ക് തിയറ്ററര്‍ എക്സ്‍പീരിയൻസിന് എടുത്ത ചിത്രമാണെന്ന് ഫഹദ്.

മാലിക് തിയറ്റര്‍ എക്സ്‍പീരിയൻസ് മുന്നില്‍ക്കണ്ടു മാത്രം ചെയ്‍ത സിനിമയാണ് എന്ന് ഫഹദ്. താൻ മെതേഡ് ആക്റ്റര്‍ അല്ല എന്നും ഫേസ്‍ബുക്ക് ലൈവില്‍ ഒരു ചോദ്യത്തിന് ഉത്തരമായി ഫഹദ് പറഞ്ഞു. എഴുത്തുകാരനെയും സംവിധായകനെയും ആശ്രയിച്ചാണ് തന്നിലെ നടൻ. ബജറ്റിനെ കുറിച്ച് ആലോചിച്ചിട്ടല്ല താൻ ഒരു സിനിമ തെരഞ്ഞെടുക്കുന്നത് എന്നും ഫഹദ് പറഞ്ഞു. 

ഞാൻ ഒരിക്കലും മെതേഡ് ആക്ടര്‍ അല്ല. ആക്ടിംഗിന് എന്റെ മെതേഡ് (രീതി) ഉണ്ടെന്ന് മാത്രമേ ഉള്ളൂ. മാലിക് എന്ന സിനിമ തിയറ്റര്‍ എക്സ്‍പീരിയൻസിന് വേണ്ടിയുള്ളതു തന്നെയായിരുന്നു. കുറെക്കാലം തിയറ്റര്‍ റിലീസിനായി കാത്തിരുന്നെങ്കിലും ഇപോള്‍ മികച്ച ക്വാളിറ്റിയില്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നതില്‍ സന്തോഷമേ ഉള്ളൂവെന്നും ഫഹദ് പറഞ്ഞു.

പ്രായം കൂടിയ കഥാപാത്രത്തെ മാലിക്കില്‍ അഭിനയിച്ചതിനെ കുറിച്ചും ഫഹദ് പറഞ്ഞു. ഫഹദിന്റെ തടി കൂട്ടിയായാല്‍ അഭിനയത്തിന്റെ ബാലൻസ് നഷ്‍ടമാകും എന്ന് മമ്മൂക്ക മഹേഷ് നാരായണനോട് പറഞ്ഞിരുന്നു. അതുകൊണ്ട് പ്രായം കൂടിയാലും ചെറിയ ശരീരമുള്ള ആയിട്ടാണ് സിനിമയില്‍ കഥാപാത്രമുള്ളത്. ഞാൻ തടി കുറയ്‍ക്കുകയായിരുന്നു കഥാപാത്രമാകാൻ എന്നും ഫഹദ് പറഞ്ഞു.

മാലിക് എന്നത് എന്റെ കഥാപാത്രത്തെയല്ല സൂചിപ്പിക്കുന്നത്. ആ ഭൂമികയിലെ മൊത്തം ആള്‍ക്കാരെയാണ് പ്രതിനിധാനം ചെയ്യുന്നത്. റൊമാന്റിക് സിനിമയില്‍ അഭിനയിക്കാൻ ആഗ്രഹമുണ്ട്. ബജറ്റ് അല്ല പ്രൊജക്റ്റ് ആണ് സിനിമ തെരഞ്ഞെടുക്കാൻ മാനദണ്ഡമെന്നും ഫഹദ് പറഞ്ഞു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.