നാല് ദിവസങ്ങൾ കൊണ്ട് വിവിധ ഭാഷകളിലായി 1.25 കോടി കാഴ്ചക്കാർ; പാന്‍ ഇന്ത്യ ട്രെൻഡിങ്ങായി എ.ആര്‍.എം ട്രെയ‍്ലര്‍

നാല് ദിവസം കൊണ്ട് 12.5 മില്യൺ കാഴ്ചകൾ നേടി എആര്‍എം ട്രെയ്‌ലർ. ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രം ഈ ഓണത്തിന് പ്രദർശനത്തിനെത്തും. 

ARM trailer is trending on social media pan india trending cross i cr view vvk

കൊച്ചി: നാല് ദിവസങ്ങൾകൊണ്ട് ലോകമെമ്പാടുമുള്ള 12.5 മില്യൺ കാഴ്ചക്കാരെ ആകർഷിച്ച് എആര്‍എം  ട്രെയ‍്ലര്‍. ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന  ചിത്രം 3 ഡി യിലും 2 ഡിയിലുമായി ഈ ഓണത്തിന്  പ്രദർശനത്തിനെത്തും. 

ടോവിനോ തോമസ് ട്രിപ്പിൾ റോളിൽ എത്തുന്ന എആര്‍എം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യു .ജി.എം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ സക്കറിയ തോമസും   ചേർന്നാണ്  നിർമ്മിക്കുന്നത്. ദൃശ്യ വിസ്മയമൊരുക്കിയ  ട്രെയ‍്ലര്‍, ചിത്രത്തിനെ കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയർത്തുകയാണ്. 

മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച്  ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. ഈ അഞ്ച് ഭാഷകളിലുമായി ചിത്രത്തിന്റെ ട്രൈലറുകളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു തിങ്ക്  മ്യൂസിക് യൂട്യൂബ് ചാനലിലൂടെ ആണ്  ട്രെയ‍്ലര്‍ പുറത്തു വന്നത്. തമിഴ് തെലുഗ് മലയാളം ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. 

ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മലയാള സിനിമകളിൽ തുടങ്ങി  ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് എആര്‍എമ്മിന്‍റെ ചായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് നിർവഹിക്കുന്നത് ഷമീർ മുഹമ്മദ്‌.  തമിഴിൽ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ്‌ ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

കോ പ്രൊഡ്യൂസർ - ജസ്റ്റിൻ സ്റ്റീഫൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്,ഡോ. വിനീത് എം.ബി, പ്രിൻസ് പോൾ,അഡീഷണൽ സ്ക്രീൻ പ്ലേ - ദീപു പ്രദീപ്‌,പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ, ലൈൻ പ്രൊഡ്യൂസർ -സന്തോഷ്‌ കൃഷ്ണൻ,പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഹർഷൻ പട്ടാഴി,ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്,പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ് ആൻഡ് ഹെയർ : റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, സ്റ്റണ്ട്: വിക്രം മോർ, ഫീനിക്സ് പ്രഭു,അഡീഷണൽ സ്റ്റണ്ട്സ് -സ്റ്റന്നർ സാം ആൻഡ് പി സി, കൊറിയോഗ്രാഫി- ലളിത ഷോബി

ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ,അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ,അസോസിയേറ്റ് സിനിമട്ടോഗ്രാഫർ - സുദേവ്,കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്,കളരി ഗുരുക്കൾ - പി വി ശിവകുമാർ ഗുരുക്കൾ,സൗണ്ട് ഡിസൈൻ: സച്ചിൻ ആൻഡ് ഹരിഹരൻ (സിംഗ് സിനിമ), ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, കാസ്റ്റിംഗ് ഡയറക്ടർ - ഷനീം സയിദ്, പോസ്റ്റ്‌ പ്രൊഡക്ഷൻ സൂപ്പർവൈസർ- അപ്പു എൻ ഭട്ടതിരി,ഡി ഐ സ്റ്റുഡിയോ - ടിന്റ്

സ്റ്റിരിയോസ്കോപ്പിക് 3 ഡി കൺവെർഷൻ - രാജ് എം സയിദ്( റെയ്സ് 3ഡി )കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്ന സ്വാമി,  കോൺസെപ്റ്റ് ആർട്ടിസ്റ്റ് - കിഷാൽ സുകുമാരൻ, വി എഫ് ഏക് സ് സൂപ്പർ വൈസർ - സലിം ലാഹിർ, വി എഫ് എക്സ് - എൻവിഷൻ വി എഫ് എക്സ്, വിഷ്വൽ ബേർഡ്സ് സ്റ്റുഡിയോ, മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്

കളറിസ്റ്റ് - ഗ്ലെൻ കാസ്റ്റിലോ, ലിറിക്സ്: മനു മൻജിത്ത്,  ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലിജു നാടേരി,ഫഹദ് പേഴുംമൂട്,പ്രീവീസ് - റ്റിൽറ്റ്ലാബ്, അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് - ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് -അഖിൽ യശോദരൻ,സ്റ്റിൽസ് - ബിജിത്ത് ധർമടം, ഡിസൈൻസ് -യെല്ലോ ടൂത്ത്സ്,പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് ടി വടക്കേവീട്, ജിനു അനിൽകുമാർ

ചീനട്രോഫി: ധ്യാൻ ശ്രീനിവാസൻ ചിത്രം റിലീസ് ചെയ്ത് എട്ടുമാസത്തിന് ശേഷം ഒടിടിയിൽ

അമ്പമ്പോ..മലയാളത്തിന്റെ മറ്റൊരു ദൃശ്യവിസ്മയം; അമ്പരപ്പിച്ച് 'അജയന്റെ രണ്ടാം മോഷണം' ട്രെയിലർ

Latest Videos
Follow Us:
Download App:
  • android
  • ios