അങ്ങനെ അൻപോട് കണ്‍മണി വരുന്നൂ, തടസ്സങ്ങള്‍ മാറി, റിലീസ് തിയ്യതി പ്രഖ്യാപിച്ചു
അര്‍ജുൻ അശോകനാണ് ചിത്രത്തില്‍ നായകനാകുന്നത്.
അര്‍ജുൻ അശോകൻ നായകനായി വരാനിരിക്കുന്ന ചിത്രമാണ് അൻപോട് കണ്‍മണി. പല തവണ പല കാരണങ്ങളാല്‍ ചിത്രം മാറ്റിവെച്ചിരുന്നു. ഒടുവില്‍ അൻപോട് കണ്‍മണി കേരളത്തിലെ തിയറ്ററുകളില്‍ എത്തുകയാണ്. ജനുവരി 24നാണ് ചിത്രത്തിന്റെ റിലീസ്.
സംവിധാനം ലിജു തോമസ് ആണ്. അനഘ നാരായണൻ നായികയായി വേഷമിടുന്ന ചിത്രത്തില്‍ അൽത്താഫും ഉണ്ണി രാജയും മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നു. ഛായാഗ്രാഹണം സരിൻ രവീന്ദ്രനാണ്. സംഗീതം സാമുവേല്‍ എബിയും അര്‍ജുൻ അശോകൻ ചിത്രം കണ്ണൂര്‍ ലോക്കേഷനായി ഒരുങ്ങുമ്പോള്‍ നിര്‍മാണം ക്രിയേറ്റീവ്ഫിഷും അസോസിയേറ്റ് ഡയറക്ടർ പ്രദീപ് പ്രഭാകർ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ സനീപ് ദിനേഷ് എന്നിവരുമാണ്.
ആസിഫ് അലിയും ബിജു മേനോനും ഒന്നിച്ച 'കവി ഉദ്ദേശിച്ചത്' എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ലിജു തോമസ് സംവിധാനം ചെയ്യുന്നതാണ് അൻപോട് കണ്‍മണി. 'രമണിചേച്ചിയുടെ നാമത്തില്‍' എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് ലിജു ജോമസ് പ്രേക്ഷകരുടെ ചര്‍ച്ചയില്‍ ആദ്യം ഇടംനേടുന്നത്. 'രമണിചേച്ചിയുടെ നാമത്തിലൂടെ' ലിജു തോമസ് സംവിധായകനെന്ന നിലയില്‍ പേരെടുക്കുകയും പിന്നീട് ആസിഫ് അലിയെ നായകനാക്കി 'കവി ഉദ്ദേശിച്ചതി'ല്‍ എന്ന ഫീച്ചര്‍ ചിത്രമെടുക്കുകയും ചെയ്‍തിനാല്‍ അൻപോട് കണ്‍മണിയിലും പ്രേക്ഷകര്‍ പ്രതീക്ഷയിലാണ്. ബിജു മേനോനും ആസിഫ് അലിക്കുമൊപ്പം ചിത്രത്തില്‍ നരേനും അഞ്ജു കുര്യനും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
'എന്ന് സ്വന്തം പുണ്യാള'ന്‍ ആണ് അര്‍ജുന്‍റേതായി റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം 2025 ജനുവരി 10ന് തിയറ്ററുകളില്‍ എത്തും. രഞ്ജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
സിനിമ ഉപേക്ഷിച്ചിട്ടില്ല, നിറഞ്ഞാടാൻ മോഹൻലാല്‍ വീണ്ടും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക