മറിയമായി അനശ്വര, പള്ളീലച്ചനായി ബാലു, സസ്പെൻസുമായി അർജുൻ; 'എന്ന് സ്വന്തം പുണ്യാളൻ' ഫസ്റ്റ് ലുക്ക്

കഥയും തിരക്കഥയും ഒരുക്കുന്നത് സാംജി എം ആന്റണിയാണ്.

arjun ashokan movie Ennu Swantham Punyalan first look motion poster, anaswara rajan, balu varghese

ലയാള സിനിമയിലേക്ക് കോമഡിയും മിസ്റ്ററിയും ഫാന്റസിയും ചേർത്തൊരു സിനിമ വരുന്നു. എന്ന് സ്വന്തം പുണ്യാളൻ എന്നാണ് ചിത്രത്തിന്റെ പേര്. മഹേഷ് മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. അടുത്തകാലത്ത് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ കേന്ദ്ര കഥാപാത്രമായ താരങ്ങളായ അനശ്വരാ രാജനും അർജുൻ അശോകനും ബാലുവും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് എന്ന് സ്വന്തം പുണ്യാളൻ. 

പള്ളിലച്ചനായി ബാലു വർഗീസ്, മറിയത്തിന്‍റെ വേഷത്തിൽ അനശ്വര രാജൻ,കഥാപാത്രത്തിന്റെ സസ്പെൻസ് വിടാത്ത ലുക്കിൽ അർജുൻ അശോകൻ എന്നിവരാണ് പോസ്റ്ററിലുള്ളത്. കഥയും തിരക്കഥയും ഒരുക്കുന്നത് സാംജി എം ആന്റണിയാണ്. പുണ്യാളന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ പ്രേക്ഷകരിൽ ഉദ്വേഗവും ആകാംഷയും ഉണർത്തുന്നുണ്ട്. ഭ്രമയുഗത്തിന് ശേഷം അർജുൻ അശോകനും മഞ്ഞുമ്മൽ ബോയ്സിന് ശേഷം ബാലു വർഗീസും ഗുരുവായൂർ അമ്പലനടയിലിനു ശേഷം അനശ്വര രാജനും അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. 

സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. രഞ്ജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവർ പുണ്യാളനിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് എന്ന് സ്വന്തം പുണ്യാളന്റെ നിർമ്മാണം നിർവഹിക്കുന്നത്. 

എന്ന് സ്വന്തം പുണ്യാളന്റെ മറ്റു അണിയറ പ്രവർത്തകർ ഇവരാണ്. എക്സികുട്ടിവ് പ്രൊഡ്യൂസർ : ജോഷി തോമസ് പള്ളിക്കൽ, ഡി ഓ പി : റെണദീവ്, എഡിറ്റർ : സോബിൻ സോമൻ, പ്രൊഡക്ഷൻ കൺട്രോളർ : സുരേഷ് മിത്രാകരി, പ്രൊഡക്ഷൻ അസ്സോസിയേറ്റ് : ജുബിൻ അലക്‌സാണ്ടർ, സെബിൻ ജരകാടൻ, മാത്യൂസ് പി ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ: അനീഷ് നാടോടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുനിൽ കാര്യാട്ടുകര, വസ്ത്രാലങ്കാരം : ധന്യാ ബാലകൃഷ്ണൻ, ആർട്ട് ഡയറക്ടർ : അപ്പു മാരായി, സൗണ്ട് ഡിസൈൻ : അരുൺ എസ് മണി, സൗണ്ട് മിക്സിങ് : കണ്ണൻ ഗണപത്, കാസ്റ്റിങ് ഡയറക്റ്റർ : വിമൽ രാജ് എസ്, വി എഫ് എക്സ് : ഡിജിബ്രിക്ക്സ്, ലിറിക്‌സ് : വിനായക് ശശി കുമാർ, കളറിസ്റ്റ്, രഘുരാമൻ, ആക്ഷൻ ഡയറക്ടർ : ഫീനിക്സ് പ്രഭു, മേക്കപ്പ് : ജയൻ പൂങ്കുളം, അസ്സോസിയേറ്റ് ഡയറക്ടർ : സാൻവിൻ സന്തോഷ്, ഫിനാൻസ് കൺട്രോളർ : ആശിഷ് കെ എസ്, മാർക്കറ്റിംഗ് കൺസൾട്ടന്റ് : അനന്തകൃഷ്ണൻ.പി.ആർ, സ്റ്റിൽസ്: ജെഫിൻ ബിജോയ്, പബ്ലിസിറ്റി ഡിസൈൻസ് : യെല്ലോ ടൂത്ത്,ഡിസൈൻ : സീറോഉണ്ണി, പി ആർ ഓ : പ്രതീഷ് ശേഖർ, ഡിജിറ്റൽ പി ആർ ഓ : നന്ദു പ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

അകമേ തനിയെ..; 'ബാഡ് ബോയ്സി'ലെ അതി മനോഹര മെലഡി എത്തി

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios