2024ല്‍ പടുകുഴിയില്‍ നിന്നും തമിഴ് സിനിമയെ രക്ഷപ്പെടുത്തിയ ചിത്രം; ഒടുവില്‍ ഒടിടിയിലേക്ക്, വിവരങ്ങള്‍ ഇങ്ങനെ

ആദ്യ ദിനങ്ങളില്‍ത്തന്നെ മികച്ച പ്രേക്ഷകാഭിപ്രായം നേടിയ ചിത്രം തമിഴ് നാട്ടിലെ ഏറ്റവും മികച്ച കളക്ഷന്‍ നേടിയ ചിത്രമായി ഇത് മാറി. മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ ചിത്രം 100 കോടി ആഗോള കളക്ഷന്‍ എത്തിയെന്നാണ് വിവരം. ഈ വര്‍ഷത്തെ തമിഴിലെ ആദ്യത്തെ നൂറുകോടി ചിത്രവും അറണ്‍മണൈ 4 ആണ്. 

Aranmanai 4 OTT release Tamil horror comedy starring Tamannaah Bhatia Raashii Khanna to stream online vvk

ചെന്നൈ: തമിഴ് സിനിമയ്ക്ക് 2024ലെ ആദ്യത്തെ ആറുമാസം വറുതിയുടെ കാലമായിരുന്നു. മലയാള ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സാണ് തമിഴ്നാട്ടിലെ ബോക്സോഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ഈക്കാലത്ത് നേടിയത്. അതിനെ മാറ്റിമറിച്ചത് ഏപ്രില്‍ അവസാനം ഇറങ്ങിയ ഒരു ഹൊറര്‍ പടമാണ്. സുന്ദര്‍ സി സംവിധാനം ചെയ്ത്, നായകനുമായ ചിത്രം അറണ്‍മണൈ 4 ആണ് ആ ചിത്രം. തമന്നയും റാഷി ഖന്നയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹൊറര്‍ കോമഡി ചിത്രത്തിന്‍റെ റിലീസ് മെയ് 3 ന് ആയിരുന്നു. 

ആദ്യ ദിനങ്ങളില്‍ത്തന്നെ മികച്ച പ്രേക്ഷകാഭിപ്രായം നേടിയ ചിത്രം തമിഴ് നാട്ടിലെ ഏറ്റവും മികച്ച കളക്ഷന്‍ നേടിയ ചിത്രമായി ഇത് മാറി. മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ ചിത്രം 100 കോടി ആഗോള കളക്ഷന്‍ എത്തിയെന്നാണ് വിവരം. ഈ വര്‍ഷത്തെ തമിഴിലെ ആദ്യത്തെ നൂറുകോടി ചിത്രവും അറണ്‍മണൈ 4 ആണ്. 

സുന്ദർ സിയുടെ അറണ്‍മണൈ 4   അധികം ലോജിക്കില്ലാതെ രസിപ്പിക്കാൻ ആഗ്രഹിക്കുന്ന ഓഡിയന്‍സിന് ഉള്ളതാണെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിവ്യൂ പറയുന്നത്. സ്ഥിരം ലൈനില്‍ തന്നെയാണ് സംവിധായകന്‍ കഥ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് റിവ്യൂകള്‍ വന്നത്. എന്നാല്‍ അതൊന്നും കളക്ഷനെ ബാധിച്ചില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. 

യോഗി ബാബു, വിടിവി ഗണേഷ്, ദില്ലി ഗണേഷ്, കോവൈ സരള എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോള്‍ ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച വിവരങ്ങളാണ് പുറത്ത് എത്തുന്നത്. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം ഒടിടി റിലീസായി എത്തുന്നത്. എന്നാല്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം അവസാനത്തോടെ ചിത്രം ഒടിടിയില്‍ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

അരൺമനൈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം 2014ൽ ആയിരുന്നു പുറത്തിറങ്ങിയത്. സുന്ദർ, ഹൻസിക മോട്വാനി, വിനയ് റായ്, ആൻഡ്രിയ ജെറമിയ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. വെങ്കട് രാഘവൻ ആയിരുന്നു തിരക്കഥ. 2016ൽ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രത്തിൽ സിദ്ധാർത്ഥ്, തൃഷ എന്നിവരെ കൂടാതെ സുന്ദറും ഹൻസികയും അഭിനയിച്ചിരുന്നു.

2021ൽ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രത്തിൽ സുന്ദർ, ആര്യ, റാഷി, ആൻഡ്രിയ എന്നിവർ അഭിനയിച്ചു. ഈ നാല് ചിത്രങ്ങളും പരസ്പരം ബന്ധമുള്ളവ അല്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം, ബാന്ദ്ര എന്ന മലയാള സിനിമയാണ് തമന്നയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ദിലീപ് നായകനായ ചിത്രം സംവിധാനം ചെയ്തത് അരുണ്‍ ഗോപിയാണ്. 

ഒന്‍പത് കൊല്ലമായി ബോക്സോഫീസില്‍ ഒറ്റ പരാജയം ഇല്ല; പക്ഷെ വിജയിയുടെ 'ദളപതി 69' നിര്‍മ്മിക്കാന്‍ ആളില്ല !

'നിറകണ്ണുകളോടെയാണ് ഞാന്‍ ആ സീന്‍ ചെയ്ത്' ഇന്ത്യന്‍ 2വിലെ നെടുമുടിയുടെ സീനിനെക്കുറിച്ച് കമല്‍ഹാസന്‍

Latest Videos
Follow Us:
Download App:
  • android
  • ios