'ഇനി ഉത്തര'വുമായി അപര്‍ണ ബാലമുരളി, പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

അപര്‍ണ ബാലമുരളി നായികയാകുന്ന 'ഇനി ഉത്തരം' സുധീഷ് രാമചന്ദ്രൻ  ആണ് സംവിധാനം ചെയ്യുന്നത്.

Aparna Balamurali starre film Ini Utharam new poster out

അപർണ ബാലമുരളി നായികയാകുന്ന പുതിയ സിനിമയാണ് 'ഇനി ഉത്തരം'.  സുധീഷ് രാമചന്ദ്രൻ  ആണ് സംവിധാനം ചെയ്യുന്നത്. 'ഇനി ഉത്തരം' എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. അപര്‍ണ ബാലമുരളിക്ക് ഒപ്പം കലാഭവൻ ഷാജോണ്‍, ചന്തു നാഥ് എന്നിവരാണ് പോസ്റ്ററില്‍ ഉള്ളത്.

ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.  രഞ്ജിത് ഉണ്ണിയുടേതാണ് തിരക്കഥ, സംഭാഷണം. ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്‍ദുൽ വഹാബ് സംഗീതം പകരുന്നു.

എ ആന്‍ഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു. എഡിറ്റിംഗ് ജിതിൻ ഡി കെ, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, റിനോഷ് കൈമൾ, കലാസംവിധാനം അരുൺ മോഹനൻ, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണൻ, സ്റ്റിൽസ് ജെഫിൻ ബിജോയ്, പരസ്യകല ജോസ് ഡോമിനിക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദീപക് നാരായൺ, പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ് എച്ച് 20 സ്പെല്‍. പിആർഒ എ എസ് ദിനേശ്.

 മികച്ച നടിക്കുള്ള ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‍കാരം അപര്‍ണ ബാലമുരളിക്ക് ആയിരുന്നു.  'സൂരറൈ പോട്ര്' എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിനായിരുന്നു അത്. സൂര്യ നായകനായ ചിത്രത്തില്‍ 'ബൊമ്മി' എന്ന കഥാപാത്രത്തെയാണ് അപര്‍ണ അവതരിപ്പിച്ചത്. ചിത്രത്തിലെ തന്നെ പ്രകടനത്തിന് സൂര്യയ്ക്കായിരുന്നു മികച്ച നടനുള്ള ദേശീയ പുരസ്‍കാരം. 'പത്മിനി' എന്ന ചിത്രവും മലയാളത്തില്‍ അപര്‍ണയുടേതായി പുറത്തുവരാനുണ്ട്.

Read More : കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാകുമോ?, 'വിരുമൻ' ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്
 

Latest Videos
Follow Us:
Download App:
  • android
  • ios