അനുരാഗ് കശ്യപിന്‍റെ ആഗ്രഹം നടത്തിക്കൊടുത്ത് ലോകേഷ്; എല്ലാം അരമിനുട്ടില്‍ കഴിഞ്ഞു.!

നേരത്തെയും തമിഴ് സിനിമയില്‍ ബോളിവുഡിലെ പ്രമുഖ സംവിധായകനായ അനുരാഗ് കശ്യപ് അഭിനയിച്ചിട്ടുണ്ട്. ഇമൈക നൊടികള്‍ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് അനുരാഗ് കശ്യപ് എത്തിയത്. 

Anurag Kashyap wish fullfilled die in a Lokesh Kanagaraj film Leo Vijay vvk

ചെന്നൈ: ദളപതി വിജയിയും, ലോകേഷ് കനകരാജും ഒന്നിച്ച ലിയോ തീയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മികച്ച കളക്ഷനാണ് ചിത്രത്തിന് ആഗോള ബോക്സോഫീസില്‍ ലഭിക്കുന്നത്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്കുള്ള ദളപതി വിജയിയുടെ കടന്നുവരവ് തന്നെയാണ് പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നത്. അതേ സമയം ഏറെ സര്‍പ്രൈസ് വേഷങ്ങള്‍ ചിത്രത്തിലുണ്ട്. അതില്‍ ഒന്നാണ് സംവിധായകന്‍ അനുരാഗ് കാശ്യപിന്‍റെത്.

നേരത്തെയും തമിഴ് സിനിമയില്‍ ബോളിവുഡിലെ പ്രമുഖ സംവിധായകനായ അനുരാഗ് കശ്യപ് അഭിനയിച്ചിട്ടുണ്ട്. ഇമൈക നൊടികള്‍ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് അനുരാഗ് കശ്യപ് എത്തിയത്. എസിപി മാര്‍ട്ടിന്‍ റോയി എന്ന വേഷത്തിലായിരുന്നു അനുരാഗ്. നയന്‍താരയായിരുന്നു ഈ ചിത്രത്തില്‍ മുഖ്യവേഷത്തില്‍. ഒരു സിബിഐ ഓഫീസറായിട്ടാണ് നയന്‍സ് എത്തിയത്.

ഇപ്പോള്‍ ലിയോയിലെ അനുരാഗ് കശ്യപിന്‍റെ  വേഷം കൂടിയാല്‍ അരമിനുട്ട് മാത്രമാണ് ഉള്ളത്. വിജയ് അവതരിപ്പിക്കുന്ന ലിയോയുടെ സംഘത്തിലെ അംഗമായാണ് അനുരാഗ് കശ്യപിനെ കാണിക്കുന്നത്. എന്നാല്‍ വിശ്വാസ വഞ്ചനയുടെ പേരില്‍ കാണിച്ച് അരമിനുട്ടിനുള്ളില്‍ ഈ കഥാപാത്രം കൊല്ലപ്പെടുന്നു. എന്തായാലും കുറേ ട്രോളുകള്‍ ഈ കഥാപാത്രം സംബന്ധിച്ച് വന്നിരുന്നു. മരിക്കാനാണോ മുംബൈയില്‍ നിന്നും വന്നത് എന്നാണ് പ്രധാന ട്രോള്‍.

എന്നാല്‍ ഈ ട്രോളിന് മറുപടി അനുരാഗ് കശ്യപ് മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ടെന്നതാണ് സത്യം. തനിക്ക് ലോകേഷുമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്നും. അദ്ദേഹത്തിന്‍റെ ചിത്രത്തിലെ കഥാപാത്രമായി കൊല്ലപ്പെടാനാണ് ആഗ്രഹം. കാരണം ലോകേഷ് തന്‍റെ കഥാപാത്രങ്ങള്‍ക്ക് ഗംഭീര മരണം നല്‍കുമെന്നുമാണ് ജൂണ്‍ മാസത്തില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ അനുരാഗ് കശ്യപ് പറഞ്ഞത്.

ആഗ്രഹിച്ചത് പോലെ തന്നെ ലോകേഷ് സിനിമയില്‍ കൊല്ലപ്പെടുന്ന കഥാപാത്രമായിരിക്കുകയാണ് അനുരാഗ് കശ്യപ്. പക്ഷെ അദ്ദേഹത്തിന്‍റെ ചിത്രത്തിലെ കഥാപാത്രത്തിന് അര്‍ഹമായ പ്രധാന്യവും, മരണത്തിന് അദ്ദേഹം അഗ്രഹിച്ച ഗ്ലോറിഫിക്കേഷനും ലഭിച്ചോ എന്നത് സോഷ്യല്‍ മീഡിയയില്‍ സംശയമായി ഉയരുന്നുണ്ട്. 

ഫ്ലാറ്റിലെ ബഹളം സ്റ്റേഷനിലെത്തി: 'വനിത പൊലീസിനെ' അന്വേഷിച്ചു, കഴിഞ്ഞ രാത്രി വിനായകന് സംഭവിച്ചത്.!

ആഗോള ബോക്സോഫീസില്‍ ഡി കാപ്രിയോയുടെ ചിത്രത്തിന്‍റെ കളക്ഷന്‍ മറികടന്ന് ദളപതിയുടെ ലിയോ

Vinayakan Arrested

Latest Videos
Follow Us:
Download App:
  • android
  • ios