ഒരു എപ്പിസോഡിന് 3 ലക്ഷം വാങ്ങുന്ന നടിയെ മാറ്റിയോ! : ആ സീരിയലില്‍ കഥയെ വെല്ലുന്ന ട്വിസ്റ്റോ?
അനുപമ സീരിയലിൽ നിന്ന് രൂപാലി ഗാംഗുലിയെ മാറ്റിയെന്ന വാർത്തകൾ പ്രചരിക്കുന്നു. സംഭവ്ന സേത്ത് പുതിയ അനുപമയായി എത്തുമെന്ന വീഡിയോ വൈറലാകുന്നുണ്ടെങ്കിലും ഇത് വ്യാജമാണെന്നാണ് റിപ്പോർട്ടുകൾ.
മുംബൈ: രൂപാലി ഗാംഗുലി നായികയായ അനുപമ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. 2024-ൽ ഷോയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉടലെടുത്തിരുന്നു. അടുത്തിടെ ഈ ഷോയുടെ റൈറ്റിംഗ് വലിയ തോതില്‍ വര്‍ദ്ധിച്ചിരുന്നു. ശിവം ഖജൂരിയ, അലിഷാ പർവീൺ തുടങ്ങിയ പുതിയ അഭിനേതാക്കളും ഈ സീരിയലില്‍ എത്തിയിരുന്നു.
ശിവം ഖജൂരിയ, അലിഷാ പർവീൺ എന്നിവര്‍ സീരിയലിലെ പ്രധാന ജോഡികളായിരുന്നു. അടുത്തിടെ ഒറ്റരാത്രികൊണ്ട് അലീഷയെ മാറ്റിയത് വിവാദമായിരുന്നു. കാരണം അറിയിക്കാതെയാണ് തന്നെ നീക്കം ചെയ്തതെന്ന് അലീഷ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു. പിന്നീട് അലീഷയ്ക്ക് പകരം അദ്രിജ റോയ് ഷോയിൽ എത്തി.
അലിഷയെ നീക്കം ചെയ്തതിന് പിന്നാലെ സീരിയലിന്‍റെ നിർമ്മാതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. തന്നെ പുറത്താക്കിയതിന് പിന്നിൽ രൂപാലി ഗാംഗുലിയാണെന്ന് അലിഷാ പർവീൺ പരസ്യമായി കുറ്റപ്പെടുത്തി. നേരത്തെ, നിധി ഷാ, പരസ് കൽനാവത്, സുധാൻഷു പാണ്ഡെ, മദൽസ ശർമ്മ തുടങ്ങി നിരവധി അഭിനേതാക്കൾ രൂപാലി കാരണമാണ് തങ്ങൾ അനുപമ സീരിയല്‍ വിട്ടത് എന്ന് സൂചിപ്പിച്ചു. അവർ കാരണമാണ് തങ്ങളുടെ സീനുകൾ പലതും കട്ടാക്കിയത് എന്ന് നേരിട്ടും അല്ലാതെയും പറഞ്ഞിരുന്നു.
എന്തുകൊണ്ടാണ് താൻ അലിഷയെ പുറത്താക്കിയത് എന്നതിനെക്കുറിച്ച് സംസാരിക്കാൻ സീരിയല്‍ നിര്‍മ്മാതാക്കള്‍ ഇതുവരെ തയ്യാറായിരുന്നില്ല. ഇപ്പോഴിതാ, സീരിയലിൽ രൂപാലിയെ മാറ്റിയതായി സംശയം ജനിപ്പിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
രൂപാലിക്ക് പകരം സംഭവ്ന സേത്ത് എത്തും എന്ന തരത്തിലാണ് വീഡിയോ. അനുപമയെപ്പോലെ വസ്ത്രം ധരിച്ച് പാപ്പരാസികളോട് സംഭവ്ന സേത്ത് സംസാരിക്കുന്നതാണ് വീഡിയോയിൽ. ബിഗ് ബോസ് 2 താരമായ സംഭവ്ന സേത്ത് രൂപാലിക്ക് പകരം വരുന്നു എന്ന രീതിയില്‍ ഇതോടെ ഹിന്ദി സിനിമ ലോകത്ത് വാര്‍ത്ത പരന്നു.
എന്നാല്‍ ബോളിവുഡ് ലൈഫ് പ്രകാരം രൂപാലിയുടെ അനുപമയിലെ റോളിന് ഒരു ഭീഷണിയും ഇല്ലെന്നാണ് പറയുന്നത്. അലിഷയുടെ ഫാന്‍സ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കിയ വിവാദമാണ് പുതിയ വാര്‍ത്തയ്ക്ക് പിന്നില്‍. എന്തായാലും സീരിയലിലെ പോലെ തന്നെ ഈ സംഭവങ്ങളും നാടകീയമാകുകയാണ്.
ഇന്ത്യന്‍ ടെലിവിഷനില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സീരിയല്‍ താരമാണ് രൂപാലി ഗാംഗുലി.നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന അനുപമ എന്ന പരമ്പരയില്‍ റെക്കോര്‍ഡ് പ്രതിഫലമാണ് രുപാലി വാങ്ങിക്കൊണ്ടിരിക്കുന്നത്. എപ്പിസോഡ് ഒന്നിന് 3 ലക്ഷം രൂപയാണ് അവരുടെ അക്കൗണ്ടില്‍ എത്തുക.
സീരിയലിന്‍റെ പോപ്പുലാരിറ്റി തന്നെ കാരണം. സീരിയലില്‍ അനുപമ എന്ന് വിളിക്കുന്ന അനു ജോഷിയെയാണ് രുപാലി അവതരിപ്പിക്കുന്നത്. സ്റ്റാര്‍ പ്ലസില്‍ 2020 ജൂലൈയില്‍ ആരംഭിച്ച പരമ്പരയാണ് ഇത്. എന്നാല്‍ സീരിയല്‍ ആരംഭിക്കുമ്പോള്‍ ഇത്രയും പ്രതിഫലം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഭിനേത്രിക്ക് ഉണ്ടായിരുന്നില്ല.