'നിഗൂഢ'വുമായി അനൂപ് മേനോൻ, പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
അനൂപ് മേനോൻ നായകനാകുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്.
അനൂപ് മേനോൻ നായകനാകുന്ന പുതിയ ചിത്രമാണ് 'നിഗൂഢം'. 'നിഗൂഢ'ത്തിലെ അനൂപ് മേനോന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. നവാഗതരായ അജേഷ് ആന്റണി, അനീഷ് ബി ജെ., ബെപ്‍സൺ നോർബെൽ എന്നിങ്ങനെ മൂന്നു പേർ ചേർന്ന് രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'നിഗൂഢ'ത്തിന്റെ ടാഗ് ലൈൻ എ ടെയ്ൽ ഒഫ് മിസ്റ്റീരിയസ് ജേർണി എന്നാണ്. അനൂപ് മേനോന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വിശദാശംങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.
അനൂപ് മേനോനും ഇന്ദ്രൻസിനും ഒപ്പം ചിത്രത്തില്‍ സെന്തിൽ കൃഷ്‍ണ, റോസിൻ ജോളി, ഗൗതമി നായർ, ശിവകാമി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. സംഗീതം റോണി റാഫേല്‍ ആണ്. ഛായാഗ്രഹണം പ്രദീപ് നായര്‍ ആണ്. ഗാനങ്ങൾ കൃഷ്‍ണ ചന്ദ്രൻ, സി കെ പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ, കലാ സംവിധാനം സാബുറാം, വസ്ത്രാലങ്കാരം ബസി ബേബി ജോൺ, മേയ്ക്കപ്പ് സന്തോഷ് വെൺപകൽ, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ ശങ്കർ, എസ് കെ, ഫിനാൻസ് കൺട്രോളർ സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ഹരി കാട്ടാക്കട, പ്രൊഡക്ൻ മാനേജർ കുര്യൻ ജോസഫ്, സ്റ്റിൽസ് അജി മസ്ക്കറ്റ് , മീഡിയ ഡിസൈൻ പ്രമേഷ് പ്രഭാകർ എന്നിവരുമാണ്.
അനൂപ് മേനോൻ നായകനായി അഭിനയിക്കുന്ന ചിത്രമായി 'തിമിംഗലവേട്ട'യാണ് ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. രാകേഷ് ഗോപൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജനാധിപത്യചേരിയിൽ വിശ്വസിക്കുന്ന, രാഷ്ട്രീയ രംഗത്ത് വലിയ സ്വപ്‍നങ്ങളുള്ള 'ജയരാമൻ' എന്ന യുവജനനേതാവായി അനൂപ് മേനോൻ വേഷമിടുന്ന ചിത്രം തലസ്ഥാന നഗരിയിലെ രാഷ്ട്രീയ സംഭവങ്ങൾ തികച്ചും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. തികഞ്ഞ പൊളിറ്റിക്കൽ സ്റ്റയർ ആയ ചിത്രം കോവളത്താണ് ചിത്രീകരണം നടന്നത്
വി എം ആർ ഫിലിംസിന്റെ ബാനറിലാണ് സജിമോൻ ചിത്രം നിര്‍മിക്കുന്നത്. കലാഭവൻ ഷാജോണ്‍, വിജയരാഘവൻ, രമേഷ് പിഷാരടി, മണിയൻ പിള്ള രാജു, നന്ദു, കോട്ടയം രമേഷ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ബൻസി മാത്യു, രാജ്‍കുമാർ, മനോജ് (കെപിഎസി) പി പി കുഞ്ഞിക്കണ്ണൻ, ഉണ്ണി ചിറ്റൂർ, മാഷ് ('ന്നാ താൻ കേസ് കൊട് ഫെയിം') എന്നിവരും ചിത്രത്തില്‍ പ്രധാന താരങ്ങളാകുന്ന. പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഹരി കാട്ടാക്കടയുമാണ്.
Read More: 'വാടിവാസലി'ന്റെ പുതിയ അപ്‍ഡേറ്റ് പുറത്ത്, വാര്‍ത്ത അറിഞ്ഞ് ആരാധകര്‍ ആവേശത്തില്‍