'എന്തുകൊണ്ടാണ് മറ്റൊരു നടനെ പരിഗണിക്കാത്തത്?', ഇതാ അനൂപ് മേനോന്റെ മറുപടി

ഓ സിൻഡ്രല്ലയാണ് അനൂപ് മേനോൻ ചിത്രമായി ഇനി റിലീസാകാനുള്ളത്.

Anoop Menon reveals about film Ohh Cinderella I would have to shell Rs 25 lakh more to get another actor hrk

അനൂപ് മേനോൻ നായകനാകുന്ന പുതിയ ചിത്രമാണ് ഓ സിൻഡ്രല്ല. ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ ശ്രദ്ധയാകര്‍ഷിച്ച ദില്‍ഷ പ്രസന്നൻ നായികയാകുന്ന ചിത്രം എന്ന പ്രത്യേകതയും ഓ സിൻഡ്രല്ലയ്‍ക്കുണ്ട്. ഓ സിൻഡ്രല്ലയില്‍ നായകനായി എത്തുന്നതിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുകയാണ് അനൂപ് മേനോൻ.

ചിത്രം അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിലാണ് നിര്‍മിക്കുന്നത്. തിരക്കഥ എഴുതുന്നതും അനൂപ് മേനോനാണ്. മറ്റൊരാളെ പ്രധാന വേഷത്തിലേക്ക് പരിഗണിച്ചുകൂടേയെന്ന പറയുമായിരിക്കും ചിലരെങ്കിലും ചിലപ്പോള്‍ എന്ന് അനൂപ് മേനോൻ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മറ്റൊരു നടനെ സമീപിക്കാൻ തനിക്ക് 25 ലക്ഷം രൂപ അധികം ചിലവഴിക്കേണ്ടി വരുമെന്ന് പറയാനാകില്ല. അതുകൊണ്ട് എന്റെ കൈവശമുള്ളത് ഉപയോഗിച്ച് താൻ പ്രവര്‍ത്തിക്കാൻ ശ്രമിക്കുകയാണ്. വലിയ  വിജയമുണ്ടാക്കിയ ഒരു സംവിധായകനോ തിരക്കഥാകൃത്തോ നടനോ അല്ല ഞാൻ. ശരാശരിയില്‍ നിന്ന് ശരാശരിയിലേക്കും പിന്നീട് താൻ മികവിലേക്കും എത്താനുള്ള ശ്രമമാണ് എന്നും തെറ്റുകള്‍ തിരുത്താനാണ് ശ്രമിക്കുന്നത് എന്നും അനൂപ് മേനോൻ വ്യക്തമാക്കുന്നു.

അനൂപ് മേനോൻ നായകനായി ഒടുവിലെത്തിയ ചിത്രം ഒരു ശ്രീലങ്കൻ സുന്ദരി ആണ്. സംവിധാനം കൃഷ്‍ണ പ്രിയദര്‍ശനാണ്. തിരക്കഥയും കൃഷ്‍ണ പ്രിയദര്‍ശനാണ് എഴുതുന്നത്. ഒരു ശ്രീലങ്കൻ സുന്ദരി ഒക്‍ടോബര്‍ അവസാനം പ്രദര്‍ശനത്തിന് എത്തും എന്നാണ് റിപ്പോര്‍ട്ട്. അബുദാബി, ഗുരുവായൂർ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രമായ ഒരു ശ്രീലങ്കൻ സുന്ദരിയുടെ ഗാന രചനയും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത് കൃഷ്‍ണ പ്രിയദര്‍ശനാണ്.

അനൂപ് മേനോനൊപ്പം പത്മരാജൻ രതീഷ്, രോഹിത് വേദ്, ശിവജി ഗുരുവായൂർ, ഡോ. അപർണ്ണ, കൃഷ്‍ണപ്രിയ, ആരാധ്യ, ശ്രേയ തൃശൂർ, ഡോക്ടർ രജിത് കുമാർ, എൽസി, ശാന്ത കുമാരി, ബേബി മേഘ്ന സുമേഷ് (ടോപ് സിംഗർ&ഫെയിം), തുടങ്ങി നിരവധി പ്രമുഖ താരങ്ങളാണ് 'ഒരു ശ്രീലങ്കൻ സുന്ദരി' യില്‍ വേഷമിടുന്നത്. വിനീത് ശ്രീനിവാസനും മധു ബാലകൃഷ്‍ണനുമൊപ്പം ചിത്രത്തിനായി കൃഷ്‍ണദിയ, വൈഷ്‍ണവി, ഹരിണി, മേഘ്ന സുമേഷ് എന്നിവരും ഗാനങ്ങള്‍ ആലപിക്കുന്നു. ഛായാഗ്രാഹണം രജീഷ് രാമൻ.  ഒരു ശ്രീലങ്കൻ സുന്ദരിയുടെ സംഗീത സംവിധാനം രഞ്ജിനി സുധീരനും സുരേഷ് എരുമേലിയും പിആർഒ എം കെ ഷെജിൻ, ഡിജിറ്റൽ മീഡിയ വിഷൻ മീഡിയ കൊച്ചിനുമാണ്.

Read More: ഹിഷാമിന്റെ ആലാപനം, ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios