Asianet News MalayalamAsianet News Malayalam

അന്നാ ബെന്നിന്റെ കൊട്ടുകാളി ഒടുവിൽ ഒടിടിയില്‍ പ്രദര്‍ശനത്തിന്

അന്നാ ബെൻ നായികയായ കൊട്ടുകാളി ഒടിടിയില്‍ കാണാം.

Anna Ben Soori Kottukkaalis ott release update hrk
Author
First Published Sep 27, 2024, 2:21 PM IST | Last Updated Sep 27, 2024, 2:21 PM IST

അന്നാ ബെൻ നായികയായി വന്ന ചിത്രം കൊട്ടുകാളി ശ്രദ്ധയാകര്‍ഷിരുന്നു. സൂര്യയുടെ കൊട്ടുകാളിക്ക് ആഗോളതലത്തില്‍ വലിയ കളക്ഷൻ നേടാനായിരുന്നില്ല. കൊട്ടുകാളിക്ക് നിരൂപക പ്രശംസ ലഭിച്ചിരുന്നു. സൂര്യ നായകനായ കൊട്ടുകാളി ഇതാ ഒടിടിയിലും പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്.

ചെറിയ ബജറ്റില്‍ എത്തിയ ഒരു ചിത്രവും ആയതിനാലും വാണിജ്യ സ്വഭാവമില്ലാത്തതിനാലും കൊട്ടുകാളി കളക്ഷൻ കുതിപ്പ് പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥവുമില്ല. കൊട്ടുകാളി ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയില്‍ എത്തിയത്. കമല്‍ഹാസനും പ്രശംസിച്ച് എത്തിയ കൊട്ടുകാളി ഒടിടിയില്‍ ഇന്ന് മുതലാണ് പ്രദര്‍ശനം ആരംഭിച്ചത്. കൊട്ടുകാളി സിംപ്ലി സൗത്ത് ആപിലൂടെ ഒടിടിയിലേക്ക് എത്തും എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സൂര്യ നായകനായി എത്തിയ ചിത്രം സംവിധാനം പി എസ് വിനോദ് രാജാണ്. കൊട്ടുകാളിയുടെ നിര്‍മാണം നടൻ ശിവകാര്‍ത്തികേയനാണ്. ഓഗസ്റ്റ് 23നാണ് അന്നാ ബെൻ ചിത്രം കൊട്ടുകാളി പ്രദര്‍ശനത്തിന് എത്തിയതും ശ്രദ്ധയാകര്‍ഷിച്ചതും. സൂരിയുടെയും അന്നാ ബെന്നിന്റെയും കൊട്ടുകാളി ചിത്രത്തിന്റെ ഛായാഗ്രാഹണം ബി ശക്തിവേലുമാണ് നിര്‍വഹിച്ചത്.

സൂരി നായകനായി വേഷമിട്ട മുമ്പെത്തിയ ചിത്രായ ഗരുഡന് ഇന്ത്യയില്‍ ഏകദേശം മൂന്ന് കോടിയോളം റിലീസിന് മാത്രം നേടാൻ കഴിഞ്ഞിരുന്നു. മലയാളത്തിന്റെ ഉണ്ണി മുകുന്ദനും കഥാപാത്രമായ ചിത്രത്തിന് ആഗോളതലത്തില്‍ നേടാനായത് ആകെ 60 കോടിയോളമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗരുഡനിലെ നിര്‍ണായകമായ ഒരു പ്രധാന കഥാപാത്രമായത് ശശികുമാറാണ്. ഗരുഡൻ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയില്‍ ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തിയപ്പോഴും ഹിറ്റായിരുന്നു. ലാര്‍ക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മാണം. ആര്‍തര്‍ വില്‍സണാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദനും വേഷമിട്ട ഗരുഡന്റെ സംഗീതം യുവ ശങ്കര്‍ രാജയും ആണ്.

Read More: ഹിന്ദിയിലെ എക്കാലത്തെയും വിജയ ചിത്രം ഒടിടിയില്‍, 2024ലെ ആ സര്‍പ്രൈസ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios