‘അനക്ക്​ എന്തിന്‍റെ കേടാ’ വരുന്നു; പോസ്റ്റ് പ്രൊഡക്ഷന്‍ അവസാനഘട്ടത്തില്‍

മലയാളി ഇതു​വ​രെ ചർച്ച ചെയ്യാത്ത വൈവിദ്ധ്യമാർന്ന പ്രമേയമെന്ന് അണിയറക്കാര്‍

Ankke Enthinte Keda movie in post production stage kailash nsn

ഷമീര്‍ ഭരതന്നൂര്‍ സംവിധാനം ചെയ്യുന്ന അനക്ക് എന്തിന്‍റെ കേടാ എന്ന ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ സംവിധായകന്‍റെ ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍റെ അന്തിമ ഘട്ടത്തിലാണ്. മലയാളി ഇതു​വ​രെ ചർച്ച ചെയ്യാത്ത വൈവിദ്ധ്യമാർന്ന പ്രമേയമാണ് ചിത്രത്തിന്‍റേതെന്ന് അണിയറക്കാര്‍ പറയുന്നു. ബിഎംസിയുടെ ബാനറിൽ ഫ്രാൻസിസ്​ കൈതാരത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.​ അമ്പതിൽപ്പരം റിയലിസ്റ്റിക്​ ലൊക്കേഷനുകളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

അഖിൽ പ്രഭാകർ, സ്നേഹ അജിത്ത്, സുധീർ കരമന, സായ്കുമാർ, മധുപാൽ, ബിന്ദുപണിക്കർ, വീണ, വിജയകുമാർ, കൈലാഷ്, ശിവജി ഗുരുവായൂർ, കലാഭവൻ നിയാസ്, റിയാസ് നെടുമങ്ങാട്, വീണ, കുളപ്പുള്ളി ലീല, സന്തോഷ് കുറുപ്പ്, അച്ചു സുഗന്ധ്, അനീഷ് ധർമൻ, ബന്ന ചേന്നമംഗലൂർ, ജയ മേനോൻ, പ്രകാശ് വടകര, ഇഷിക, പ്രീതി പ്രവീൺ, സന്തോഷ് അങ്കമാലി, മാസ്റ്റർ ആദിത്യദേവ്, ഇല്യൂഷ്, പ്രഗ്നേഷ് കോഴിക്കോട്, മുജീബ് റഹ്മാൻ ആക്കോട്, ബീന മുക്കം, ജിതേഷ് ദാമോദർ, മുനീർ, മേരി, ഡോ.പി.വി ചെറിയാൻ, ബിജു സർവാൻ, അൻവർ നിലമ്പൂർ, അനുറാം, ഫൈസൽ പുത്തലത്ത്​, രാജ്​ കോഴിക്കോട്​, സുരേഷ്​ കനവ്​, രമണി മഞ്ചേരി, പുഷ്പ മുക്കം തുടങ്ങിയവർ അഭിനയിക്കുന്നു. 
സംവിധായകൻ ലെനിൻ രാജേന്ദ്രൻ്റെ മകന്‍ ഗൗതം ലെനിനാണ് ഛായാഗ്രഹണം.

സംഗീതം: പണ്ഡിറ്റ് രമേശ് നാരായൺ, നഫ്ല സജീദ്- യാസിർ അഷറഫ്. ഗാനരചന: വിനോദ് വൈശാഖി, എ.കെ. നിസാം, ഷമീർ ഭരതന്നൂർ.   ആലാപനം: വിനീത്​ ശ്രീനിവാസൻ, സിയാ ഉൽ ഹഖ്. ചീഫ്  അസോ. ഡയറക്ടർ: നവാസ് ആറ്റിങ്ങൽ. അസോ. ഡയറക്ടർ: അഫ്നാസ്, അസി. ഡയറക്ടർമാർ: മുഹമ്മദ് സഖറിയ, അജ്​മീർ, അരുൺ കൊടുങ്ങല്ലൂർ, എം. കുഞ്ഞാപ്പ, അനേഷ് ബദരിനാഥ്, അഖിൽ ഗോപു, നസീഫ് റഹ്‌മാൻ. എഡിറ്റർ: നൗഫൽ അബ്ദുല്ല. ആർട്ട്: രജീഷ് കെ സൂര്യ. മേയ്ക്കപ്പ്: ബിനു പാരിപ്പള്ളി, വസ്ത്രാലങ്കാരം റസാഖ് താനൂർ. കൊറിയോഗ്രഫി: അയ്യപ്പദാസ്, പ്രൊജക്ട് ഡിസൈനിങ്: കല്ലാർ അനിൽ, പ്രൊജക്ട്​ കോഡിനേറ്റർ: അസീം കോട്ടൂർ. പ്രൊഡക്ഷൻ കൺട്രോളർ: സുനീഷ്​.   ലൊക്കേഷൻ മാനേജർ: കെ.വി. ജലീൽ, ലൈൻ പ്രൊഡ്യൂസർ: ഫ്രെഡ്ഡി ജോർജ്, അൻവർ നിലമ്പൂർ, മാത്തുക്കുട്ടി. പരസ്യകല: ജയൻ വിസ്മയ, പി.ആർ.ഒ: എ.എസ്. ദിനേശ്. സ്റ്റണ്ട്: സലീം ബാവ, മഹാദേവൻ. ശബ്​ദലേഖനം: ജുബി. ക്രീയേറ്റീവ് സപ്പോർട്ട്: റഹീം ഭരതന്നൂർ, ഇ.പി. ഷെഫീഖ്, ജിൻസ് സ്കറിയ. ചിത്രം ഉടൻ തിയറ്ററിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങളിലാണ്​ അണിയറ പ്രവർത്തകർ.

ALSO READ : 'അദ്ദേഹം രണ്ടോ മൂന്നോ ലക്ഷം തരുമെന്നാണ് ഞാന്‍ കരുതിയത്, പക്ഷേ...'; ചിരഞ്ജീവിയെ മറക്കാനാവില്ലെന്ന് പൊന്നമ്പലം

Latest Videos
Follow Us:
Download App:
  • android
  • ios