രണ്‍ബിര്‍ കപൂറിന്‍റെ ആനിമല്‍ പ്രീ ടീസര്‍ തന്നെ കൊറിയന്‍ പടത്തിന്‍റെ കോപ്പിയടിയോ?- വീഡിയോ

ഗോള്‍ഡന്‍ കളറുള്ള ഹെല്‍മറ്റുമായി നില്‍ക്കുന്നവരെ കോടാലികൊണ്ട് വെട്ടി വീഴ്ത്തുന്ന രണ്‍ബീറിനെ ടീസറില്‍ കാണാം. 

Animal Sandeep Reddy Vanga Gets Accused Of Copying Ranbir Kapoors Scene From A South Korean Film vvk

മുംബൈ: രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന പുതിയ ചിത്രമാണ് 'ആനിമല്‍'. ഇതിന്‍റെ പ്രീടീസര്‍ ഇറങ്ങി. ടീസര്‍ ഇറങ്ങുന്നു എന്നതിന്‍റെ അറിയിപ്പായി പ്രീടീസര്‍ ജൂണ്‍ 11 നാണ് ഇറങ്ങിയത്. സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതുന്നതും. 'ആനിമലി'ന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവന്നിരുന്നു.

ഗോള്‍ഡന്‍ കളറുള്ള ഹെല്‍മറ്റുമായി നില്‍ക്കുന്നവരെ കോടാലികൊണ്ട് വെട്ടി വീഴ്ത്തുന്ന രണ്‍ബീറിനെ ടീസറില്‍ കാണാം. അതിനൊപ്പം തന്നെ പഞ്ചാബി ഗാനവും പാശ്ചത്തലത്തില്‍ മുഴങ്ങുന്നുണ്ട്.  രക്തം പുരണ്ട് കയ്യില്‍ ഒരു കോടാലിയുമായി നില്‍ക്കുന്ന രണ്‍ബിര്‍ കപൂറിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയിരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് നേരത്തെ പുറത്തുവിട്ടിരുന്നത്. അതേ രംഗങ്ങള്‍ തന്നെയാണ് ഇപ്പോള്‍ പുറത്തിറങ്ങിയ രംഗങ്ങളിലും. 

എന്നാല്‍ ഈ രംഗം കോപ്പിയടിയാണ് എന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. കൊറിയന്‍ പടത്തില്‍ നിന്നാണ് ഈ രംഗം കോപ്പിയടിച്ചത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം. ഇത് സംബന്ധിച്ച് വീഡിയോയും മറ്റും വിവിധ ഹാന്‍റിലുകള്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. 

'അര്‍ജുൻ റെഡ്ഡി' എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്നു എന്നതിനാല്‍ 'ആനിമലി'ല്‍ വലിയ പ്രതീക്ഷകളുമാണ്. അമിത് റോയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായിട്ടായിരിക്കും രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന 'ആനിമല്‍' പ്രദര്‍ശനത്തിന് എത്തുന്നത്.

രണ്‍ബിര്‍ കപൂറിന്റെ നായികാ വേഷത്തില്‍ ചിത്രത്തില്‍ രശ്‍മിക മന്ദാനയാണ് എത്തുക. അനില്‍ കപൂറും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി ചിത്രത്തില്‍ അഭിനയിക്കുന്നു. ടീ സീരീസ്, ഭദ്രകാളി പിക്ചേഴ്‍സ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. ഭൂഷൻ കുമാറും പ്രണവ് റെഡ്ഡി വംഗയും ചേര്‍ന്നാണ് 'ആനിമലി'ന്റെ നിര്‍മാണം.

58 ലക്ഷം രൂപ പറ്റിച്ചു: പരാതിയുമായി ടൈഗര്‍ ഷെറോഫിന്‍റെ അമ്മ, പൊലീസ് കേസ്

അക്ഷയ് കുമാര്‍ ഇനി ശിവന്‍; 'ഒഎംജി 2' തിയറ്ററില്‍ തന്നെ, റിലീസ് തീയതി പ്രഖ്യാപിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios