900 കോടി കളക്ഷന്‍ നേടിയ 'അനിമല്‍' കാര്യത്തില്‍ വന്‍ ട്വിസ്റ്റ്; നിര്‍മ്മാതാക്കള്‍ തമ്മില്‍ തല്ല് തുടങ്ങി.!

രണ്‍ബീര്‍ കപൂര്‍ രശ്മിക മന്ദാന എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാളായ സിനി വണ്‍ സ്റ്റുഡിയോസാണ് ഇപ്പോള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Animal movie producers fight over profit sharing plea in court to stay OTT release vvk

മുംബൈ: 2023 ല്‍ ഇന്ത്യന്‍ ബോക്സോഫീസില്‍ അത്ഭുതം സൃഷ്ടിച്ച ചിത്രമാണ് ആനിമല്‍. എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രം ബോക്സോഫീസില്‍ 900 കോടിയാണ് കളക്ഷന്‍ നേടിയത്. ചിത്രം തീയറ്റര്‍ റണ്ണിന് ശേഷം ഒടിടി റിലീസിന് ഒരുങ്ങുമ്പോഴാണ് ഇപ്പോള്‍ പുതിയ ട്വിസ്റ്റ്. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ തമ്മില്‍ തര്‍ക്കം ആരംഭിച്ചിരിക്കുകയാണ്. പിന്നാലെ ഒരു നിര്‍മ്മാതാവ് കോടതിയെ സമീപിച്ചിരിക്കുകയാണ്.

രണ്‍ബീര്‍ കപൂര്‍ രശ്മിക മന്ദാന എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാളായ സിനി വണ്‍ സ്റ്റുഡിയോസാണ് ഇപ്പോള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അനിമലിന്‍റെ ഒടിടി റിലീസ് തടയണം എന്നാണ് ഇവരുടെ പ്രധാന ആവശ്യം. തങ്ങളുമായി ചിത്രത്തിന്‍റെ പ്രധാന നിര്‍മ്മാതാക്കളായ ടി സീരിസ് ഒപ്പുവച്ച ധാരണ ലംഘിച്ചുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

സിനി വണ്‍ സ്റ്റുഡിയോസ് ഉടമ മുറാദ് ഖേദാനിയുമായി ടി സീരിസ് നേരത്തെ ലാഭം പങ്കുവയ്ക്കുന്നതില്‍ കരാര്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ ഇത് പാലിച്ചില്ലെന്നാണ് ആരോപണം. അതിനാല്‍ ചിത്രവുമായി ബന്ധപ്പെട്ട ഒടിടി റിലീസ് അടക്കമുള്ള ഇടപാടുകള്‍ സ്റ്റേ ചെയ്യണം എന്നാണ് ഹര്‍ജി പറയുന്നത്. എന്നാല്‍ കരാറിലെ പല ഭാഗങ്ങളും മറച്ചുവച്ചാണ് സിനി വണ്‍ സ്റ്റുഡിയോസിന്‍റെ ഇപ്പോഴത്തെ നീക്കം എന്നാണ് ടി-സീരിസ് പറയുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 

 ടി-സീരീസ് ചിത്രത്തില്‍ നിന്നും വലിയ തുക ലാഭം നേടുമ്പോള്‍ കരാര്‍ പ്രകാരം സിനിമയുടെ 35 ശതമാനം ഭൗതിക സ്വത്തവകാശം കൈവശമുള്ള തങ്ങള്‍ക്ക് ഒരു രൂപ പോലും നൽകിയിട്ടില്ലെന്ന് സിനി വണ്ണിന്‍റെ അഭിഭാഷകൻ കോടതില്‍ പറഞ്ഞിട്ടുണ്ട്. 

മുതിർന്ന അഭിഭാഷകൻ അമിത് സിബലാണ് ടി-സീരീസിനായി കോടതിയില്‍ ഹാജറായത്. നിലവിലെ സ്യൂട്ട് തീര്‍ത്തും അപക്വമാണെന്ന് അദ്ദേഹം വാദിച്ചു.  2023 ഡിസംബർ 1 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത അനിമല്‍ 70 ദിവസം ഇതിനകം പൂര്‍ത്തിയാക്കിയിട്ടില്ല. 70 ദിവസത്തിന് ശേഷമാണ് ലാഭം പങ്കുവയ്ക്കല്‍ എന്നാണ് ടി സീരിസ് വാദിക്കുന്നത്. 

ഹനുമാന്‍ കത്തി കയറി മഹേഷ് ബാബുവിന്‍റെ 'ഗുണ്ടൂർ കാരത്തിന്‍റെ' എരിവ് പോയോ ; കളക്ഷനില്‍ വന്‍ ഇടിവ്.!

ത്രില്ലടിപ്പിച്ച് നടന്ന താരവിവാഹം; ഒടുക്കം എങ്ങനെ വേര്‍പിരിഞ്ഞു; വെളിപ്പെടുത്തി ഡിംപിള്‍ റോസ്.!

Latest Videos
Follow Us:
Download App:
  • android
  • ios