രണ്‍ബീര്‍ രശ്മിക 'ചൂടന്‍ രംഗത്തിന്‍റെ' സമയം കുറയ്ക്കണം; ആനിമല്‍ അണിയറക്കാരോട് സെന്‍സര്‍ ബോര്‍ഡ്
രൺബീറിന്റെയും രശ്മികയുടെയും കഥാപാത്രങ്ങൾക്ക് വിജയ്, സോയ എന്നാണ് പേര് നല്‍കിയിരിക്കുന്നത് എന്ന് ഇതിലൂടെ വ്യക്തമാണ്.
മുംബൈ: രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ആനിമല്‍ ഡിസംബര്‍ 1ന് റിലീസാകുകയാണ്. ചിത്രം ഇതിനകം സെന്‍സര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആനിമലിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. അതേ സമയം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അഞ്ച് പ്രധാന മാറ്റങ്ങള്‍ ചിത്രത്തില്‍ വരുത്തണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിലൊന്ന് ചിത്രത്തിലെ രണ്‍ബീര്‍, രശ്മിക എന്നിവര്‍ അഭിനയിച്ച അത്യവശ്യം ദൈര്‍ഘ്യമുള്ള ഇന്റിമേറ്റ് സീനിന്‍റെ സമയം കുറയ്ക്കുക എന്നതാണ്. ഓൺലൈനിൽ ചോർന്ന സർട്ടിഫിക്കറ്റ് വിവരങ്ങള്‍ പ്രകാരം “ടിസിആർ 02:28:37-ലെ ക്ലോസപ്പ് ഷോട്ടുകൾ ഒഴിവാക്കണം വിജയിന്റെയും സോയയുടെയും ഇന്റിമേറ്റ് ദൃശ്യങ്ങൾ മാറ്റണം” എന്ന് പറയുന്നു.
രൺബീറിന്റെയും രശ്മികയുടെയും കഥാപാത്രങ്ങൾക്ക് വിജയ്, സോയ എന്നാണ് പേര് നല്‍കിയിരിക്കുന്നത് എന്ന് ഇതിലൂടെ വ്യക്തമാണ്. ഹുവാ മെയ്ൻ എന്ന ഗാനം പുറത്തിറക്കിയപ്പോൾ ഇരുവരുടെയും ചുംബന രംഗങ്ങള്‍ രംഗങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
വമ്പൻ പ്രതീക്ഷകളുമായി എത്തുന്ന പുതിയ ചിത്രം അനിമലിന്റെ റിലീസ് ഡിസംബര്‍ ഒന്നിനാണ്. അര്‍ജുൻ റെഡ്ഡി' എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗയുടേതായി എത്തുന്നതാണ് 'ആനിമല്‍'. ഛായാഗ്രാഹണം അമിത് റോയ് ആണ്. ആനിമലിനായി ഹര്‍ഷവര്‍ദ്ധൻ രാമേശ്വര്‍ സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ അനില്‍ കപൂറിനും ബോബി ഡിയോളിനും പുറമേ ത്രിപ്‍തി ദിമ്രി, ശക്തി കപൂര്‍, സുരേഷ് ഒബ്‍റോയ്, ബാബ്‍ലൂ, സിദ്ധാന്ത് തുടങ്ങി ഒട്ടേറെ താരങ്ങളും രണ്‍ബിര്‍ കപൂറിനും രശ്‍മിക മന്ദാനയ്‍ക്കുമൊപ്പം പ്രധാന കഥാപാത്രങ്ങളാകുന്നു.
രണ്‍ബിര്‍ കപൂറിന്റെ ജോഡിയായിട്ട് തന്നെയാണ് ചിത്രത്തില്‍ രശ്‍മിക മന്ദാനയാണ് എത്തുക. അനില്‍ കപൂര്‍ അച്ഛന്റെ വേഷത്തിലാണ് എത്തുക. ടീ സീരീസിന്റെയും ഭദ്രകാളി പിക്ചേഴ്‍സിന്റെയും ബാനറിലാണ് നിര്‍മാണം. രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ നിര്‍മാണം ഭൂഷൻ കുമാറും പ്രണവ് റെഡ്ഡി വംഗയും ചേര്‍ന്നാണ്.
ഞാന്‍ മണിരത്നമാണ്, "ഞാൻ ടോം ക്രൂസ്" എന്ന് തിരിച്ചു പറഞ്ഞ് കജോള്‍: കൈയ്യിന്ന് പോയത് ഹിറ്റ് ചിത്രം.!
ദീപികയുടെ 2020ലെ ജെഎന്‍യു സന്ദര്‍ശനം ചിത്രത്തെ ബാധിച്ചു: വെളിപ്പെടുത്തി സംവിധായിക