കിംഗ് ഓഫ് കൊത്ത കാണാന്‍ രാവിലെ ഏഴു മണിക്ക് ഫാന്‍സ് ഷോയ്ക്ക് മുഖം മറച്ചെത്തി നടി

ഇപ്പോഴിതാ കൌതുകരമായ ഒരു ചിത്രമാണ്  കിം​ഗ് ഓഫ് കൊത്തയുമായി ബന്ധപ്പെട്ട് വരുന്നത്. മുഖം മറച്ച്  കിം​ഗ് ഓഫ് കൊത്ത ഫാന്‍സ് ഷോ കാണാനെത്തിയ നടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. 

anikha surendran mask face and watch king of kotha early morning fans show  vvk

കൊച്ചി: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം റിലീസ് ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രം. അതുതന്നെയാണ് കിം​ഗ് ഓഫ് കൊത്തയിലേക്ക് പ്രേക്ഷകരെ ആകർഷിച്ച പ്രധാന ഘടകം. എന്നാൽ ഡീ​ഗ്രേഡിങ്ങോ പുതിയ റിലീസുകളോ ഒന്നും കിം​ഗ് ഓഫ് കൊത്തയെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന ബോക്സ് ഓഫീസ് റിപ്പോർട്ട്. 

ഇപ്പോഴിതാ കൌതുകരമായ ഒരു ചിത്രമാണ്  കിം​ഗ് ഓഫ് കൊത്തയുമായി ബന്ധപ്പെട്ട് വരുന്നത്. മുഖം മറച്ച്  കിം​ഗ് ഓഫ് കൊത്ത ഫാന്‍സ് ഷോ കാണാനെത്തിയ നടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. നടി അനിഖ സുരേന്ദ്രൻ തിയറ്ററിൽ. രാവിലെ ഏഴ് മണിക്കുള്ള ഫാൻസ് ഷോ കാണാനാണ് റിലീസ് ദിവസം കൂട്ടുകാരോടൊപ്പം എത്തിയത്. 

ചിത്രത്തിൽ ദുൽഖറിന്റെ സഹോദരിയായി അഭിനയിക്കുന്നത് അനിഖയാണ്. ‘‘രാവിലെ ഏഴ് മണിക്ക് വേഷം മാറി സിനിമ കാണാൻ എത്തി. സിനിമയോടുള്ള ഫാൻസിന്റെ ആവേശം നേരിട്ടറിയാൻ കഴിഞ്ഞു. ഇത്രയും വലിയ ഹിറ്റ് ചിത്രത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം" -അനിഖ പറഞ്ഞു. 

അതേ സമയം കിംഗ് ഓഫ് കൊത്ത കേരളത്തിൽ നിന്നുമാത്രം ആദ്യ രണ്ട് ദിവസങ്ങളിലായി 7.8 കോടി ചിത്രം നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. അതായത്, വ്യാഴം 5.75 കോടിയും വെള്ളി 2.05 കോടിയും ആണ് നേടിയിരിക്കുന്നത്. വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ ഏകദേശം 22 കോടിക്കടുത്ത് ചിത്രം നേടിയെന്നാണ് റിപ്പോർട്ട്. 

കഴിഞ്ഞ ദിവസം കിം​ഗ് ഓഫ് കൊത്തയെ സ്വീകരിച്ച ഏവർക്കും നായകന്‍ ദുൽഖർ നന്ദി പറഞ്ഞിരുന്നു. "നിങ്ങളുടെ വലിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നു. ഓരോ ദിവസവും ഓരോ സിനിമയും ഒരു പഠനാനുഭവമാണ്. എന്നാൽ അതിലൂടെ നിങ്ങൾ ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഈ അവസരത്തിൽ ഓരോ പ്രേക്ഷകർക്കും നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു", എന്നാണ് ദുൽഖർ കുറിച്ചത്. ഒപ്പം പുതിയ പോസ്റ്ററും പുറത്തിറക്കി. "ആദ്യം ഒന്ന് കുരയ്ക്കും. പിന്നെ വാലാട്ടി കൊണ്ട് പുറകെ വരും..തീർക്കാൻ പറ്റുമെങ്കിൽ തീർക്കെടാ ",എന്ന മാസ് ഡയലോ​ഗിന് ഒപ്പമാണ് പോസ്റ്ററെത്തിയത്. 

ഗദര്‍ 2 വിജയിച്ചു; അടുത്തതായി ആ ട്രെന്‍റില്‍ കയറിപ്പിടിക്കാന്‍ ബോളിവുഡ്.!

കുടുംബ ഹൃദയങ്ങളെ കീഴടക്കി നിറഞ്ഞ സദസില്‍ രാമചന്ദ്രബോസ്സ് & കോ

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios