ഒടുവിൽ ക്യാൻസറിന് മുന്നിൽ കീഴടങ്ങി; 'അങ്ങാടി തെരുവ്' നടി സിന്ധു അന്തരിച്ചു

കഴിഞ്ഞ രണ്ട് വർഷത്തിലേറെ ആയി സ്തനാർബുദത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു സിന്ധു. 

Angadi Theru Sindhu Passed Away after battling breast cancer nrn

'അങ്ങാടി തെരുവ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടി സിന്ധു അന്തരിച്ചു. 44 വയസായിരുന്നു.  ഇന്ന് പുലർച്ചെ 2.15ന് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ രണ്ട് വർഷത്തിലേറെ ആയി സ്തനാർബുദത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു സിന്ധു. നടിയുടെ വിയോ​ഗത്തിൽ നിരവധി സിനിമാ പ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി.

ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച ആളാണ് സിന്ധു. നാടോടികൾ, നാൻ മഹാൻ അല്ലൈ, തേനവെട്ട്, കറുപ്പസാമി കുടകൈതരർ തുടങ്ങി സിനിമകളിൽ അഭിനയിച്ചു. മഹേഷും അഞ്ജലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അങ്ങാടി തെരുവ് എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമകൾക്കു പിന്നാലെ നിരവധി ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ സിന്ധു അവതരിപ്പിച്ചു. 

2020ൽ ആണ് സിന്ധുവിനെ അർബുദം പിടികൂടുന്നത്. ശേഷം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോ​ഗം മൂർച്ഛിച്ചതോടെ സ്തനങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ രോഗം ഭേദമാക്കാന്‍ സാധിച്ചിരുന്നില്ല. കീമോതെറാപ്പി ചെയ്തതോടെ സിന്ധുവിൻ്റെ ഇടതു കൈയ്ക്ക് ചലനം നഷ്ടമായി. സ്വന്തം കാര്യങ്ങൾ പോലും നോക്കാൻ സാധിക്കാത്ത അവസ്ഥയിൽ എത്തി. ചികിത്സയുടെ ഇടയിൽ അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ സിന്ധു പോയിരുന്നു. പക്ഷേ, അതും സ്തനങ്ങളിലെ അണുബാധയ്ക്കു കാരണമായി. 

സൂപ്പർസ്റ്റാർ ആര് ? വിജയിയോ രജനികാന്തോ ? തമിഴ്നാട്ടിൽ ചർച്ച സജീവം; പോസ്റ്റർ വലിച്ച് കീറി ആരാധകർ

മകളും കൊച്ചു മകളും അടങ്ങുന്നതായിരുന്നു സിന്ധുവിന്റെ കുടുംബം. മകളുടെ ഭർത്താവ് ഹാർട്ട് അറ്റാക്ക് വന്ന് മാസങ്ങൾക്ക് മുൻപ് മരിച്ചിരുന്നു. സിന്ധുവിന്റെ വരുമാനത്തിൽ ആയിരുന്നു ഈ കുടുംബം മുന്നോട്ട് പോയിരുന്നത്. ക്യാൻസർ ബാധിച്ചതോടെ ജീവിതം കഷ്ടപ്പാടിലായി. ചികിൽസയ്ക്ക് സഹായം വേണമെന്ന് സിന്ധു ഒരു മാധ്യമത്തോട് പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെടുകയും നിരവധി സിനിമാ താരങ്ങൾ സഹായഹസ്തവുമായി രം​ഗത്തെത്തുകയും ചെയ്തിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Latest Videos
Follow Us:
Download App:
  • android
  • ios