മാത്യു തോമസ്, അന്ന ബെന്‍; 'അഞ്ച് സെന്‍റും സെലീനയും' വരുന്നു

നവാഗതനായ ജെക്സണ്‍ ആന്‍റണി സംവിധാനം

Anchu Centum Seleenayum movie announced mathew thomas anna ben

പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഇ 4 എന്‍റര്‍ടെയ്ന്‍‍മെന്‍റ് തങ്ങളുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. നവാഗതനായ ജെക്സണ്‍ ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന് അഞ്ച് സെന്‍റും സെലീനയും എന്നാണ് പേരിട്ടിരിക്കുന്നത്. മാത്യു തോമസ്, അന്ന ബെന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്‍വര്‍ റഷീദ്, വിനീത് ശ്രീനിവാസന്‍, അമല്‍ നീരദ്, ബേസില്‍ ജോസഫ്, വൈശാഖ്, അജയ് വാസുദേവ് എന്നീ സംവിധായകരാണ് സോഷ്യല്‍ മീഡിയയിലൂടെ മോഷന്‍ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ചിത്രം പ്രഖ്യാപിച്ചത്.

ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നവംബർ 21 രാവിലെ ഏഴ് മണിക്ക് വല്ലാർപാടം പള്ളിയിൽ നടക്കും. സുധി കോപ്പ, സിബി തോമസ്,  അരുൺ പാവുമ്പ, രാജേഷ് പറവൂർ, ഹരീഷ് പേങ്ങൻ, ശാന്തി കൃഷ്ണ, ശ്രിന്ദ, അനുമോൾ, രശ്മി അനിൽ, ശ്രീലത നമ്പൂതിരി, പോളി വത്സൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഇ 4 എന്റർടെയ്നമെന്റ്, എ പി ഇന്റർനാഷണൽ എന്നീ ബാനറുകളില്‍ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ബെന്നി പി നായരമ്പലം എഴുതുന്നു. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

ALSO READ : വിജയത്തുടര്‍ച്ചയ്ക്ക് ബേസില്‍; 'കഠിന കഠോരമീ അണ്ഡകടാഹം' ഫസ്റ്റ് ലുക്ക്

കൈതപ്രം, ബി കെ ഹരിനാരായണൻ എന്നിവർ എഴുതിയ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് സംഗീതം പകരുന്നു. എഡിറ്റിംഗ് രഞ്ജൻ ഏബ്രഹാം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രേംലാൽ, പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്, കലാസംവിധാനം ത്യാഗു തവന്നൂർ, മേക്കപ്പ് ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം കുമാർ എടപ്പാൾ, സ്റ്റിൽസ് ഗിരിശങ്കർ, ഡിസൈൻ കോളിൻസ് ലിയോഫിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് ചന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ അബു ആർ നായർ, സൗണ്ട് ഡിസൈൻ ശ്രീശങ്കർ, സൗണ്ട് മിക്സിംഗ് രാജാകൃഷ്ണൻ, വിഎഫ്എക്സ് അജീഷ് പി തോമസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എബിൻ എടവനക്കാട്, പി ആർ ഒ- എ എസ് ദിനേശ്.

Latest Videos
Follow Us:
Download App:
  • android
  • ios