'ഡേറ്റിംഗ് ആപ്പിലൊന്നും പോകേണ്ട', സാധികയെ വിവാഹം കഴിക്കണമെന്ന് അവതാരകൻ
സാധിക വേണുഗോപാലിനെ വിവാഹം കഴിക്കണമെന്ന് താൻ ആഗ്രഹിക്കുന്നതായി അവതാരകൻ അഭിമുഖത്തില്‍ വ്യക്തമാക്കുകയായിരുന്നു.
'പാപ്പൻ, 'മോണ്‍സ്റ്റര്‍' തുടങ്ങിയ നിരവധി സിനിമകളില്‍ ശ്രദ്ധയാകര്‍ഷിച്ച വേഷങ്ങള്‍ ചെയ്‍ത നടിയാണ് സാധിക വേണുഗോപാല്‍. സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന താരമാണ് സാധിക വേണുഗോപാല്‍. സാധിക വേണുഗോപാലിന്റെ ഒരു അഭിമുഖത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. സാധികയെ അവതാരകൻ പ്രപ്പോസ് ചെയ്‍തതിന്റെ വീഡിയോ ആരാധകര്‍ ചര്‍ച്ചയാക്കുന്നത് (പ്രാങ്കാണെന്ന് ആരാധകര്‍ സംശയങ്ങള്‍ ഉന്നയിക്കുന്നുമുണ്ട്).
സാധിക വേണുഗോപാലിന്റെ വിവാഹ മോചനത്തെ കുറിച്ച് ചോദിക്കുകയായിരുന്നു വൈറൈറ്റി മീഡിയയുടെ അവതാരകൻ. തന്റേത് പ്രണയ വിവാഹമൊന്നും ആയിരുന്നില്ലെന്ന് പറയുകയായിരുന്നു സാധിക വേണുഗോപാല്‍. ഞങ്ങള്‍ ഒരു വര്‍ഷത്തോളം സംസാരിച്ചാണ് വിവാഹത്തിലേക്ക് എത്തിയത്. തുടര്‍ന്നാണ് സാധിക ഡിവോഴ്‍സിനെ കുറിച്ചുള്ള ചോദ്യത്തിനും മറുപടി നല്‍കുന്നത്. എന്റെ ഒരു സ്വഭാവം ഉണ്ട്. ചെയ്യുന്നതൊക്കെ പെര്‍ഫക്റ്റ് ആകണം എന്നുണ്ട്. എന്റെ ഭര്‍ത്താവ് എല്ലാ കാര്യങ്ങളും തന്റെയടുത്ത് ഷെയര്‍ ചെയ്യണം എന്നൊക്കെയുണ്ട്, ആളിന്റെ പ്രശ്‍നം ആണെങ്കിലും അത് എന്നോട് പറയണം എന്നൊക്കെ ആഗ്രഹമുള്ള ആളാണ് താനെന്നും സാധിക വേണുഗോപാല്‍ വ്യക്തമാക്കി.
അപ്പോള്‍ അങ്ങനെയുള്ള ചില കാര്യങ്ങള്‍ തങ്ങള്‍ തമ്മില്‍ ഇല്ലാതാകുമ്പോഴുണ്ടായ പ്രശ്‍നങ്ങളായിരിക്കും. ചെറിയ ചെറിയ പ്രശ്‍നങ്ങള്‍ മാത്രമാണ്. കാലക്രമേണ പിന്നീട് വലിയ പ്രശ്‍നങ്ങളാകാമെന്നും പറഞ്ഞു സാധിക വേണുഗോപാല്‍. ഡേറ്റിംഗ് ആപ്പായ ബംബിളില്‍ ഉണ്ടെന്നും ചോദ്യത്തിന് അവതാരകന് മറുപടി നല്‍കിയ നടി സാധിക ഇപ്പോള്‍ താൻ അതില്‍ നിന്ന് ലോഗ് ഔട്ട് ചെയ്‍തിരിക്കുകയാണെന്നും വ്യക്തമാക്കി .
സാധിക ഇനി ഡേറ്റിംഗ് ആപ്പില്‍ പോകേണ്ട എന്നായിരുന്നു അവതാരകന്റെ മറുപടി. സാധിക വേണുഗോപാല്‍ ഇപ്പോള്‍ ഇവിടെ പറഞ്ഞത് നോക്കുമ്പോള്‍ സാധികയ്‍ക്ക് പറ്റിയ ആള്‍ ഞാൻ ആണെന്നായിരുന്നു അവതാരകൻ വ്യക്തമാക്കിയത്. കുറേ നാളത്തെ തന്റെ ആഗ്രഹമായിരുന്നുവെന്നും താരത്തോട് അവതാരകൻ വ്യക്തമാക്കിയെങ്കിലും ഇതൊക്കെ ശരിക്കും ആണോ എന്ന് ചില ആരാധകര്‍ സാമൂഹ്യ മാധ്യമത്തില്‍ ചോദിക്കുന്നുമുണ്ട്.. ഞാൻ എന്റെ വീട്ടുകാരോട് പറയാം വിവാഹത്തിലോട്ട് എത്താമെന്നും അവതാരകൻ വ്യക്തമാക്കിയപ്പോള്‍ നടി സാധിക ചിരിക്കുകയായിരുന്നു.
Read More: 'മാവീരൻ' വൻ ഹിറ്റിലേക്ക്, ഇതുവരെ ചിത്രം നേടിയത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക