ജി വി പ്രകാശ് കുമാറിന്റെ നായികയായി അനശ്വര രാജൻ തമിഴില്‍

ഹിഷാം അബ്‍ദുള്‍ വഹാബ് സംഗീത സംവിധാനം  നിര്‍വഹിക്കുന്നു.

Anaswara Rajan to act as female lead in G V Prakash Kumar film

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് യുവ നടി അനശ്വര രാജൻ. ചിത്രങ്ങള്‍ വളരെയധികം ഇല്ലെങ്കിലും ചെയ്യുന്നതെല്ലാം പൊന്നാക്കിയ യുവ നടി. അനശ്വര രാജൻ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലും ഏറെ ശ്രദ്ധ പുലര്‍ത്തുന്ന നടിയാണ്. ഒരു തമിഴ് ചിത്രത്തില്‍ അനശ്വര രാജൻ നായികയാകുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

ജി വി പ്രകാശ് കുമാര്‍ നായകനാകുന്ന ചിത്രത്തിലാണ് അനശ്വര രാജൻ നായികയാകുന്നത്. ദിവ്യദര്‍ശനി, ഡാനിയലും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഉദയ് മഹേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിഷാം അബ്‍ദുള്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറാണ് ചിത്രം നിര്‍മിക്കുന്നത്. ഇവരുടെ ആദ്യത്തെ തിയറ്റര്‍ ചിത്രവുമാണ് ഇത്. അടുത്ത വര്‍ഷം തിയറ്ററില്‍ എത്തുന്ന ചിത്രം പിന്നീട് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ സ്‍ട്രീം ചെയ്യും.

അനശ്വര രാജിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'മൈക്ക്' ആണ്. വിഷ്‍‍ണു ശിവപ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. രഞ്‍ജിത്ത് സജീവനാണ്  ചിത്രത്തില്‍ നായകൻ. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്‍ണന്‍, അഭിറാം, സിനി അബ്രഹാം എന്നിവരും 'മൈക്കി'ല്‍ അഭിനയിച്ചിരുന്നു.

രഥൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നത്. വിവേക് ഹര്‍ഷനാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചത്. രണദീവെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ജെ എ എന്റർടൈൻമെന്റിന്റെ ബാനറില്‍ ജോണ്‍ അബ്രഹാം ആണ് 'മൈക്ക്' എന്ന ചിത്രം നിര്‍മിച്ചത്.  ഡേവിസൺ സി ജെ, ബിനു മുരളി എന്നിവർ ആയിരുന്നു 'മൈക്കി'ന്റെ പ്രൊഡക്ഷൻ കൺട്രോളർമാർ. ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്നതായിരുന്നു ചിത്രം. മോശമല്ലാത്ത പ്രതികരണം ചിത്രം തിയറ്ററുകളില്‍ സ്വന്തമാക്കിയിരുന്നു.

Read More: രജനികാന്തും ആവര്‍ത്തിച്ചു കാണുന്നത് കമല്‍ഹാസൻ ചിത്രങ്ങള്‍, കാരണം വെളിപ്പെടുത്തി സ്റ്റൈല്‍ മന്നൻ

Latest Videos
Follow Us:
Download App:
  • android
  • ios