രണ്‍വീര്‍ സിംഗ് ധരിച്ച വാച്ചിന് കോടികള്‍, തുക കേട്ട് ഞെട്ടി ആരാധകര്‍
വാച്ചിന്റെ വില കണ്ടെത്തി ആരാധകര്‍.
അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന്റെ വിശേഷങ്ങള്‍ ചര്‍ച്ചയാകുകയാണ്. സിനിമയിലെയും മറ്റും പ്രമുഖരും ചടങ്ങിനെത്തിയിരുന്നു. സ്റ്റൈലിഷ് ലുക്കിലാണ് രണ്‍വീര്‍ സിംഗെത്തിയത്. ലുക്കിനൊപ്പം രണ്‍വീര്‍ സിംഗിന്റെ വാച്ചും ഫോട്ടോയില്‍ ശ്രദ്ധയാകര്‍ഷിച്ചു.
അന്നാമിക ഖന്നയാണ് കുര്‍ത്ത ബോളിവുഡ് താരത്തിനായി ഡിസൈൻ ചെയ്‍തത്. രണ്‍വീര്‍ സിംഗ് ആഢംബര വാച്ചാണ് വിവാഹ ചടങ്ങിന് എത്തിയപ്പോള്‍ ധരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഓഡ്‍മാർസ് പിഗെയാണ് രണ്‍വീര്‍ കെട്ടിയത്. വാച്ചിന് വൻ വിലയാണെന്നും രണ്ട് കോടിയോളമാണ് ഏകദേശമെന്നുമാണ് റിപ്പോര്‍ട്ട്.
സംവിധായകൻ ലോകേഷ് കനകരാജിന്റേതായി വരാനിരിക്കുന്ന ചിത്രത്തില്‍ രജനികാന്തിനൊപ്പം രണ്‍വീര്‍ സിംഗും ഉണ്ടാകുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കൂലി എന്നാണ് ലോകേഷ് കനകരാജിന്റെ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്. രജനികാന്ത് ഒരു അധോലോക നായകനായിട്ടാകും ചിത്രത്തില്‍ ഉണ്ടാകുകയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യയിലേക്ക് സിംഗപ്പൂര്‍, ദുബായ്, യുഎസ്‍എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോര്‍ട്ട്.
സംവിധായകൻ ലോകേഷ് കനകരാജിന്റെ ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയത് വിജയ് നായകനായി ലിയോയാണ്. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ലിയോയ്‍ക്കുണ്ടായിരുന്നതിനാല്‍ ആരാധകര്‍ കാത്തിരുന്നിരുന്നതായിരുന്നു. സത്യ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ്‍യുടെ നായികയായി തൃഷ എത്തിയത്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, സാൻഡി മാസ്റ്റര്‍, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി മായാദേവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, കിരണ്‍ റാത്തോഡ് തുടങ്ങിയ താരങ്ങളും വേഷമിടുന്നു.
Read More: സീനിയേഴ്‍സും ഞെട്ടി, രാം ചരണ്‍ വാങ്ങിക്കുന്നത് വൻ പ്രതിഫലം, തുക പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക