'കാതുകുത്തിയവൻ പോയാൽ കടുക്കനിട്ടവനെ ഞാൻ കൊണ്ടുവരും': അം അഃ യുടെ ടീസർ പുറത്തിറങ്ങി

ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും ഒന്നിക്കുന്ന ത്രില്ലർ ചിത്രം 'അം അഃ'യുടെ ടീസർ പുറത്തിറങ്ങി. ജനുവരി 24ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ ദേവദർശിനി പ്രധാന വേഷത്തിലെത്തുന്നു.

Am Ah Malayalam Movie Official Teaser Dileesh Pothan

കൊച്ചി:  ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും മത്സരിച്ചഭിനയിച്ച, ഇടുക്കി പശ്ചാത്തലമാക്കി ത്രില്ലർ മൂഡിൽ ഒരുക്കിയ ചിത്രം 'അം അഃ' യുടെ ടീസർ പുറത്തിറങ്ങി. റിലീസ് ജനുവരി 24ന്. പേരിൽത്തന്നെ പുതുമയാർന്ന ചിത്രം, കാപി പ്രൊഡക്ഷൻസിന്റെ ബാനറിൽ തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്നു. 
തമിഴ്‌താരം ദേവദർശിനി പ്രധാനവേഷത്തിലെത്തുന്ന ആദ്യ മലയാളചിത്രം കൂടിയാണിത്. 

ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിൽ  മീരാ വാസുദേവൻ, ടി. ജി. രവി, ശ്രുതി ജയൻ, അലൻസിയർ, മാലാ പാർവ്വതി, ജയരാജൻ കോഴിക്കോട്, മുത്തുമണി, നവാസ് വള്ളിക്കുന്ന്, നഞ്ചിയമ്മ, ശരത് ദാസ്, രഘുനാഥ് പലേരി, നീരജ രാജേന്ദ്രൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. 

ഇടുക്കിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെടുന്ന ഈ സസ്പെൻസ് ഡ്രാമ ചിത്രത്തിനു കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് കവിപ്രസാദ് ഗോപിനാഥ്. ക്യാമറ ചലിപ്പിച്ചത് അനീഷ് ലാൽ ആർ. എസ്. സംഗീതം നൽകിയത് ഗോപി സുന്ദർ. 

എഡിറ്റിംഗ് - ബിജിത് ബാല. കലാസംവിധാനം - പ്രശാന്ത് മാധവ് . മേക്കപ്പ് - രഞ്ജിത് അമ്പാടി. കോസ്റ്റ്യൂംസ് - കുമാർ എടപ്പാൾ. അസോസിയേറ്റ് ഡയറക്ടർ - ഗിരീഷ് മാരാർ. പ്രൊഡക്ഷൻ കൺട്രോളർ - ഗിരീഷ് അത്തോളി. സ്റ്റിൽസ് - സിനറ്റ് സേവ്യർ. പി. ആർ. ഓ. - മഞ്ജു ഗോപിനാഥ്. ഡിസൈൻസ് - യെല്ലോടൂത്ത്സ്.

അങ്ങനെ അൻപോട് കണ്‍മണി വരുന്നൂ, തടസ്സങ്ങള്‍ മാറി, റിലീസ് തിയ്യതി പ്രഖ്യാപിച്ചു

2025ല്‍ ഹിറ്റ് തുടക്കം കുറിച്ച് ടോവിനോ തോമസ്; 'ഐഡന്റിറ്റി' പ്രദർശന വിജയം നേടുന്നു!

Latest Videos
Follow Us:
Download App:
  • android
  • ios