പുഷ്പ 3 ആലോചനയില്‍ പേര് ഇങ്ങനെയായിരിക്കും; പക്ഷെ നടക്കണമെങ്കില്‍.. വന്‍ അപ്ഡേറ്റ്

രണ്ടാം ഭാഗത്തിന്‍റെ ബോക്സോഫീസ് പ്രതികരണത്തിന് അനുസരിച്ചായിരിക്കും അടുത്ത ഭാഗത്തിന്‍റെ പ്രഖ്യാപനം ഉണ്ടാകുക എന്നാണ് വിവരം. ചിത്രത്തിന് വേണ്ട ബേസിക് ഐഡിയ സംവിധായകന്‍ സുകുമാര്‍ രൂപപ്പെടുത്തി കഴിഞ്ഞു. 

Allu Arjuns Pushpa to become a trilogy epic finale Pushpa 3 to be titled Pushpa The Roar vvk

ഹൈദരാബാദ്: സുകുമാർ സംവിധാനം ചെയ്ത് മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച പുഷ്പ വന്‍ ബോക്സോഫീസ് വിജയമായിരുന്നു. ഇതിന് പിന്നാലെ  പുഷ്പ 2 ദ റൂൾ 2024 ഓഗസ്റ്റ് 15-ന് പുറത്തിറങ്ങും. അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്മിക മന്ദാന എന്നിവർ അഭിനയിക്കുന്നു ചിത്രം ഈ വര്‍ഷം ഇന്ത്യന്‍ ബോക്സോഫീസ് കാത്തിരിക്കുന്ന വന്‍ ചിത്രങ്ങളില്‍ ഒന്നാണ്. 

അതിനിടെയാണ് പുതിയൊരു അപ്ഡേറ്റ് എത്തിയിരിക്കുന്നത്. സംവിധായകന്‍ സുകുമാര്‍ പുഷ്പ 3യെക്കുറിച്ച് ആലോചിക്കുന്നു എന്നാണ് ടോളിവുഡ്  സോഷ്യൽ മീഡിയ പേജുകളിലെ പുതിയ സംസാരം. പുഷ്പ 3യെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം പുഷ്പ 3 ദ റോര്‍ എന്നായിരിക്കും മൂന്നാം പാര്‍ട്ടിന്‍റെ പേര് എന്നാണ് സൂചന.

രണ്ടാം ഭാഗത്തിന്‍റെ ബോക്സോഫീസ് പ്രതികരണത്തിന് അനുസരിച്ചായിരിക്കും അടുത്ത ഭാഗത്തിന്‍റെ പ്രഖ്യാപനം ഉണ്ടാകുക എന്നാണ് വിവരം. ചിത്രത്തിന് വേണ്ട ബേസിക് ഐഡിയ സംവിധായകന്‍ സുകുമാര്‍ രൂപപ്പെടുത്തി കഴിഞ്ഞു. എന്നാല്‍ ചിത്രത്തിന്‍റെ സ്ക്രിപ്റ്റിംഗ് പുഷ്പ 2 റിലീസിന് ശേഷം മാത്രമായിരിക്കും. ഒപ്പം തന്നെ സുകുമാര്‍ പുഷ്പ 2ന് ശേഷം ചെയ്യാന്‍ പോകുന്നത് രാം ചരണ്‍ ചിത്രമാണ്. അതും കഴിഞ്ഞ് മാത്രമായിരിക്കും പുഷ്പ 3 സംഭവിക്കുക. 

ഈ സമയത്ത്, 'പുഷ്പ 2' നിശ്ചയിച്ച തീയതിയില്‍ റിലീസ് നടത്താന്‍ സുകുമാറിന്‍റെയും ബണ്ണിയുടെയും ടീം പരമാവധി ശ്രമിക്കുകയാണ്. അതിനാല്‍ പുഷ്പ 3 ആലോചനയില്‍ ഉണ്ടെങ്കിലും മറ്റ് അപ്ഡേറ്റുകള്‍ പിന്നീടായിരിക്കും എന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുഷ്പ ആദ്യ ഭാ​ഗം രാജ്യമെമ്പാടും ചർച്ചയാക്കപ്പെടുകയും സിനിമയിലെ അഭിനയത്തിന് അല്ലുവിന് നാഷണൽ അവാർഡ് ലഭിക്കുകയും ചെയ്തിരുന്നു. അല്ലു അർജുനൊപ്പം ഫഹദ് ഫാസിലും പ്രധാന വേഷത്തിൽ എത്തിയ ചിത്രം മലയാളികളും ഏറ്റെടുത്തിരുന്നു. 

'ചോളി കേ പീച്ചേ' റീമിക്സിനെതിരെ ഒറിജിനല്‍ പാടി ഇള അരുൺ രംഗത്ത്

ഫാമിലി സ്റ്റാറായി വിജയ് ദേവരകൊണ്ട; ട്രെയിലര്‍ പുറത്തിറങ്ങി

Latest Videos
Follow Us:
Download App:
  • android
  • ios