പുഷ്പ 2 ദുരന്തം നടന്ന് ഒരു മാസം കഴിഞ്ഞു; ഒടുവില്‍ ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ സന്ദര്‍ശിച്ച് അല്ലു അര്‍ജുന്‍

പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ കുട്ടിയെ അല്ലു അർജുൻ ആശുപത്രിയിൽ സന്ദർശിച്ചു. ർ

Allu Arjun visits hospital to meet child injured during Sandhya theatre stampede

ഹൈദരാബാദ്: ഡിസംബര്‍ 4ന് ഹൈദരാബാദ് സന്ധ്യ തിയേറ്ററിലെ പുഷ്പ 2 പ്രീമിയറിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പരിക്കേറ്റ ശ്രീ തേജയെ കാണാൻ നടൻ അല്ലു അർജുൻ എത്തി. ചൊവ്വാഴ്ച ഹൈദരാബാദിലെ ബേഗംപേട്ടിലുള്ള കിംസ് ആശുപത്രിയിലാണ് ശ്രീതേജിനെ സന്ദര്‍ശിക്കാന്‍ സംഭവത്തിന് ഒരു മാസം കഴിഞ്ഞ് താരം എത്തിയത്. അല്ലു അര്‍ജുന്‍റെ ഏറ്റവും പുതിയ ചിത്രമായ പുഷ്പ 2: ദ റൂളിന്‍റെ പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ് ചികിത്സയിലാണ് കുട്ടി. കുട്ടിയുടെ അമ്മ രേവതി ഈ തിക്കിലും തിരക്കിലും കൊല്ലപ്പെട്ടിരുന്നു. 

അല്ലു അര്‍ജുന്‍ ആശുപത്രിയിൽ സമയം ചിലവഴിക്കുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പുറത്തുവന്നിട്ടുണ്ട്. ഒരു ക്ലിപ്പിൽ, അർജുൻ പച്ച ടീഷര്‍ട്ടും കറുത്ത പാന്‍റും ധരിച്ച് ആശുപത്രിയില്‍ പ്രവേശിക്കുന്നത് കണ്ടു. അല്ലു അര്‍ജുന്‍റെ അടുത്ത സുഹൃത്തുക്കളും സുരക്ഷ ജീവനക്കാരും ഒപ്പം ഉണ്ടായിരുന്നു. നിര്‍മ്മാതാവ് ദില്‍ രാജു അടക്കമുള്ളവരും അല്ലുവിനൊപ്പം ഉണ്ടായിരുന്നു. 

ആശുപത്രി സന്ദർശനം സംബന്ധിച്ച് രാംഗോപാൽപേട്ട് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അർജുന് നോട്ടീസ് നൽകുകയും ആശുപത്രിയിലും പരിസരത്തും ആള്‍ക്കൂട്ടം ഉണ്ടാകാതിരിക്കാന്‍ സന്ദര്‍ശനം രഹസ്യമായി സൂക്ഷിക്കാൻ നിർദ്ദേശിച്ചിരുന്നു. അല്ലുവിന്‍റെ സന്ദർശനത്തിന് ആവശ്യമായ ക്രമീകരണങ്ങൾ പോലീസ് ചെയ്തുവെന്നും എസ്എച്ച്ഒ അറിയിച്ചു.

സംഭവത്തിന് ശേഷം നിരന്തര വൈദ്യ പരിചരണത്തിൽ കഴിയുന്ന കുട്ടിയെക്കുറിച്ച് തനിക്ക് അതീവ ആശങ്കയുണ്ടെന്ന് അല്ലു നേരത്തെ പറഞ്ഞിരുന്നു. കുട്ടി വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും അവനെയും കുടുംബത്തെയും കാണാൻ കാത്തിരിക്കുകയാണെന്നും എന്നാൽ ഇപ്പോൾ നടക്കുന്ന നിയമനടപടികൾ കാരണം അത് വേണ്ടെന്ന് ഉപദേശിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. ഇതേ കേസില്‍ സ്ഥിരജാമ്യം കിട്ടയതോടെയാണ് അല്ലു കുട്ടിയെ സന്ദര്‍ശിക്കാന്‍ എത്തിയത്. 

സുഖം പ്രാപിക്കുന്നതിന്‍റെ നല്ല സൂചനകൾ കഴിഞ്ഞ ഡിസംബര്‍ 24ന് കുട്ടി പ്രകടിപ്പിച്ചെന്ന് കുട്ടിയുടെ പിതാവ് ഭാസ്കര്‍ പറഞ്ഞിരുന്നു. 

ഒടുവിൽ 'ബാഹുബലി 2' വീണു; മറികടക്കാനുള്ളത് ഒരേയൊരു ചിത്രം; 'പുഷ്‍പ 2' ന്‍റെ നേട്ടം പ്രഖ്യാപിച്ച് നിർമ്മാതാക്കൾ

കൈയടി കുറഞ്ഞത് ഇവിടെ മാത്രം, എന്നിട്ടും; 'പുഷ്‍പ 2' ഒരു മാസം കൊണ്ട് കേരളത്തില്‍ നിന്ന് നേടിയത്

Latest Videos
Follow Us:
Download App:
  • android
  • ios