ഷാരൂഖിന്‍റെ ജവാനില്‍ അഭിനയിക്കാന്‍ വിളിച്ചിട്ടും 'നോ' പറഞ്ഞ് അല്ലു അർജുൻ ; കാരണം ശ്രദ്ധേയം.!
ഒടുവില്‍ തെലുങ്ക് സൂപ്പര്‍താരത്തിന്‍റെ മറുപടി എത്തി. താന്‍ ഈ റോള്‍ സ്വീകരിക്കുന്നില്ല എന്നാണ് അല്ലുവിന്‍റെ മറുപടി. ഇപ്പോള്‍ ഒരു ഹിന്ദി ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്താന്‍ താല്‍പ്പര്യം ഇല്ലെന്നാണ് അല്ലു അറിയിച്ചത്. അതിന് വ്യക്തമായ കാരണവും താരത്തിനുണ്ട്.
മുംബൈ: പഠാൻ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ 'ജവാനു'മായി ബന്ധപ്പെട്ട ചർച്ചകളും സജീവമാകുകയാണ്. തമിഴ് സംവിധായകൻ ആറ്റ്ലി ആദ്യമായി ഒരുക്കുന്ന ബോളിവുഡ് ചിത്രമാണ് ജവാൻ. ചിത്രത്തിൽ ഷാരൂഖിന്റെ നായികയായി എത്തുന്നത് നയൻതാരയാണ്. അതുകൊണ്ട് തന്നെ സിനിമയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ ഭാഷാഭേദമെന്യെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ ജവാന്‍ സംബന്ധിച്ച് ഒരു സുപ്രധാന വാര്‍ത്ത വന്നിരിക്കുന്നു.
തെലുങ്ക് സ്റ്റൈലിഷ് ആക്ടർ അല്ലു അർജുൻ ജവാനിൽ എത്തുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.എന്നാല്‍ ജവാനിലെ ഈ റോളില്‍ നിന്നും അല്ലു പിന്‍മാറിയെന്നതാണ് പുതിയ വാര്‍ത്ത. അതിഥി വേഷത്തിൽ അഭിനയിക്കാന്‍ ആറ്റ്ലി, അല്ലു അർജുനെ സമീപിച്ചുവെന്ന് ട്രേഡ് അനലിസ്റ്റുകൾ നേരത്തെ പറഞ്ഞത്. തന്നെ സമീപിച്ച അറ്റ്ലിയോട് തനിക്ക് തീരുമാനം എടുക്കാന്‍ സമയം വേണമെന്നാണ് അന്ന് അല്ലു പറഞ്ഞത്.
ഒടുവില്‍ തെലുങ്ക് സൂപ്പര്‍താരത്തിന്‍റെ മറുപടി എത്തി. താന്‍ ഈ റോള്‍ സ്വീകരിക്കുന്നില്ല എന്നാണ് അല്ലുവിന്‍റെ മറുപടി. ഇപ്പോള്‍ ഒരു ഹിന്ദി ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്താന്‍ താല്‍പ്പര്യം ഇല്ലെന്നാണ് അല്ലു അറിയിച്ചത്. അതിന് വ്യക്തമായ കാരണവും താരത്തിനുണ്ട്.
പുഷ്പ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിന്‍റെ തിരക്കിലാണ് അല്ലു അര്‍ജുന്‍. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ ദ റൂള്‍ അല്ലു ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന പ്രൊജക്ടാണ്. ഇതിന്‍റെ ഒന്നാം ഭാഗം ഒരു പാന്‍ ഇന്ത്യ ഹിറ്റായിരുന്നു. 2021 ല്‍ ഇറങ്ങിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഈ വര്‍ഷം ഉണ്ടാകും. ഇതിന്‍റെ ഷൂട്ടിംഗ് ഇപ്പോള്‍ തന്നെ ആരംഭിച്ചു കഴിഞ്ഞു.
അതിനാല്‍ തന്നെ പുഷ്പ 2 വിലാണ് തന്‍റെ പൂര്‍ണ്ണമായ ശ്രദ്ധയെന്നും അതിനിടയില്‍ വേറെ ചിത്രം ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ലെന്നുമാണ് അല്ലു അറിയിക്കുന്നത്. മൈത്രി മൂവീസ് നിര്‍മ്മിക്കുന്ന പുഷ്പ 2വില്‍ ഫഹദ് ഫാസില്‍ ആണ് പ്രധാന വേഷത്തില്‍ എത്തുന്നത്. നേരത്തെ പുഷ്പയുടെ ഹിന്ദി പതിപ്പ് ഉത്തരേന്ത്യയില്‍ വന്‍ ഹിറ്റായിരുന്നു. ജൂണ്‍ 2 2023നാണ് ജവാന്‍ റിലീസ് ചെയ്യുന്നത്. പുഷ്പ 2 മിക്കവാറും ഈ വര്‍ഷം നവംബറിലോ ഡിസംബറിലോ ആയിരിക്കും. അതിനാല്‍ പുഷ്പ 2വിന് ബിഗ് സ്ക്രീനില്‍ പ്രത്യക്ഷപ്പെടാന്‍ അല്ലു താല്‍പ്പര്യപ്പെടുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.
ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന 'ജവാന്‍റെ' റിലീസ് 2023 ജൂണ്‍ രണ്ട് ആണ്. നയൻതാര അന്വേഷണ ഉദ്യോഗസ്ഥയായും ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിലുമാണ് എത്തുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. വിജയ് സേതുപതിയും ചിത്രത്തിലുണ്ട്. 'ജവാന്റെ' ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് 120 കോടി രൂപയ്‍ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്‍റെ ഓള്‍ ഇന്ത്യ സാറ്റലൈറ്റ് റൈറ്റ്സ് സീ ടിവിയാണ് സ്വന്തമാക്കിയിരിക്കുന്നത്.