പുഷ്പ 2 അണിയറക്കാര്‍ക്ക് തലവേദന സൃഷ്ടിച്ച് അല്ലു അര്‍ജുന്‍ ചിത്രം ചോര്‍ന്നു.!
'പുഷ്പ 2' റിലീസ് തീയതി നേരത്തെ പുറത്തുവന്നിരുന്നു . ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടാം ഭാഗം ആഗസ്റ്റ് 15ന് ഒന്നിലധികം ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും.
ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമാസ്വാദകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പുഷ്പ 2. അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത പുഷ്പയുടെ രണ്ടാം ഭാഗമാണ് ചിത്രം. ആദ്യ ഭാഗം രാജ്യമെമ്പാടും ചർച്ചയാക്കപ്പെടുകയും സിനിമയിലെ അഭിനയത്തിന് അല്ലുവിന് നാഷണൽ അവാർഡ് ലഭിക്കുകയും ചെയ്തിരുന്നു. അല്ലു അർജുനൊപ്പം ഫഹദ് ഫാസിലും പ്രധാന വേഷത്തിൽ എത്തിയ ചിത്രം മലയാളികളും ഏറ്റെടുത്തിരുന്നു.
ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലിലൂടെ ആണ് പുഷ്പ അവസാനിച്ചത്. വരാനിരിക്കുന്ന സിനിമയിൽ വൻ ആക്ഷൻ സ്വീക്വൻസുകൾ കാണാൻ സാധിക്കുമെന്നാണ് ആരാധകർ കരുതുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ അല്ലു അർജുന്‍റെ സെറ്റില്‍ നിന്നുള്ള ഒരു ചിത്രം ഇപ്പോള്‍ ചോര്‍ന്നിട്ടുണ്ട്.
'പുഷ്പ 2' റിലീസ് തീയതി നേരത്തെ പുറത്തുവന്നിരുന്നു . ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടാം ഭാഗം ആഗസ്റ്റ് 15ന് ഒന്നിലധികം ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും. അതിനിടെയാണ് 'പുഷ്പ 2' ന്‍റെ സെറ്റിൽ നിന്ന് അല്ലു അർജുന്‍റെ ഒരു ഫോട്ടോ ചോര്‍ന്നത്. സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് ചോര്‍ന്ന ഫോട്ടോ. ചിത്രത്തില്‍ അല്ലു സാരി പോലെയുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്.
ആന്ധ്രയിലെ 'ഗംഗമ്മ തല്ലി' എന്ന ആചാരത്തിന്‍റെ ഭാഗമായി ആണുങ്ങള്‍ പെണ്‍വേഷം കെട്ടാറുണ്ട്. അത് ചിത്രത്തിലെ ഒരു പ്രധാന രംഗമായി തന്നെ വരുന്നുണ്ട്. ഇതിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിന്‍റെ ചിത്രീകരണം ഇപ്പോള്‍ നടക്കുന്നു എന്ന തെളിവാണ് പുറത്തുവന്ന ചിത്രം.
അതേ സമയം പാൻ- ഇന്ത്യൻ താരമെന്ന ലേബലിൽ പ്രതിഷ്ഠിച്ച പുഷ്പയുടെ രണ്ടാം ഭാഗത്തിൽ 125 കോടി ആകും അല്ലു അർജുൻ പ്രതിഫലമായി വാങ്ങിക്കുക എന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ തനിക്ക് സിനിമിൽ പ്രതിഫലം വേണ്ടെന്ന് അല്ലു പറഞ്ഞുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പക്ഷേ പകരം മറ്റൊരു ഡിമാന്റ് നിർമാതാക്കൾക്ക് മുൻപിൽ അല്ലു അർജുൻ വച്ചിട്ടുണ്ട്.
പുഷ്പ 2വിന്റെ റിലിസിന് ശേഷം നിർമാതാക്കൾക്ക് ലഭിക്കുന്ന ലഭത്തിൽ 33 ശതമാനം തനിക്ക് നൽകണമെന്ന് അല്ലു അർജുൻ പറഞ്ഞതെന്നാണ് റിപ്പോർട്ട്. അതായത് 1000കോടി പുഷ്പ 2വിന് ലഭിക്കുക ആണെങ്കിൽ 330കോടിയോളം രൂപ നടന് നൽകേണ്ടി വരും. ഇക്കാര്യം നിർമാതാക്കളായ മൈത്രി മൂവീസ് സമ്മതിച്ചോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. 500കോടിയാണ് പുഷ്പയുടെ ബജറ്റ് എന്നാണ് വിവരം. ദേവി ശ്രീ പ്രസാദാണ് പുഷ്പയുടെ സംഗീതം.
തീയറ്ററില്‍ അത്ഭുതം സൃഷ്ടി 'ഹനുമാന്‍' ഒടിടി റിലീസ് എപ്പോള്‍ എവിടെ; വിവരങ്ങള്‍ പുറത്ത്.!
'സീരിയലില്‍ നിന്നോ, അയ്യേ എന്നാണ് പലരുടെയും ഭാവം', തുറന്ന് പറഞ്ഞ് സുചിത്ര നായർ