പ്രതിഫല കാര്യത്തില്‍ പ്രഭാസിനെ പിന്നിലാക്കി അല്ലു; പുതിയ പടത്തിന് വാങ്ങുന്ന തുക.!

ടി-സീരീസിന്‍റെ അടുത്ത നിർമ്മാണ സംരംഭത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് അല്ലു എന്നാണ് വിവരം. ചിത്രത്തിനായി ഭീമമായ തുകയാണ് ഇദ്ദേഹത്തിന് വാഗ്ദാനം ചെയ്യപ്പെട്ടത് എന്നാണ് ടോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. 

Allu Arjun becomes highest paid Telugu star BEATS Prabhas with a huge margin vvk

ഹൈദരാബാദ്: പുഷ്പ  ഒരു പാന്‍ ഇന്ത്യ ബ്ലോക്ക്ബസ്റ്റർ ആയതിന് പിന്നാലെ അല്ലു അർജുന് ബോളിവുഡിൽ നിന്ന് നിരവധി ഓഫറുകളാണ് ലഭിക്കുന്നത്. പുഷ്പ ബോക്സ് ഓഫീസിൽ നിരവധി റെക്കോർഡുകൾ തകർത്തതിനാല്‍ തന്നെ വന്‍ പ്രതിഫലമാണ് സ്റ്റെലിഷ് സ്റ്റാര്‍ എന്ന് അറിയപ്പെടുന്ന അല്ലു അടുത്ത ചിത്രത്തില്‍ വാങ്ങുന്നത് എന്നാണ് വിവരം.

ടി-സീരീസിന്‍റെ അടുത്ത നിർമ്മാണ സംരംഭത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് അല്ലു എന്നാണ് വിവരം. ചിത്രത്തിനായി ഭീമമായ തുകയാണ് ഇദ്ദേഹത്തിന് വാഗ്ദാനം ചെയ്യപ്പെട്ടത് എന്നാണ് ടോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഈ തുക പ്രതിഫലമായി വാങ്ങുന്നതോടെ അല്ലു അർജുൻ തെലുങ്കില്‍ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി മാറും. പ്രഭസിനെയാണ് അല്ലു പ്രതിഫലത്തിന്‍റെ കാര്യത്തില്‍ പിന്നിലാക്കുന്നത്. 

ടി സീരിസിന്‍റെ ഈ ചിത്രത്തിനായി അല്ലു അർജുൻ 125 കോടി രൂപ പ്രതിഫലം വാങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ഇതോടെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന തെലുങ്ക് നടനായി അല്ലു മാറി.  ഒരു ചിത്രത്തിന് 100 കോടി രൂപ ഈടാക്കുന്ന പ്രഭാസാണ് തെലുങ്കില്‍ അല്ലുവിന് പിന്നില്‍ എന്നാണ് ഇന്ത്യ ടുഡേ ഡോട്ട് ഇൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

ഇവര്‍ക്ക് പിന്നില്‍ രാം ചരണും, ജൂനിയര്‍ എന്‍ടിആറുമാണ്. ഇരുവരും ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന് വേണ്ടി 75 കോടി വീതം പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതേ സമയം തെലുങ്ക് സ്റ്റൈലിഷ് ആക്ടർ അല്ലു അർജുൻ ജവാനിൽ എത്തുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.എന്നാല്‍ ഷാരൂഖ് നായകനാകുന്ന ജവാനിലെ ഈ റോളില്‍ നിന്നും അല്ലു പിന്‍മാറിയെന്നതാണ് പുതിയ വാര്‍ത്ത. അതിഥി വേഷത്തിൽ അഭിനയിക്കാന്‍ ആറ്റ്ലി, അല്ലു അർജുനെ സമീപിച്ചുവെന്ന് ട്രേഡ് അനലിസ്റ്റുകൾ നേരത്തെ പറഞ്ഞത്. തന്നെ സമീപിച്ച അറ്റ്ലിയോട്  തനിക്ക് തീരുമാനം എടുക്കാന്‍ സമയം വേണമെന്നാണ് അന്ന് അല്ലു പറഞ്ഞത്.

ഒടുവില്‍ തെലുങ്ക് സൂപ്പര്‍താരത്തിന്‍റെ മറുപടി എത്തി. താന്‍ ഈ റോള്‍ സ്വീകരിക്കുന്നില്ല എന്നാണ് അല്ലുവിന്‍റെ മറുപടി. ഇപ്പോള്‍ ഒരു ഹിന്ദി ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്താന്‍ താല്‍പ്പര്യം ഇല്ലെന്നാണ് അല്ലു അറിയിച്ചത്. അതിന് വ്യക്തമായ കാരണവും താരത്തിനുണ്ട്.

പുഷ്പ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിന്‍റെ തിരക്കിലാണ് അല്ലു അര്‍ജുന്‍. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ ദ റൂള്‍ അല്ലു ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന പ്രൊജക്ടാണ്. ഇതിന്‍റെ ഒന്നാം ഭാഗം ഒരു പാന്‍ ഇന്ത്യ ഹിറ്റായിരുന്നു. 2021 ല്‍ ഇറങ്ങിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഈ വര്‍ഷം ഉണ്ടാകും. ഇതിന്‍റെ ഷൂട്ടിംഗ് ഇപ്പോള്‍ തന്നെ ആരംഭിച്ചു കഴിഞ്ഞു.

അതിനാല്‍ തന്നെ പുഷ്പ 2 വിലാണ് തന്‍റെ പൂര്‍ണ്ണമായ ശ്രദ്ധയെന്നും അതിനിടയില്‍ വേറെ ചിത്രം ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ലെന്നുമാണ് അല്ലു അറിയിക്കുന്നത്. മൈത്രി മൂവീസ് നിര്‍മ്മിക്കുന്ന പുഷ്പ 2വില്‍ ഫഹദ് ഫാസില്‍ ആണ് പ്രധാന വേഷത്തില്‍ എത്തുന്നത്. നേരത്തെ പുഷ്പയുടെ ഹിന്ദി പതിപ്പ് ഉത്തരേന്ത്യയില്‍ വന്‍ ഹിറ്റായിരുന്നു. ജൂണ്‍ 2 2023നാണ് ജവാന്‍ റിലീസ് ചെയ്യുന്നത്. പുഷ്പ 2 മിക്കവാറും ഈ വര്‍ഷം നവംബറിലോ ഡിസംബറിലോ ആയിരിക്കും. അതിനാല്‍ പുഷ്പ 2വിന് ബിഗ് സ്ക്രീനില്‍ പ്രത്യക്ഷപ്പെടാന്‍ അല്ലു താല്‍പ്പര്യപ്പെടുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. 

ജവാനിലെ രംഗം ചോര്‍ന്നു; 'മാസ് ചിത്രങ്ങളുടെ ബാപ്പ്' എന്ന് ആരാധകര്‍ വന്‍ ആവേശത്തില്‍

'അത് അവര്‍ക്കുള്ളതായിരുന്നില്ല': അജിത്ത് ആരാധകരെ നിരാശപ്പെടുത്തി നിര്‍മ്മാതാക്കള്‍; ഫാന്‍സ് കലിപ്പില്‍.!

Latest Videos
Follow Us:
Download App:
  • android
  • ios