പ്രണയം നിറയ്ക്കാൻ 'അടിയന്തരാവസ്ഥ കാലത്തെ അനുരാഗം'; ടീസർ
പുതുമുഖങ്ങൾക്കു പ്രാധാന്യം നൽകി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിലെ നായകനും നായികയും നിഹാലും ഗോപികാ ഗിരീഷുമാണ്.
അടിയന്തരാവസ്ഥ കാലത്തെ അനുരാഗം എന്ന ചിത്രത്തിന്റെ ടീസർ എത്തി. പ്രണയത്തിന് പ്രാധാന്യം നൽകിയുള്ള ഒരു ഫീൽഡ് ഗുഡ് സിനിയാകും ഇതെന്നാണ് ടീസർ നൽകുന്ന സൂചന. ഒപ്പം മനോഹരമായ ഗാനങ്ങളാൽ മുഖരിതവുമായിരിക്കും ചിത്രം. ആലപ്പി അഷ്റഫ് ആണ് സംവിധാനം. സിനിമ ഡിസംബർ 29 തിയറ്ററുകളിൽ എത്തും.
ഒലിവ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി നിർമിക്കുന്ന ഈ ചിത്രം അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു പ്രണയകഥ പറയുകയാണ്.കായൽത്തീരത്തു ജീവിക്കുന്ന സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം.
പുതുമുഖങ്ങൾക്കു പ്രാധാന്യം നൽകി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിലെ നായകനും നായികയും നിഹാലും ഗോപികാ ഗിരീഷുമാണ്. ഹാഷിം ഷാ, കൃഷ്ണപ്രഭ,, കലാഭവൻ റഹ്മാൻ, ഉഷ, ആലപ്പി അഷറഫ്, ഫെലിസിന, പ്രിയൻ, ശാന്തകുമാരി, അനന്തു കൊല്ലം, ജെ.ജെ.കുറ്റിക്കാട്, അമ്പുകാരൻ, മുന്ന, നിമിഷ, റിയ കാപ്പിൽ, എ.കബീർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നജീം അർഷാദ്, ശ്വേതാമോഹൻ, യേശുദാസ് എന്നിവരുടെ ഗാനങ്ങളും ചിത്രത്തിലുണ്ട്. രണ്ട് ദിവസം മുൻപ് ചിത്രത്തിൽ യേശുദാസ് പാടിയ ക്രിസ്ത്യൻ ഗാനം റിലീസ് ചെയ്തിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ പരിമിതികളിൽ നിന്നുകൊണ്ടുള്ള ഒരു പ്രണയകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഒലിവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി, ടൈറ്റസ് ആറ്റിങ്ങൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ചിത്രം ഡിസംബർ 29-ന് തിയേറ്ററുകളിലെത്തും. ക്ലാഫിലിംസ് ത്രൂ കെ. സ്റ്റുഡിയോസാണ് ഈ ചിത്രം പ്രദർശനത്തിക്കുന്നത്. പി.ആർ.ഒ-വാഴൂർ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
പ്രേംനസീർ, മമ്മൂട്ടി എന്നിവർ നായകന്മാരായ ഒരു മാടപ്രാവിന്റെ കഥ എന്ന സിനിമയിലൂടെയാണ് ആലപ്പി ആലപ്പി അഷറഫ് സംവിധായകൻ ആകുന്നത്. ആറോളം സിനിമകളിൽ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച അദ്ദേഹം, പാറ, ഒരു മുത്തശ്ശിക്കഥ, മിണ്ടാപ്പൂച്ചയ്ക്ക് കല്യാണം, ഇൻ ഹരിഹർ നഗർ, അണുകുടുംബം ഡോട്ട് കോം. എന്നീ സിനിമകളുടെ നിർമ്മാതാവ് കൂടിയാണ്.
'സോ ബ്യൂട്ടിഫുൾ, സോ എലഗെന്റ്, ജസ്റ്റ് ലുക്കിംഗ് ലൈക് എ വാവ്'