ഗോൾഡൻ ​ഗ്ലോബിൽ ഇന്ത്യയ്ക്ക് നിരാശ; 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി'ന് പുരസ്കാരം നഷ്ടമായി

ഫ്രഞ്ച് ചിത്രമായ എമിലിയ പെരെസ് ആണ് ഈ വിഭാ​​ഗത്തിൽ പുരസ്കാരം നേടിയത്. 

All We Imagine As Light missed Non-English Language Motion Picture award in 82nd golden glob 2025

ണ്‍പത്തി രണ്ടാമത് ഗോള്‍ഡന്‍ ഗ്ലോബില്‍ ഇന്ത്യയ്ക്ക് നിരാശ. 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി' (പ്രഭയായ് നിനച്ചതെല്ലാം)ന് മികച്ച ഇംഗ്ലീഷ് ഇതരഭാഷാ ചിത്രത്തിനുള്ള പുരസ്കാരം നഷ്ടമായി. പകരം ഫ്രഞ്ച് ചിത്രമായ എമിലിയ പെരെസ് ആണ് ഈ വിഭാ​​ഗത്തിൽ പുരസ്കാരം നേടിയത്. സംവിധാന മികവിന് പായല്‍ കപാഡിയയ്ക്കും പുരസ്കാരം നഷ്ടമായി. ബ്രാഡി കോർബറ്റിനാണ് പുരസ്കാരം ലഭിച്ചത്. ദ ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് ബ്രാഡി പുരസ്കാരത്തിന് അർഹനായത്. 

രണ്ട് നോമിനേഷനുകളാണ് ഗോള്‍ഡന്‍ ഗ്ലോബില്‍ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന് ഉണ്ടായിരുന്നത്. മികച്ച ഇംഗ്ലീഷിതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നിവയ്ക്ക് ആയിരുന്നു നോമിനേഷന്‍. ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭ ചിത്രമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. പ്രഭ എന്ന നഴ്സിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. മലയാള നടിമാരായ കനി കുസൃതി, ദിവ്യ പ്രഭ എന്നിവരായിരുന്നു ചിത്രത്തിൽ മുഖ്യവേഷങ്ങളിൽ എത്തിയത്. കാൻ ഫെസ്റ്റിവലിൽ ​ഗ്രാന്റ് പ്രിക്സ് പുരസ്കാരം ചിത്രത്തിന് ലഭിച്ചിരുന്നു. 

ഇരുപത്തി ഏഴ് വിഭാ​ഗങ്ങളിലാണ് ​ഗോൾഡൻ ​ഗ്ലോബ് അവാർഡുകൾ ഉള്ളത്. ഇതിൽ നാല് അവാർഡുകൾ എമിലിയ പെരേസ് എന്ന ചിത്രത്തിനാണ് ലഭിച്ചിരിക്കുന്നത്. മികച്ച ​ഗാനം, മികച്ച സഹനടി, ഉൾപ്പടെയുള്ള പുരസ്കാരങ്ങൾ ചിത്രം നേടിയിട്ടുണ്ട്. മികച്ച ഇംഗ്ലീഷിതര ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടി (കര്‍ള സോഫിയ ഗാസ്‌കോണ്‍), മികച്ച സ്വഭാവനടി (സോ സല്‍ദാന, സലേന ഗോമസ്) എന്നിവയാണ് അവാർഡുകൾ. 

ഹണി റോസിനെതിരെ സ്ത്രീവിരുദ്ധ കമന്റ്; ഒരാള്‍ അറസ്റ്റില്‍, 30 പേർക്കെതിരെ കേസ്

ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രാഡി കോർബറ്റ് മികച്ച നടനുള്ള പുരസ്‌കാരം നേടിയപ്പോൾ, ഐ ആം സ്റ്റിൽ ഹിയർ എന്ന ചിത്രത്തിലെ അഭിനയത്തിന് ഫെർണാണ്ട ടോറസ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഗോള്‍ഡന് ഗ്ലോബിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ആദ്യത്തെ ട്രാന്‍സ്ജന്‍ഡര്‍ ആക്ടര്‍ എന്ന പ്രത്യേകതയുമായി കര്‍ള സോഫിയ ഗാസ്‌കോൺ പുരസ്കാര വേദി ആവേശമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios