ടൈഗറിനോടും പഠാനോടും മുട്ടാന്‍ പുതിയ രണ്ട് 'പുലികള്‍' എത്തുന്നു; കിടുക്കുമോ സ്പൈ-വേഴ്‌സ്
വൈആര്‍എഫ് സ്പൈ യൂണിവേഴ്സിലെ മറ്റ് താരങ്ങള്‍ അതിഥി വേഷങ്ങളിൽ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുമോ എന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
മുംബൈ: ആലിയ ഭട്ടും ഷര്‍വാരിയും പ്രധാന വേഷത്തില്‍ എത്തുന്ന സ്പൈ ത്രില്ലര്‍ വരുന്നു. യാഷ് രാജ് ഫിലിംസിന്‍റെ സ്പൈ-വേഴ്‌സിന്‍റെ ഭാഗമായി എത്തുന്ന ചിത്രത്തിന്‍റെ പേര് ആല്‍ഫ എന്നാണ്. ആദിത്യ ചോപ്ര നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശിവ് റാവിലാണ്. സ്ത്രീകള്‍ക്ക് പ്രധാന്യം നല്‍കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ച ഘട്ടത്തില്‍ അതിന്‍റെ ഒരു അപ്ഡേഷനായി ഒരു ടൈറ്റില്‍ റിലീസ് വീഡിയോ വൈആര്‍എഫ് പുറത്തുവിട്ടിട്ടുണ്ട്.
വൈആര്‍എഫ് സ്പൈ യൂണിവേഴ്സിലെ മറ്റ് താരങ്ങള്‍ അതിഥി വേഷങ്ങളിൽ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുമോ എന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. "ദയവായി ടൈഗറിനെയും പഠാനെയും ക്യാമിയോ ആയി കൊണ്ടുവരുക" എന്നാണ് പലയിടത്തും വരുന്ന കമന്‍റ്. അതേ സമയം ടൈഗറിലെ പ്രധാന സ്ത്രീകഥാപാത്രമായ കത്രീന കൈഫോ, പഠാനിലെ പ്രധാന വേഷം ചെയ്ത ദീപിക പാദുകോണോ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
2024ല്‍ യാഷ് രാജ് ഫിലിംസ് സ്പൈ യൂണിവേഴ്സിലെ എട്ടാമത്തെ പടമായിട്ടായിരിക്കും ആല്‍ഫ എത്തുക എന്നാണ് വിവരം. സൽമാൻ ഖാനും കത്രീന കൈഫും പ്രധാന വേഷത്തില്‍ എത്തുന്ന യാഷ് രാജ് ഫിലിംസ് സ്പൈ യൂണിവേഴ്സിലെ ടൈഗർ 3 യാണ് അവസാനം ഇറങ്ങിയ വൈആര്‍എഫ് സ്പൈ യൂണിവേഴ്സ് പടം.
ഹൃത്വിക് റോഷൻ, ജൂനിയർ എൻടിആർ, കിയാര അദ്വാനി എന്നിവർ അഭിനയിക്കുന്ന വാർ 2 ഇപ്പോള്‍ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. ഇതിന്‍റെ റിലീസ് ഡേറ്റ് തീരുമാനിച്ചിട്ടില്ല. അതിന് ശേഷമായിരിക്കും ആല്‍ഫ എത്തുക എന്നാണ് വിവരം. ആലിയയുടെ വോയിസ് ഓവറോടെയാണ് ചിത്രത്തിന്‍റെ ഇപ്പോ വിട്ട ടൈറ്റില്‍ റിലീസ് വീഡിയോ വന്നിരിക്കുന്നത്.
തീയറ്ററിലെ അപ്രതീക്ഷിത വിജയം: ബിജു മേനോന്‍ - ആസിഫ് അലി കോമ്പോയുടെ തലവന്‍ ഒടിടിയിലേക്ക്