ആലിയ ഭട്ട് മുറിയടച്ച് പൊട്ടിക്കരഞ്ഞു, ഒടുവില്‍ അന്ന് സംഭവിച്ചത്. സര്‍പ്രൈസ് വെളിപ്പെടുത്തി സംവിധായകൻ, കാരണവും
ആലിയ ഭട്ടിനെ കുറിച്ച് സംവിധായകൻ.
ബോളിവുഡ് പ്രേക്ഷകരുടെ പ്രിയങ്കരിയായ ഒരു താരമാണ് ആലിയ ഭട്ട്. ആലിയ ഭട്ടിനെ നായികയാക്കി ബോളിവുഡ് സംവിധായകൻ സഞ്‍ജയ് ലീല ഭൻസാലി ഒരു സിനിമ നേരത്തെ പദ്ധതിയിട്ടിരുന്നു. ഇൻഷാള്ളാ എന്ന ചിത്രം ഉപേക്ഷിക്കുകയും ചെയ്‍തു. അന്ന് ആ ചിത്രം ഉപേക്ഷിച്ചപ്പോള്‍ താരം സങ്കടപ്പെട്ട് പൊട്ടിക്കരഞ്ഞിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ഭൻസാലി.
ആലിയ ഭട്ട്, സിനിമ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് പൊട്ടിക്കരയും തകര്‍ന്നു പോകുകയും ചെയ്‍തതായി സംവിധായകൻ ഭൻസാലി വെളിപ്പെടുത്തുന്നു. ആലിയ ഭട്ട് തന്റെ മുറിയടച്ചു. എന്നിട്ട് പൊട്ടിക്കരഞ്ഞു. ദേഷ്യപ്പെട്ടു. വല്ലാത്ത അവസ്ഥയിലായി താരം അന്ന്. എന്നാല്‍ ഞാൻ താരത്തെ പിന്നീട് വിളിച്ച് ഗംഗുഭായ് കത്തിയാവാഡിയിലെ ആ നായികാ കഥാപാത്രം നല്‍കിയെന്നും ഭൻസാലി വെളിപ്പെടുത്തിയത് ശ്രദ്ധയാകര്‍ഷിക്കുകയാണ്. ഭൻസാലിക്കൊപ്പം ഉളള സിനിമ അന്ന് തനിക്ക് നഷ്‍ടപ്പെടുമെന്ന് തോന്നിയപ്പോള്‍ തകര്‍ന്നു പോയെന്ന് പറഞ്ഞിരുന്നു ആലിയ ഭട്ടും.
'ഗംഗുഭായ് കത്തിയാവാഡി'യിലൂടെ താരത്തിന് ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. 'ഗംഗുഭായ്' എന്ന ടൈറ്റില്‍ കഥാപാത്രമായി ചിത്രത്തില്‍ അഭിനയിച്ച ആലിയ ഭട്ടിന് നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഒരുപോലെ പ്രശംസ ലഭിച്ചിരുന്നു. സുദീപ് ചാറ്റര്‍ജിയായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം. ഹുസൈന്‍ സെയ്‍ദിയുടെ 'മാഫിയ ക്വീന്‍സ് ഓഫ് മുംബൈ' എന്ന പുസ്‍തകത്തിലെ 'ഗംഗുഭായ് കൊത്തേവാലി' എന്ന സ്‍ത്രീയുടെ ജീവിതകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ആലിയ ഭട്ട് നായികയായി അഭിനയിച്ച ചിത്രം.
ഹാര്‍ട്ട് ഓഫ് സ്റ്റോണിലാണ് താരം ഒടുവില്‍ വേഷമിട്ടതും ശ്രദ്ധയാകര്‍ഷിച്ചതും. ടോം ഹാര്‍പറുടെ ഒരു അമേരിക്കൻ ചിത്രമായി എത്തിയപ്പോള്‍ ആലിയ ഭട്ടും നിര്‍ണായക കഥാപാത്രമായി തിളങ്ങി. കെയ ധവാനെന്ന ഒരു കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ നടി ആലിയ ഭട്ട് വേഷമിട്ടത്. ആലിയ ഭട്ട് നായികയായി ഒടുവില്‍ ബോളിവുഡില്‍ റോക്കി ഓര്‍ റാണി കി പ്രാം കഹാനിയാണ് റിലീസ് ചെയ്‍തത്.
Read More: ഇമ്രാൻ ഹാഷ്‍മിക്ക് പരുക്കേറ്റു, ആക്ഷൻ രംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് അപകടം<
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക