ആനന്ദ് അംബാനിയുടെ വിവാഹാഘോഷത്തിന് രണ്‍ബീറിന്‍റെയും ആലിയയുടെയും ഡാന്‍സ്.!

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിംഗ് പാര്‍ട്ടി ആഘോഷങ്ങള്‍ നടക്കുന്ന ഗുജറാത്തിലെ ജാംനഗറിൽ നിന്നുള്ളതാണ് വീഡിയോ. 

Alia Bhatt and Ranbir Kapoor to perform at Anant Ambani Radhika Merchants pre wedding vvk

മുംബൈ: അംബാനി കുടുംബത്തിലെ ഇളമുറക്കാരന്‍ ആനന്ദ് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് പ്രീ വെഡ്ഡിംഗ് പാര്‍ട്ടി താരനിബിഡമായിരിക്കും എന്നാണ് ബോളിവുഡിലെ സംസാരം. അടുത്തിടെ അനന്തിൻ്റെ വിവാഹ ആഘോഷങ്ങളുടെ ഗുജറാത്തിൽ നടന്ന റിഹേഴ്സലുകളിൽ നിന്നുള്ള ആലിയ ഭട്ടിൻ്റെയും രൺബീർ കപൂറിൻ്റെയും വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത് ഇതിന് ആക്കം കൂട്ടി. വിവാഹ ആഘോഷങ്ങളിൽ ബോളിവുഡ് ദമ്പതികളുടെ ഡാന്‍സും ഉള്‍പ്പെടും എന്നാണ് വിവരം. 

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിംഗ് പാര്‍ട്ടി ആഘോഷങ്ങള്‍ നടക്കുന്ന ഗുജറാത്തിലെ ജാംനഗറിൽ നിന്നുള്ളതാണ് വീഡിയോ. വീഡിയോയിൽ, രൺബീറിനും ആലിയയ്ക്കുമൊപ്പം വേദിയുടെ ക്രമീകരണങ്ങൾ കാണിക്കുന്ന ആനന്ദ് കാണാം.

അനന്ദിനോട് സംസാരിച്ച് ഒരു ഇടനാഴിയിലൂടെ നടക്കുമ്പോൾ രൺബീറും ആലിയയും കാഷ്വൽ ലുക്കിലാണ് കാണപ്പെടുന്നത്. ശനിയാഴ്ച വൈകുന്നേരം രൺബീറിനെയും ആലിയയെയും മുംബൈ വിമാനത്താവളത്തിൽ  മകൾ രാഹ കപൂറിനൊപ്പം കണ്ടിരുന്നു. ഇവര്‍ ഗുജറാത്തിലേക്കാണ് പോയത് എന്നാണ് വിവരം. 

ആനന്ദ് അംബാനിയും രാധിക മർച്ചൻ്റും മാർച്ചിൽ വിവാഹിതരാവും. കഴിഞ്ഞ മാസം അവർ വിവാഹം പ്രഖ്യാപിച്ചിരുന്നു. 2024 മാർച്ച് 1-3 വരെ ജാംനഗറിലെ റിലയൻസ് ഗ്രീൻസിൽ വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങള്‍ നടക്കുക. ഇതിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്താനാണ് രണ്‍ബീറും ആലിയയും എത്തിയത് എന്നാണ് വിവരം. 

ആനന്ദ് അംബാനിയും രാധിക മർച്ചൻ്റും കഴിഞ്ഞ വർഷം രാജസ്ഥാനില്‍ വച്ച് നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് വിവാഹനിശ്ചയം നടത്തിയത്. പിന്നീട് അവർ മുംബൈയിൽ വലിയ പാര്‍ട്ടി നടത്തിയിരുന്നു. ഐശ്വര്യ റായ്, ആരാധ്യ ബച്ചൻ, സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, ജാൻവി കപൂർ, രൺവീർ സിംഗ് എന്നിവരും അയാൻ മുഖർജി, സഹീർ ഖാൻ, സാഗരിക ഘാട്ട്‌ഗെ എന്നിങ്ങനെ പ്രമുഖ ബോളിവുഡ് താരങ്ങള്‍ ചടങ്ങിന് എത്തിയിരുന്നു. 

92 കൊല്ലത്തെ തെലുങ്ക് സിനിമ ചരിത്രത്തില്‍ ആ റെക്കോഡ് ഇനി 'ഹനുമാന്'.!

അതിരടി മാസ് രജനിയുടെ 'മൊയ്തീന്‍ ഭായി': 'അത് താന്‍ നാട്ടൊടെ അടയാളം' ലാൽ സലാം.!

Latest Videos
Follow Us:
Download App:
  • android
  • ios