'ബ്രഹ്‍മാസ്‍ത്ര'യുടെ റെക്കോര്‍ഡ് 'പഠാൻ' പഴങ്കഥയാക്കിയതില്‍ പ്രതികരണവുമായി ആലിയ ഭട്ട്

'പഠാന്റെ' വിജയത്തില്‍ ആലിയയുടെ പ്രതികരണം.

Alia Bhatt about Shah Rukh film Pathaans success hrk

'പഠാൻ' വൻ വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഷാരൂഖ് ഖാൻ ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവും നടത്തിയിരിക്കുന്നു. 'പഠാന്' മികച്ച പ്രതികരണങ്ങളാണ് ഇപ്പോഴും തിയറ്ററുകളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'ബ്രഹ്‍മാസ്‍ത്ര'യുടെ റെക്കോര്‍ഡ് തിരുത്തിയതിനെ കുറിച്ച് ചിത്രത്തിലെ നായിക ആലിയ ഭട്ട് നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഷാരൂഖ് ഖാൻ നായകനായി എത്തിയ ചിത്രം ഏറ്റവും പെട്ടെന്ന് 100 കോടി സ്വന്തമാക്കിയ ഹിന്ദി സിനിമ എന്ന നേട്ടത്തിലെത്തിയിരുന്നു. 'ബ്രഹ്‍മാസ്‍ത്ര'യെ മറികടന്നായിരുന്നു ഷാരൂഖ് ഖാൻ ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. ഇങ്ങനെ ഏത് സിനിമയായാലും മറ്റൊരു ചിത്രത്തിന്റെ റെക്കോര്‍ഡ് മറികടക്കേണ്ടതാണെന്നും അതില്‍ സന്തോഷവതിയാണെന്നുമായിരുന്നു ആലിയയുടെ മറുപടി. 'പഠാനെ' പോലുള്ള ഒരു വലിയ സിനിമ ബ്ലോക്സ്ബസ്റ്റര്‍ അല്ല വമ്പൻ വിജയം ആണ്. ഇത്തരമൊരു വിജയത്തില്‍ നമ്മള്‍ നന്ദിയുള്ളവരാകേണ്ടതുണ്ടെന്നും  താരം പ്രതികരിച്ചു. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‍ത ചിത്രമാണ് 'പഠാൻ'.  വമ്പൻ വിജയത്തിലേക്ക് ഷാരൂഖ് ഖാൻ ചിത്രം കുതിക്കുന്നുവെന്നാണ് 'പഠാന്' ഇപ്പോഴുമുള്ള തിരക്ക് തെളിയിക്കുന്നത്.

സിദ്ധാര്‍ഥ് ആനന്ദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്. ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. ആമസോണ്‍ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്.

ഷാരൂഖ് ഖാൻ നായകനാകുന്ന മറ്റൊരു പ്രധാന ചിത്രം 'ജവാനാണ്.' അറ്റ്‍ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് 120 കോടി രൂപയ്‍ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സാറ്റലൈറ്റ്, ഒടിടി റൈറ്റ്‍സ് വിറ്റുപോയ ഇനത്തില്‍ മാത്രമായി 'ജവാൻ' 250 കോടി സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ആക്ഷന്‍ എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിജയ് സേതുപതിയും ഷാരൂഖിന്റെ ചിത്രത്തിലുണ്ട്. ഒരു അന്വേഷണോദ്യോഗസ്ഥയാണ് ഷാരൂഖ് ഖാൻ ചിത്രത്തില്‍ നായികയായ നയന്‍താരയുടെയും കഥാപാത്രമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന 'ജവാന്‍റെ' റിലീസ് 2023 ജൂണ്‍ രണ്ടിന് ആണ്.

Read More: 'കിംഗ് ഓഫ് കൊത്ത'യുടെ ചിത്രീകരണത്തിനിടെ എത്ര തവണ പരുക്കേറ്റു?, മറുപടിയുമായി ദുല്‍ഖര്‍

Latest Videos
Follow Us:
Download App:
  • android
  • ios