പതിനാറ് കൊല്ലം ഒരു ചിത്രത്തിന് വേണ്ടിയോ?; 'ആടുജീവിതം' അക്ഷയ് കുമാറിനെ ഞെട്ടിച്ചത് ഇങ്ങനെ- വീഡിയോ
മുംബൈയില്‍ നടന്ന ബഡേ മിയാൻ ഛോട്ടേ മിയാൻ ട്രെയിലര്‍ ലോഞ്ചില്‍ ആടുജീവിതവും പരാമര്‍ശിക്കപ്പെട്ടു.
മുംബൈ: അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത് അക്ഷയ് കുമാറും ടൈഗർ ഷ്റോഫും എന്നിവര്‍ നായകരായി എത്തുന്ന ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന ചിത്രത്തിലൂടെ പൃഥ്വിരാജ് സുകുമാരൻ ബോളിവുഡിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തുകയാണ്. ചൊവ്വാഴ്ച പുറത്തിറക്കിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്‍റെ ട്രെയിലറില്‍ തന്നെ ഏറ്റവും ആകര്‍ഷണം മുഖം കാണിക്കാത്ത പൃഥ്വിരാജ് അവതരിപ്പിക്കുന്ന 'പ്രളയ്' എന്ന വില്ലനാണ്.
അതേസമയം പൃഥ്വിരാജ് ഇപ്പോൾ രണ്ട് ചിത്രങ്ങളുടെ പ്രമോഷൻ സജീവമായി കൊണ്ടു പോവുകായാണ്. ബഡേ മിയാൻ ചോട്ടെ മിയാൻ ഏപ്രിൽ 10 ന് പ്രദർശനത്തിനെത്തുമ്പോൾ. പൃഥ്വി നായകനായി എത്തുന്ന മലയാളം ചിത്രം ആടുജീവിതം മാർച്ച് 28 ന് റിലീസ് ആകുകയാണ്.
അബുദാബിയില്‍ നടന്ന ബഡേ മിയാൻ ഛോട്ടേ മിയാൻ ട്രെയിലര്‍ ലോഞ്ചില്‍ ആടുജീവിതവും പരാമര്‍ശിക്കപ്പെട്ടു. പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നായ ആടുജീവിതം പതിനാറ് കൊല്ലത്തോളം നടത്തിയ പരിശ്രമത്തിന് ശേഷമാണ് റിലീസാകുന്നത് എന്ന് വേദിയില്‍ പൃഥ്വി പറഞ്ഞപ്പോള്‍ അക്ഷയ് കുമാര്‍ പോലും അത്ഭുതപ്പെടുന്ന വീഡിയോ ഇതിനകം വൈറലാകുന്നുണ്ട്.
ചൊവ്വാഴ്ച മുംബൈയിൽ നടന്ന ബഡേ മിയാൻ ചോട്ടെ മിയാൻ ട്രെയിലർ ലോഞ്ച് ചടങ്ങിൽ അക്ഷയ് പൃഥ്വിരാജിനോടുള്ള അതിരറ്റ ആരാധന പ്രകടിപ്പിക്കുന്നുണ്ടെന്നും. പൃഥ്വി തന്നേക്കാൾ മികച്ച നടനാണെന്ന് പ്രസ്താവിക്കുകയും ചെയ്തു.
“സിനിമയിൽ ഞങ്ങളേക്കാൾ കൂടുതൽ ഡയലോഗുകൾ പൃഥ്വിക്കാണ്. എന്നാൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് വളരെ രസകരമായിരുന്നു. അദ്ദേഹത്തിൽ നിന്നാണ് ഞാൻ അഭിനയത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പഠിച്ചത്. ഞാൻ നിങ്ങളേക്കാൾ കൂടുതൽ സിനിമകളിൽ അഭിനയിച്ചതിനാൽ ഞാൻ മികച്ചവനാണെന്ന് അർത്ഥമാക്കുന്നില്ല! നിങ്ങളൊരു മികച്ച നടനാണ് ” അക്ഷയ് കൂട്ടിച്ചേർത്തു.
ആടുജീവിതത്തെക്കുറിച്ച് കൂടുതൽ സംസാരിച്ച അക്ഷയ് അതിന്‍റെ ട്രെയിലർ കണ്ട് ശരിക്കും ഞെട്ടിയെന്നാണ് പറഞ്ഞകത്. “എന്നെ ആടുജീവിതം ട്രെയിലർ കാണിച്ചു, സാധാരണയായി ഞാൻ സിനിമാ പ്രീമിയറുകള്‍ക്ക് പോകാറില്ല, പക്ഷേ എന്നെ ഈ ചിത്രത്തിന്‍റെ സ്ക്രീനിംഗിന് വിളിക്കാൻ ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ട്രെയിലര്‍ ഗംഭീരമായതിനാല്‍ ഞാൻ അത് കാണും. നിങ്ങൾ എല്ലാവരും ആടുജീവിതം കാണണം. ”- അക്ഷയ് പറഞ്ഞു.
അതേ സമയം വഷു ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്റ, അലി അബ്ബാസ് സഫർ എന്നിവരാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ നിർമ്മാതാക്കൾ. അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷൻ ചിത്രങ്ങളുടെ ആരാധകര്‍ക്ക് വിരുന്നാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രത്തില്‍ ബഡേ മിയാൻ എന്ന കഥാപാത്രമായി അക്ഷയ് കുമാറും ഛോട്ടേ മിയാൻ ആയി ടൈഗർ ഷ്റോഫും വേഷമിടുന്നു, ഒപ്പം മാനുഷി ചില്ലറും അലയ എഫും അണിനിരക്കുന്നു.
ആടുജീവിതം കണ്ട് കമൽഹാസനും മണിരത്‌നവും; കമലിന്‍റെ റിവ്യൂ ഇങ്ങനെ; വീഡിയോ ആവേശത്തോടെ പങ്കുവച്ച് പൃഥ്വി
സുരേശനും സുമലതയ്ക്കും ഒപ്പം സെൽഫിയെടുക്കാൻ സെൽഫി ബൂത്തുകൾ റെഡി