'ഇത്തവണ പണി കിട്ടരുത്': പരാജയത്തിന്‍റെ പടുകുഴിയിലായ അക്ഷയ്ക്ക് എല്ലാ പ്രതീക്ഷയും ഈ ചിത്രം, വന്‍ അപ്ഡേറ്റ് !

തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം, അക്ഷയ് കുമാർ തന്റെ പുതിയ ചിത്രം ഭൂത് ബംഗ്ലയിലൂടെ ഒരു തിരിച്ചുവരവിന് ഒരുങ്ങുന്നു. 

Akshay Kumar and Priyadarshan get the dream team of Paresh Rawal Rajpal Yadav and Asrani back for Bhooth Bangla

മുംബൈ: ബോളിവുഡില്‍ തുടര്‍ പരാജയങ്ങളില്‍ ഉഴലുന്ന താരമാണ് അക്ഷയ് കുമാര്‍. അവസാനം ഇറങ്ങിയ 10 ചിത്രങ്ങളില്‍ ഒന്‍പതോളം ചിത്രങ്ങള്‍ പരാജയമായി. അവസാന വഴി പോലെ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ചിത്രമാണ് ഭൂത് ബംഗ്ല. 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡിലെ ഹിറ്റ് കോമ്പിനേഷന്‍ ആയിരുന്ന പ്രിയദര്‍ശനും അക്ഷയ് കുമാറും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രധാന പ്രത്യകത. 

ഏറ്റവും പുതിയ വാര്‍ത്ത അനുസരിച്ച് തന്‍റെ പ്രതാപ കാലം തിരിച്ചുപിടിക്കാന്‍ അവസാനം ഡ്രീം ടീമിനെ തന്നെ ഒപ്പം കൂട്ടാനാണ് അക്ഷയ് ഒരുങ്ങുന്നത് എന്നാണ് വിവരം. പിങ്ക് വില്ലയാണ് ഈകാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

സിനിമയുമായി അടുത്ത വൃത്തങ്ങൾ പറയുന്നതനുസരിച്ച് അക്ഷയ് കുമാർ, പ്രിയദർശൻ, ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ഏക്താ കപൂർ എന്നിവർ ഭൂത ബംഗ്ലയിലേക്ക് അക്ഷയ് പ്രിയന്‍ ചിത്രങ്ങളിലെ ഡ്രീം ടീമായ  പരേഷ് റാവൽ, രാജ്പാൽ യാദവ്, അസ്രാനി എന്നിവരെയും എത്തിക്കാന്‍ ഒരുങ്ങുകയാണ്. 

“ബോളിവുഡില്‍ വന്‍ ചിരി സമ്മാനിച്ച ടീമിന്‍റെ തിരിച്ചുവരവാണിത്. പരേഷ് റാവൽ, രാജ്പാൽ യാദവ്, അസ്രാനി എന്നിവര്‍ക്ക് ഗംഭീര പെര്‍ഫോമന്‍സിന് സാധ്യതയുള്ള  തിരക്കഥയാണ് ഭൂത് ബംഗ്ല. ഹൊറര്‍ പാശ്ചത്തലത്തില്‍ ഒരു ഗംഭീര കോമഡി ചിത്രം എന്ന ലക്ഷ്യത്തിലാണ് ചിത്രത്തിന്‍റെ ജോലികള്‍ പുരോഗമിക്കുന്നത്” സിനിമയുമായി അടുത്ത വൃത്തം പിങ്ക് വില്ല റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രം ഈ ഡിസംബറില്‍ ആരംഭിക്കുമെന്നാണ് നേരത്തെ പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദ്, കേരളം, ശ്രീലങ്ക, ഗുജറാത്ത് എന്നിവിടങ്ങളിലായിരിക്കും പുതിയ സിനിമയുടെ ചിത്രീകരണമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കിയാര അദ്വാനി, അലിയ ഭട്ട് തുടങ്ങിയവര്‍ അക്ഷയ് കുമാറിനൊപ്പം എത്തിയേക്കാമെന്നും. 

2010 ല്‍ പുറത്തിറങ്ങിയ ഖട്ട മീഠയാണ് പ്രിയദര്‍ശനും അക്ഷയ് കുമാറും ചേര്‍ന്ന് അവസാനം പുറത്തിറക്കിയ ചിത്രം. അതേസമയം തുടര്‍ പരാജയങ്ങളുടെ ക്ഷീണത്തിലാണ് അക്ഷയ് കുമാര്‍. ഹിറ്റ് കോമ്പോ ആയിരുന്ന പ്രിയദര്‍ശനൊപ്പം വീണ്ടുമെത്തുമ്പോള്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. 

എന്‍റെ ഭര്‍ത്താവിന് ഞാന്‍ ഇന്നും സെക്സിയാണ്: തുറന്നു പറഞ്ഞ് കരീന കപൂര്‍

'വെറുതെയല്ല ഭാര്യ ഇട്ടേച്ചു പോയത്’: വിനായകനും സുരാജിനുമൊപ്പം വൈറൽ താര നിര : തെക്ക് വടക്ക് ട്രെയ്ലർ

Latest Videos
Follow Us:
Download App:
  • android
  • ios