ടീച്ചറുടെ പിൻഗാമി..; വീണ ജോർജ്ജിന് ആശംസകൾ നേർന്ന് അജുവും റിമ കല്ലിങ്കലും
തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇരുവരും വീണക്ക് ആശംസ അറിയിച്ചത്.
നിയുക്ത ആരോഗ്യമന്ത്രി വീണ ജോർജ്ജിന് ആശംസകൾ നേർന്ന് നടി റിമ കല്ലിങ്കലും നടൻ അജു വർഗീസും. തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇരുവരും വീണക്ക് ആശംസ അറിയിച്ചത്.
വെള്ളപ്പൊക്ക ദുരിതാശ്വാസ വേളയിൽ വീണ ജോർജിന്റെ ശക്തവും ആത്മാർത്ഥയുമുള്ള നേതൃത്വത്തെ സ്നേഹപൂർവ്വം ഓർമ്മിക്കുന്നതായി റിമ കല്ലിങ്കൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. ശൈലജ ടീച്ചറുടെ പിൻഗാമി എന്നാണ് വീണ ജോർജ്ജിനെ പറ്റി അജു കുറിച്ചത്.
'ടീച്ചറുടെ പിൻഗാമി..കേരളത്തിന്റെ അടുത്ത ആരോഗ്യമന്ത്രി...ആറന്മുളയുടെ സ്വന്തം വീണാജോർജ്. MSC ഫിസിക്സ്, ബി. എഡ് എന്നിവയിൽ റാങ്കോടെ വിജയം.ഇന്ത്യാവിഷൻ, മനോരമ, കൈരളി, റിപ്പോർട്ടർ, ടിവി ന്യൂ ചാനലുകളിൽ 16 വർഷത്തോളം പ്രവർത്തിച്ചു. ഒരു മാധ്യമ സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ ആദ്യ മാധ്യമ പ്രവർത്തക.കേരളസാങ്കേതിക സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം. പത്തനംതിട്ട ജില്ലയിലെ ആദ്യ വനിതാമന്ത്രി.
നിയുക്തആരോഗ്യമന്ത്രിക്ക് ആശംസകൾ', എന്നാണ് അജു വർഗീസ് കുറിച്ചത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona