Asianet News MalayalamAsianet News Malayalam

ഗുഡ് ബാഡ് അഗ്ലിയുമായി അജിത്ത്, ചിത്രത്തിന്റെ അപ്‍ഡേറ്റും പുറത്ത്

അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി സിനിമയുടെ റിലീസ് അപ്‍ഡേറ്റ്.

Ajiths Good Bad Ugly film release update hrk
Author
First Published Sep 11, 2024, 4:37 PM IST | Last Updated Sep 11, 2024, 4:37 PM IST

അജിത്ത് നായകനായി പ്രദര്‍ശനത്തിന് വരാനിരിക്കുന്ന ചിത്രം ഗുഡ് ബാഡ് അഗ്ലി പ്രതീക്ഷയേറെയുള്ളതാണ്. സംവിധാനം നിര്‍വഹിക്കുന്നത് ആദിക് രവിചന്ദ്രനാണ്. പുതിയ ഒരു അപ്‍ഡേറ്റാണ് അജിത്ത് ചിത്രത്തിന്റേതായി ശ്രദ്ധയാകര്‍ഷിക്കുന്നത്. ഗുഡ് ബാഡ് അഗ്ലി എന്ന സിനിമ മെയ് ഒന്നിന് റിലീസായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അജിത്ത് നായകനാകുന്ന വിഡാ മുയര്‍ച്ചി സിനിമ പൊങ്കലിനാകും പ്രദര്‍ശനത്തിന് എത്തുകയെന്ന് റിപ്പോര്‍ട്ടുണ്ട്. അജിത്ത് നായകനാകുന്ന വിഡാ മായുര്‍ച്ചിയുടെ സംവിധാനം മഗിഴ് തിരുമേനിയാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശാണ്. സംവിധായകൻ മഗിഴ് തിരുമേനിയുടെ പുതിയ ചിത്രമായ വിഡാ മുയര്‍ച്ചിയിലൂടെ അജിത്ത് തമിഴ് താരങ്ങളില്‍ മുൻനിരയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്.

അജിത്ത് നായകനായി വേഷമിട്ടതില്‍ തുനിവാണ് ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. മികച്ച വിജയമായി മാറിയിരുന്നു അജിത്ത് ചിത്രം തുനിവ്. സംവിധാനം എച്ച് വിനോദായിരുന്നു നിര്‍വഹിച്ചത്. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രത്തിന്റെ പ്രധാന പ്രമേയം.

ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ ഒരു തമിഴ് ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുണ്ട്. സുധ കൊങ്ങര പ്രസാദിന്റെ സംവിധാനത്തിലുള്ള ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണ് എന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. ശ്രീ ഗണേഷ് 'കുരുതി ആട്ട'ത്തിന്റെ സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ്. സംവിധായകനായി ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം 'തോട്ടക്കള്‍' ആണ്. സംവിധായകൻ ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായി വേഷമിട്ട് എത്തിയ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുള്ളതിനാലാണ് അത്തരം ഒരു വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നത്.

Read More: പ്രഭാസും വിജയ്‍യും രജനികാന്തുമല്ല, 30000 ടിക്കറ്റുകള്‍ വിറ്റു, അഡ്വാൻസ് തുക ഞെട്ടിക്കുന്നത്, ഇത് അപൂര്‍വം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios