അജിത്തിന്‍റെ ഹിറ്റ് ചിത്രത്തിലെ നായിക; മുഖ്യമന്ത്രിയുടെ കൊച്ചുമകള്‍, പിന്നീട് അഭിനയിച്ചില്ല; കാരണം ഇതാണ്
തന്നെ വളരെ നിര്‍ബന്ധിച്ചാണ് കാതല്‍ മന്നന്‍ എന്ന ചിത്രത്തിലെ തിലോത്തമ റോളിലേക്ക് കൊണ്ടുവന്നത് എന്നാണ് മാനു പറയുന്നത്.
ചെന്നൈ: 1998 ല്‍ ഇറങ്ങിയ അജിത്ത് കുമാര്‍ നായകനായ ചിത്രമാണ് കാതല്‍ മന്നന്‍. ഒരു റൊമാന്‍റിക് ഡ്രാമയായി സരണ്‍ സംവിധാനം ചെയ്ത ചിത്രം അജിത്തിന്‍റെ കരിയറിലെ നിര്‍ണ്ണായക ചിത്രമായിരുന്നു. ചിത്രം ബോക്സോഫീസ് വിജയം മാത്രമല്ല തമിഴിലെ മുന്‍നിരയിലേക്ക് അജിത്തിനെ ഉയര്‍ത്തിയ ചിത്രം കൂടിയായി. മാനുവാണ് ചിത്രത്തിലെ നായികയായത്.
എന്നാല്‍ വന്‍ വിജയമായിട്ടും ആ ചിത്രത്തിന് ശേഷം മാനുവിനെ തമിഴ് സിനിമയില്‍ എവിടെയും കണ്ടിട്ടില്ല. പിന്നീട് 2014ലാണ് ഇവര്‍ ഒരു ചിത്രത്തില്‍ മുഖം കാണിച്ചത്. മാനു ശരിക്കും എവിടെയായിരുന്നു. പിന്നീട് ഒരു അഭിമുഖത്തില്‍ അവര്‍ തന്നെ അത് വെളിപ്പെടുത്തിയിട്ടുണ്ട്.
തന്നെ വളരെ നിര്‍ബന്ധിച്ചാണ് കാതല്‍ മന്നന്‍ എന്ന ചിത്രത്തിലെ തിലോത്തമ റോളിലേക്ക് കൊണ്ടുവന്നത് എന്നാണ് മാനു പറയുന്നത്. തന്‍റെ കുടുംബത്തില്‍ ആര്‍ക്കും സിനിമ ബന്ധങ്ങള്‍ ഇല്ലായിരുന്നു. ചെന്നൈയില്‍ പഠിക്കാന്‍ വേണ്ടി വന്നതായിരുന്നു. എന്‍റെ മുത്തച്ഛന്‍ ഗോപിനാഥ് ബൊർദോലോയ് അസാമിലെ മുഖ്യമന്ത്രിയായിരുന്നു.
ചെന്നൈയില്‍ പഠിക്കാന്‍ വന്ന തന്നെ നടന്‍ വിവേകും സംവിധായകന്‍ സരണും നിര്‍ബന്ധിച്ചാണ് തിലോത്തമ എന്ന റോള്‍ ചെയ്യിപ്പിച്ചത്. അന്ന് സിനിമയുടെ കാര്യങ്ങള്‍ ഒന്നും അറിയില്ല. ചിത്രം വലിയ വിജയമായെങ്കിലും പഠനത്തില്‍ ശ്രദ്ധിക്കാനായിരുന്നു തീരുമാനം വീട്ടില്‍ ഭൂരിഭാഗം പേരും ഡോക്ടര്‍മാര്‍ ആയിരുന്നു. ആ വഴി പിന്തുടര്‍ന്നു. പിന്നീട് ഒരു ഡോക്ടറെ തന്നെയാണ് വിവാഹം കഴിച്ചത്. സിംഗപ്പൂരിലാണ് ഇപ്പോള്‍ താമസം - മാനു ഒരു അഭിമുഖത്തില്‍ പറഞ്ഞു.
2014ല്‍ എന്ന സത്തം ഇന്ത നേരം എന്നൊരു ചിത്രത്തില്‍ മാനു അഭിനയിച്ചിരുന്നു. എന്നാല്‍ ഈ ചിത്രം വലിയ വിജയം ആയിരുന്നില്ല.
രായനില്‍ സുപ്രധാന താരം എത്തുന്നു; വെളിപ്പെടുത്തി ധനുഷ്